ഇ ഡിക്കെതിരെ കേസെടുക്കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി.ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോടാണ് നിയമോപദേശം തേടിയത്. സ്വപ്ന സുരേഷിന്റെ ശബ്ദരേഖ സംബന്ധിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി
മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിച്ചു എന്ന ശബ്ദരേഖ ഗൗരവമുള്ളതെന്നാണ് വിലയിരുത്തല്‍.ശബ്ദം തന്റേതെന്ന് സ്വപ്ന സ്ഥിരീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ തെറ്റായ വിവരങ്ങള്‍ നല്‍കാന്‍ ഇഡി നിര്‍ബന്ധിച്ചുവെന്നും മൊഴിയുണ്ട്
ഈ സാഹചര്യത്തില്‍ തുടര്‍നടപടി എന്താകണമെന്നതിലാണ് നിയമോപദേശം ആവശ്യപ്പെട്ടത്.നിയമോപദേശം ലഭിച്ച ശേഷമായിരിക്കുംകേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം
Swapna, Case against ED, Gold Smuggling
0 Comments