ആശാനോട് – ഏഷ്യാനെറ്റ്‌ റിപ്പോർട്ടർ അളക നന്ദ “കരണ്ടിന് ക്ഷാമമില്ലാത്ത അഞ്ചു വർഷം ആയിരുന്നല്ലോ?”” ക്ഷാമമില്ലാത്തത്‌ മാത്രമല്ല, മിച്ചമുണ്ടാക്കുന്നുണ്ട്‌. സർക്കാർ അതു വിൽക്കുവാ, പണം ഉണ്ടാക്കുവാ. അതും വേണ്ടേ?”” ഇത്‌ എങ്ങനെ സാധിക്കുന്നു?”” അതിപ്പോ എമ്പാടും എക്സ്പർട്ടുകൾ ഉണ്ട്‌ ഡിപ്പാർട്ട്മെന്റിൽ. അവരെ നയിക്കാൻ, അവർക്ക്‌ ഒരു കോമൺ വിഷൻ ഉണ്ടാക്കാൻ എന്താ വേണ്ടത്‌? കോമൺ സെൻസ്‌ ഉള്ള ഒരു ലീഡർ, അത്ര തന്നെ. ആ ജോലി ആണു എന്നെ പാർട്ടി ഏൽപ്പിച്ചത്‌. ഞാൻ അതു ചെയ്തു അല്ലാതെ ഒന്നുമില്ല അതിൽ.”” പാർട്ടി ഈ ഉത്തരവാദിത്തം ഏൽപ്പിക്കും എന്നു കരുതിയിരുന്നോ?”” ഒട്ടുമില്ലായിരുന്നു. പക്ഷേ പാർട്ടി ഒരു കാര്യം ഏൽപ്പിച്ചാൽ ഞാൻ പ്രമേഹം മൂത്ത അവസ്ഥയിൽ ആണ്‌ , തലയോട്ടിക്കകത്ത്‌ രക്തം കട്ടപിടിക്കുന്നു, ഒരു ചെവി കേൾക്കുന്നില്ല അതുകൊണ്ട്‌ ദിവസം പതിനാറും പതിനെട്ടും മണിക്കൂർ ജോലി ചെയ്യാൻ ആവതില്ല എന്നു പറയാൻ പറ്റുമോ? ഒരു ഉത്തരവാദിത്തം ഏൽക്കണം എന്നു പാർട്ടി പറഞ്ഞു, ഞാൻ അനുസരിച്ചു, അത്ര തന്നെ…..2016 നവംബർ 22 ന് കേരളത്തിന്റെ വൈദ്യുതി മന്ത്രിയായി എംഎം മണിയെന്ന, അതുവരെ രാഷ്ട്രീയ കേരളത്തിന്റെ പൊതുബോധത്തിന് ഇഷ്ടപ്പെടാത്തയാൾ മന്ത്രിയായി ചുമതലയേൽക്കുന്നു. ‘വെറുതെ സ്‌കൂളിൽ പോയി’ എന്നായിരുന്നു തോട്ടം തൊഴിലാളി പശ്ചാത്തലമുള്ള, വിദ്യഭ്യാസമില്ലാത്ത എംഎം മണിയെ പൊതുബോധം പരിഹസിച്ചത്. മധ്യവർഗ്ഗ പൊതുബൊധം തങ്ങളെ ഭരിക്കുന്നയാൾക്ക് കൽപിച്ച് നൽകുന്ന യോഗ്യതകളൊന്നുമില്ലാത്ത തൊഴിലാളി നേതാവിനെ പിടിച്ച് മന്ത്രിയാക്കുക എന്ന ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ തീരുമാനം കണ്ട് നെറ്റി ചുളിച്ചവരായിരിക്കുന്നിരിക്കണം ഇന്നാട്ടിലെ ഭൂരിപക്ഷവും.ബാക്കി ചരിത്രമാണ്.. എല്ലാവർക്കും അവരവരുടെ ചോയ്സുകൾ കാണും. ഈ മന്ത്രിസഭയിലെ ഫേവറേറ്റ് ആശാനാണ്. സ്‌കൂളിൽ പോയവന്റെ വിവരത്തിന് മുകളിലാണ് തൊഴിലാളിയുടെ ജീവിതാനുഭങ്ങൾ എന്ന് സ്ഥാപിച്ച മണിയാശാൻ.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *