പറശ്ശിനിക്കടവ് മുത്തപ്പൻ മഠപ്പുരയിൽ വന്നവർക്കറിയാം അവിടെ ബസിറങ്ങിയാൽ താഴേക്കുള്ള പടവുകൾ..
എണ്ണിയാൽ തീരാത്ത പടവുകൾ ഇറങ്ങിയാണ് മഠപ്പുരയിൽ എത്തുക.
തിരിച്ച് കയറുമ്പോൾ ക്ഷീണം ഇല്ലാത്തവരായാലും ഇച്ചിരി ക്ഷീണം വരും .
ഇപ്പോൾ താഴേക്ക് നല്ല റോഡുണ്ട്. വരുന്നവരൊക്കെ സ്വന്തം വാഹനങ്ങളിലൊക്കെ ആയതിനാൽ ആ പടവുകളുടെ കാഠിന്യം അറിയാൻ സാധ്യതയില്ല .
ഇപ്പോൾ പടവുകൾ ഉണ്ടോ എന്നുപോലും പലർക്കുമറിയില്ല .
ഇതിപ്പൊ പറയാൻ കാരണം എതാണ്ട് പത്തിരുപത്തിയഞ്ച് വർഷം മുന്നേയുള്ള ഒരു മനോരമ വാർത്ത ഓർമ്മയിൽ വന്നത് കാരണമാണ് .
അന്നൊരു ദിവസം മനോരമ വായനക്കാരുടെ മുന്നിലെത്തിയത് ഫ്രണ്ട് പേജിൽ വലിയൊരു ചിത്ര സഹിതമുള്ള എട്ടുകോളം വാർത്തയായിട്ടായിരുന്നു .
ചിത്രം പറശ്ശിനിക്കടവ് മഠപ്പുരയിലേക്ക് ഇറങ്ങിപോകുന്ന പടവുകളിൽ ഒരു പ്രായമായ സ്ത്രീകൾ തലയിൽ കുടത്തിൽ വെള്ളവുമായി പടവുകൾ കയറിവരുന്ന ചിത്രമായിരുന്നു.
സി പി ഐ എം ഭരിക്കുന്ന പഞ്ചായത്തിലെ പാവങ്ങൾ കുടിവെള്ളത്തിനായി നൂറുക്കണക്കിന് പടവുകൾ കയറി തലച്ചുമടായി കൊണ്ടുവരേണ്ട ഗതികേടിലാണ് എന്നാണ് വാർത്തയുടെ ചുരുക്കം,,
ആ പടവുകൾ അറിയാവുന്നവർക്ക് എന്തൊരു ക്രൂരരായ ഭരണാധികാരികൾ ആണ് ആന്തൂർ ഭരിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉണ്ടായി . അതിന് അവരെ കുറ്റപ്പെടുത്താൻ വയ്യല്ലോ.
ഇത് പാർട്ടിക്കകത്തും ചർച്ചയായി. മുകളിൽ ഉള്ളവർക്ക് അവിടെ വെള്ളത്തിൻ്റെ സൗകര്യമുണ്ടല്ലോ പിന്നെന്തിന് അവർ താഴേക്ക് വരണം .
അവർ ഫോട്ടോയുടെ സത്യാവസ്ഥ തിരയാൻ തുടങ്ങി . ഫോട്ടോ മഠപ്പുരയുടെ പടവുകൾ തന്നെ അത് ഉറപ്പായി .
ആരാണ് ഫോട്ടോയിൽ ഉള്ള സ്ത്രീ എന്നായി തിരക്കൽ .
പടവുകൾക്ക് താഴെ നിന്നും ഫോട്ടോ എടുത്തതിനാൽ പിറക് വശം മാത്രമായിരുന്നു ഫോട്ടോയിൽ ഉണ്ടായിരുന്നത് .
അത് ഒറ്റനോട്ടത്തിൽ ആളെ മനസിലാകരുത് എന്ന ഉദ്ദേശത്താലാണ്. ഫോട്ടോയിലുള്ള സ്ത്രീയുടെ മക്കൾ ചിത്രത്തിലുള്ളത് അവരുടെ അമ്മയാണെന്ന് തിരിച്ചറിയുന്നു .
ശേഷം പാർട്ടിക്കാരും പഞ്ചായത്തുകാരും ആ സ്ത്രീയെ കാണുന്നു അപ്പോഴാണ് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാകുന്നത് ..
ആ സ്ത്രീയും മറ്റ് ചിലരും വീട്ടിനടുത്തുള്ള പൈപ്പിൽ നിന്നും കുടത്തിൽ വെള്ളം പിടിക്കുമ്പോൾ ഒരു ടാറ്റാ സുമോകാർ അവരുടെ അടുത്ത് വന്ന് നിർത്തുന്നു .
അതിൽ നിന്നും ഒരു സ്ത്രീ ഇറങ്ങി ഞങ്ങൾക്ക് കുറച്ച് ഫോട്ടോ പിടിക്കാൻ നിങ്ങൾ സഹായിക്കുമോ എന്ന് ചോദിക്കുന്നു .
വണ്ടിയിൽ പോയി വണ്ടിയിൽ തന്നെ ഇറക്കിതരാം എന്നും പറയുന്നു .
സ്ത്രീകൾ തയ്യാറാകുന്നു .
വണ്ടിയിൽ കയറുന്നവരോട് കുടവും എടുക്കാൻ ആവിശ്യപ്പെടുന്നു .
അങ്ങനെ കാലി കുടവുമായി സ്ത്രികളെയും കൊണ്ട് വണ്ടി നേരെ മഠപ്പുരയുടെ പടവുകൾക്ക് മുകളിൽ നിർത്തുന്നു .
ക്യാമറാമാനും സ്ത്രീകളും പത്ത് പടവ് താഴെ ഇറങ്ങി കുടം തലയിൽവച്ച് പടവ് കയറുന്നത് പോലെ നിൽക്കാൻ സ്ത്രീകളോട് ആവശ്യപ്പെടുന്നു .
ഫോട്ടോഗ്രാഫർ ആവിശ്യമുള്ളത്ര ഫോട്ടോ എടുക്കുന്നു .
തിരിച്ച് പൈപ്പിന് അടുത്ത് വണ്ടിയിൽ ഇറക്കി കൊടുക്കുന്നു .
സ്ത്രീകളോട് ടാറ്റാ പറഞ്ഞ് കാറിലുള്ളവർ യാത്രയാകുന്നു.
ഫോട്ടോയിൽ അഭിനയിച്ച സന്തോഷത്തിൽ ആ പാവം സ്ത്രീകൾ വെള്ളവുമെടുത്ത് വീട്ടിലേക്ക് പോകുന്നു …
ഇതായിരുന്നു മനോരമയിലെ പാർട്ടി ഗ്രാമത്തിലെ കുടിവെള്ള ക്ഷാമത്തിൻ്റെ സചിത്ര വാർത്ത ..
പിറ്റേ ദിവസം ആ അമ്മയുടെ നേതൃത്വത്തിൽ നിരവധി സ്ത്രീകൾ കുടവുമായി മനോരമ ആപ്പീസിൽ പ്രതിഷേധം നടത്തി .
അപ്പോഴും ടാറ്റാ സുമോയും ആ മാധ്യമ പ്രവർത്തകയും ക്യാമറാമാനും അടുത്ത വ്യാജനു വേണ്ടിയുള്ള യാത്രയിലായിരുന്നു .
ആ യാത്ര അവർ പതിറ്റാണ്ടുകളായിട്ടും ഇപ്പഴും
തുടരുകയാണ് …

#parassinikkadavu, #kudivellam,


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *