സ്വന്തം ചിലവിലെ ക്വാറന്റൈൻ വസ്തുത എന്ത്?
(പ്രവാസികൾക്ക് നേരിടുന്ന പ്രശ്നങ്ങളും ശമ്പളം കിട്ടാത്ത അവസ്ഥയും പ്രവാസികൾ നാടിന്റെ നട്ടെല്ലാണെന്നുള്ള കാര്യങ്ങൾ ഒരിക്കലും വിസ്മരിക്കുന്നില്ല. പ്രവാസികളെ നെഞ്ചോട് ചേർത്ത് പിടിച്ച സർക്കാറാണിത്…❣)
നിലവിൽ വലിയ രീതിയിൽ ചർച്ചകൾ നടക്കുന്ന കാര്യമാണ്, ക്വാറന്റൈൻ സൗകര്യത്തിന് പണം നൽകേണ്ടി വരും എന്നുള്ള വാർത്ത. എന്നാൽ ഇതിന്റെ യഥാർത്ഥ കാരണം തിരയാതെ വൈകാരികമായി പ്രതികരിക്കുന്നതിനോട് യോജിക്കാനാകില്ല.
ഒന്ന്: ക്വാറന്റൈൻ ചെയ്യപ്പെടുന്ന എല്ലാവരും പണം നൽകണം എന്നല്ല സർക്കാർ പറഞ്ഞിരിക്കുന്നത്. സംസ്ഥാനത്തിന് വെളിയിൽ നിന്നും വരുന്ന, ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ആവശ്യമുള്ളവർക്ക് മാത്രമാണ് ഇത് ബാധകം. നിലവിൽ കോവിഡ് ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ ചിലവുകളും സർക്കാർ വഹിക്കും എന്ന് പറഞ്ഞിട്ടുള്ളതാണ് ഇനിയും അത് തുടരും. അഥവാ ഹോം/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ചെയ്യപ്പെട്ട ആർക്കെങ്കിലും കോവിഡ് പോസിറ്റീവ് ആയാൽ പിന്നീടുള്ള അയാളുടെ മുഴുവൻ ചിലവും സർക്കാർ തന്നെ ആയിരിക്കും വഹിക്കുക.
രണ്ട്: കോവിഡ് പോസിറ്റീവ് ആയ ഒരു വ്യക്തിക്ക് ഒരു ദിവസം 20,000 മുതൽ 25,000 രൂപ വരെയാണ് ചിലവ്. നാളിതുവരെ സർക്കാർ ആണ് അത് വഹിക്കുന്നത്. ഇനിയും തുടരും. സംസ്ഥാനത്ത് ഇതുവരെ 963 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് 415 പേർ ചികിത്സയിൽ ഉണ്ട്. ഇവർക്ക് ഓരോരുത്തർക്കും 25000 വെച്ച് ഓരോ ദിവസവും സർക്കാർ ചിലവിട്ടിട്ടുണ്ട്. ആ ഇനത്തിൽ കോടിക്കണക്കിനു രൂപ സർക്കാർ ഇതിനോടകം ചിലവഴിച്ചു. എന്നാൽ ഇതിനെ സർക്കാർ ഒരു ബാധ്യത ആയി കാണാതെ, കടമയായി ഏറ്റെടുക്കുകയാണ് ചെയ്തിട്ടുള്ളത്.
മൂന്ന്: നാട്ടിലേയ്ക്ക് തിരിക്കുന്ന പ്രവാസികൾ അവരവരുടെ ക്വാറന്റീൻ ചെലവ് വഹിക്കണം എന്നത്. അത് സത്യവാങ്മൂലമായി അതാത് എംബസികൾക്ക് എഴുതി നൽകിയാലേ നാട്ടിലേക്കുള്ള ഫ്ലൈറ്റിൽ കയറാനാകൂ എന്നത് ഇക്കഴിഞ്ഞ 24ന് പുറത്തിറക്കിയ കേന്ദ്രസർക്കാർ ഉത്തരവിൽ വ്യക്തമാണ്.
എന്നാൽ കേന്ദ്രം ഇങ്ങനെ ഒരു നിലപാട് എടുത്തപ്പോൾ കേരളം അതിനോട് യോജിച്ചിരുന്നില്ല, കേരളത്തിന്റെ വാതിൽ എല്ലാവർക്കുമായി തുറക്കുന്നുവെന്നും, എല്ലാ പ്രവാസികളുടേയും ക്വാറന്റീൻ ചെലവ് കേരള സർക്കാർ തന്നെ വഹിക്കും എന്നും കേരളം വ്യക്തമാക്കി. എന്നാൽ, ഒരു ഘട്ടമെത്തിയാൽ അത് നടപ്പാകാതെ വരുമെന്നും അന്ന് സർക്കാർ പറഞ്ഞിരുന്നു. മെയ്‌ ആദ്യവാരം വെറും 14 ആക്റ്റീവ് കേസ് മാത്രമുണ്ടായിരുന്ന നിലയിൽ നിന്നും 415 കേസുകളിലേക്ക് കേരളം മാറി. ഒപ്പം കേരളത്തിൽ സമൂഹവ്യാപന സാധ്യത ദൂരെയല്ലെന്ന് മുഖ്യമന്ത്രി ഇന്ന് പറയുകയും ചെയ്തു… (നമുക്കും കൃത്യമായി മനസ്സിലായ കാര്യമാണിത് )
നാല്: കേരളത്തിന്റെ മാറിയ സാഹചര്യവും സാമ്പത്തിക ശേഷിയും പരിഗണിക്കേണ്ടതുണ്ട്. മൂന്ന് മാസമായി നികുതി വരുമാനം നിലച്ചു എന്നുതന്നെ പറയാം, കിട്ടാനുള്ള ജിഎസ്ടി കുടിശ്ശിക ഇനിയും കിട്ടിയിട്ടില്ല, വസ്തു ഇടപാടുകൾ നടക്കുന്നില്ല. എത്ര കാലത്തേക്ക് ഈ അവസ്ഥ തുടരും എന്ന് ഒരു നിശ്ചയവുമില്ല.. എന്നാൽ മതിയായ പരിഗണന കേന്ദ്രം നൽകുന്നുമില്ല. പ്രധാന വരുമാനമായ മദ്യവും ലോട്ടറിയും സമ്പൂർണമായും നിശ്ചലമായിരുന്നു. ഒപ്പം ദുരിതാശ്വസ നിധിയിലേക്ക് ചില്ലി കാശു നൽകരുതെന്ന് പറയുന്ന കെ. മുരളീധരനും കെ. എം ഷാജിയും അടക്കമുള്ള യു. ഡി. എഫ് നേതാക്കൾ. സർക്കാരിന്റെ വരുമാന സ്രോതസുകൾ സമരം ചെയ്തു പൂട്ടിക്കുകയും സംഭാവന മുടക്കുകയും പാസ്സ് ഇല്ലാതെ ആളുകളെ ബസുകളിലും ട്രെയിനുകളിലും പോലും കയറ്റി കേരളത്തിലേക്ക് അയക്കുന്ന സാലറി ഡഫറിന്റെ ഉത്തരവ് കത്തിച്ച പ്രതിപക്ഷം. അങ്ങനെ വലിയൊരു ക്രൈസിസിനെയാണ് സംസ്ഥാന സർക്കാർ നേരിട്ടു കൊണ്ടിരിക്കുന്നത്.
അടിയവരയിട്ടു പറയട്ടെ, നമ്മൾ മറ്റൊരു ഭീകര ഘട്ടത്തിൽ എത്തി നില്ക്കുകയാണ്… നമ്മൾ ഒരോരുത്തരുടെയും അശ്രദ്ധ ഈ സംസ്ഥാനത്തെയാകെ അപകടത്തിലാക്കിയേക്കാം.. ജാഗ്രതയോടെ ചുവടു വെയ്ക്കണ്ട നിമിഷങ്ങളാണ്… മറ്റു പല സംസ്ഥാനങ്ങളും അവരുടെ തന്നെ ആളുകളുടെ മുന്നിൽ വാതിലടക്കുമ്പോൾ നമ്മൾ നമ്മുടെ എല്ലാ വാതിലും നമ്മുടെ പ്രീയപ്പെട്ടവർക്കായി തുറന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ നാല് വർഷം കൊണ്ട് ലക്ഷക്കണക്കിന് പാവപ്പെട്ട മനുഷ്യരുടെ കണ്ണീരൊപ്പിയ സർക്കാരാണ് മുന്നിലുള്ളത്… അതുകൊണ്ട് ഉറപ്പിച്ചു പറയാനാകും സാമ്പത്തികമായി തകർന്നു പോയവർക്ക്, ജോലി നഷ്ടപ്പെട്ടവർക്ക്, പാവപ്പെട്ട പ്രവാസികൾക്ക് അഭയമായി എന്നും ഈ സർക്കാർ മുന്നിലുണ്ടാകും. നമുക്കൊരുമിച്ചു മുന്നേറാം… സർക്കാർ ഒപ്പമുണ്ട്.
❣❣❣❣❣❣❣❣❣

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *