സ്വര്‍ണ്ണകള്ളക്കടത്തിന് ഉപയോഗിച്ചത് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. നയതന്ത്ര ബാഗ് എന്ന വ്യാജേന സ്വര്‍ണ്ണം കടത്തിയെന്നു തന്നെയാണ് താന്‍ മുമ്പ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗേജില്‍ കൂടിത്തന്നെയെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ധനകാര്യ സഹമന്ത്രി അനുരാഗ് സിംഗ് ഠാക്കൂര്‍ ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 30 കിലോ സ്വര്‍ണ്ണം കടത്തിയത് നയതന്ത്ര ബാഗിലാണെന്നാണ് മന്ത്രിസഭയെ അറിയിച്ചത്.
എന്നാല്‍ സ്വര്‍ണം കടത്തിയത് വ്യാജ ബാഗിലാണെന്നും ധനമന്ത്രാലയം നല്‍കിയ ഉത്തരം പൂര്‍ണ്ണമായി വായിച്ചു നോക്കിയാല്‍ കാര്യം മനസിലാകുമെന്നും വി മുരളീധരന്‍ പറഞ്ഞു
Read more at: https://www.manoramaonline.com/news/kerala/2020/10/04/v-muraleedharan-on-diplomatic-baggage.html
https://www.deshabhimani.com/news/kerala/p-rajeev-v-muraleedharan/886597
0 Comments