അന്താരാഷ്ട്ര വനിതാ ദിനം ഒരു തൊഴിലാളി മുന്നേറ്റം കൂടിയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജർമനിയിൽ നിന്നുള്ള മാർക്സിസ്റ് ആയ ക്ലാര സെറ്റ്കിൻ ആണ് ഈ ദിനം ആദ്യമായി ആചരിക്കുന്നത്.പിന്നീട് വോട്ടവകാശത്തിനുള്ള പോരാട്ടമായും മറ്റനേകം അവകാശ സമരങ്ങളായും സ്ത്രീപക്ഷ രാഷ്ട്രീയം വിജയഗാഥ തുടർന്നു. അതിന്റെ അലയൊലികൾ ഇന്ത്യയിലെ നമ്മുടെ കൊച്ചുകേരളത്തിലും ഉണ്ടായി. ജനകീയസൂത്രണത്തിന്റെ കാലത്ത് കുടുംബശ്രീ പ്രസ്ഥാനം നിലവിൽ വന്നത് കേരളത്തിന്റെ സ്ത്രീശാക്തീകരണ ചരിത്രത്തിന്റെ നാഴികക്കല്ലായി.പിന്നീടങ്ങോട്ട് സംരംഭകരായും പൊതുപ്രവർത്തകരായും ഉയർന്നു വന്ന സ്ത്രീകൾ അനേകമാണ്. സ്ത്രീയിൽ അന്തർലീനമായിരിക്കുന്ന കഴിവ്, സർഗാത്മകത ആർജ്ജിച്ചിട്ടുള്ള പ്രാവീണ്യം എന്നിവ കണ്ടെത്തി പരിപോഷിപ്പിക്കുകയും ആത്മവിശ്വാസത്തോടെ എല്ലാമേഖലകളിലും പ്രവർത്തിക്കുവാൻ സ്ത്രീയെ സജ്ജമാക്കുവാൻ കുടുംബശ്രീയുടെ സാധ്യമായി. ഇടതുപക്ഷ സർക്കാർ എല്ലാകാലത്തും ധാരാളം പദ്ധതികൾ സ്ത്രീ ശാക്തീകരണത്തിനായി ആവിഷ്‌കരിച്ചിട്ടുണ്ട്. എന്റെ കൂട്, കുടുംബശ്രീ വഴി സംരംഭങ്ങൾ, സ്ത്രീകൾക്കായി നാനോ സ്റ്റാർട്ടപ്പുകൾ തുടങ്ങി നിരവധി പദ്ധതികളിലൂടെ സമത്വം, സാമൂഹിക പരിരക്ഷ, സാമ്പത്തിക സുരക്ഷിതത്വം തുടങ്ങിയവ ഉറപ്പുവരുത്താനും, സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ സർക്കാരിന് കഴിഞ്ഞു. നീതിക്കുവേണ്ടി പോരാടുവാനും അവകാശങ്ങൾ സംരക്ഷിക്കുവാനും സ്ത്രീകൾക്ക് മികച്ച പിന്തുണയേകി ഭരണഘടനാപരവും നിയമപരവുമായ അവകാശങ്ങളെപ്പറ്റിയും സംരക്ഷണോപാധികളെപ്പറ്റിയും സ്ത്രീകൾ ബോധവാന്മാരാക്കുവാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സ്ത്രീശാക്തീകരണ പദ്ധതികളാൽ സാധിച്ചു. സ്ത്രീസുരക്ഷയും, ലിംഗനീതിയും ഉറപ്പ് വരുത്താൻ നമുക്ക് ഒന്നിച്ച് മുന്നേറാം


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *