തലസ്ഥാനത്ത് ഇന്ന് കെ എസ് യുക്കാർ നടത്തിയ കലാപശ്രമത്തിനിടെ അക്കൂട്ടത്തിൽ ഉണ്ടായിരുന്ന സ്നേഹക്ക് സഹപ്രവർത്തകരുടെ അക്രമത്തിനിടെയാണ് പരിക്കേൽക്കുന്നത്. സമരക്കാരെപ്പോലെ പി എസ് സി ടെസ്റ്റ്‌ എഴുതി വന്ന് ജീവിക്കാനായി ജോലിചെയ്യുന്ന ഒരു ഒരു പോലീസുകാരനെ വളഞ്ഞിട്ട് ഭീകരമായി തല്ലുന്നതിനിടെയാണ് ഇത് സംഭവിച്ചത്. അത് ഇതോടൊപ്പമുള്ള ചിത്രത്തിൽ വ്യക്തമാണ്. ഐശ്വര്യകേരളയാത്ര തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പ് പ്രതിപക്ഷ നേതാവ് ഔദ്യോഗിക വസതിയിൽ വിളിച്ച് കാശും ഉപദേശവും കൊടുത്ത് സമരത്തിനിറക്കിയവരിൽ മിക്കവാറും പേര് തിരിച്ചുപോയി. പെട്രോൾ മാജിക്കൊന്നും വേണ്ടപോലെ ഏറ്റില്ല. മനോരമ വിഷം പുരട്ടി ഇറങ്ങുന്നതിന് മുൻപേ തന്നെ കടന്നലുകൾ കഥയുടെ script പൊളിച്ചു.യാത്ര തീരുമ്പോൾ രാഹുൽജി വന്നാൽ എന്തെങ്കിലും ഒന്ന് പറയണ്ടേ? കല്ലുപ്പും വെങ്കായവും തൈരുമൊക്കെ നേരത്തേ തീർന്നുപോയി. ജാഥയിലുടനീളം പറഞ്ഞ കാര്യങ്ങൾ വീണ്ടും പറഞ്ഞാൽ നാട്ടുകാർ മൂക്കത്ത് വിരൽവച്ച് ചിരിക്കും. അപ്പോൾ പറയാനാണ് ഈ സമരം ഇത്ര കഷ്ടപ്പെട്ട് വലിച്ചുനീട്ടുന്നത്. അതിനിടയിലാണ് കേശുക്കുട്ടികൾ അവർകക് രാത്രി ശാഖയിൽ നിന്ന് കിട്ടിയ കുറുവടിപ്പയറ്റ് ഇന്ന് പോലീസിന് നേരെ പ്രയോഗിച്ച് കോൺഗ്രസിനും കണ്ടത്തിൽ കടലാസിനും ആശ്വാസം നൽകിയത്. അപ്പോൾ ഓർക്കുക, നാളെ സ്നേഹയുടെ ചിത്രം നമുക്ക് കണ്ടത്തിൽ കടലാസിൽ മുൻപേജിൽ കാണാം. പിണറായി വിജയന്റെ പോലീസിന്റെ ക്രൂരതയുടെ പലകാണ്ഡങ്ങളായുള്ള വിവരണങ്ങൾക്കൊപ്പം.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *