മലപ്പുറം ജില്ല

  • ജില്ലയിൽ 1686 സ്കൂളുകൾ ഹൈടെക്കായി. 18392 ലാപ്ടോപ്പുകൾ, 9958 മൾട്ടിമീഡിയ പ്രൊജക്ടറുകൾ, 390 ഡി എസ് എൽ ആർ ക്യാമറകൾ, 391 മൾട്ടി ഫംഗ്ഷണൽ പ്രിൻറുകൾ, 393 എച്ച് ഡി വെബ് ക്യാമറകൾ, 327 എൽ ഇ ഡി ടെലിവിഷനുകൾ എന്നിവ ജില്ലയിലെ സ്കൂളുകളിൽ ലഭ്യമാക്കി. 
  • പൊന്നാനിയുടെ ആരോഗ്യരംഗത്ത് വൻ മുന്നേറ്റമായ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി 23 കോടി ചിലവിൽ നിർമ്മിച്ചു. 150ഓളം കിടക്കകൾ, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, പോസ്റ്റ് ഓപ്പറേറ്റീവ് വാർഡുകൾ , സെൻട്രലൈസ്‌ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം , സ്കാനിങ് , ഫാർമസി , എക്സറേ , കാരുണ്യ ഫർമസി , കാൻറീൻ സൗകര്യങ്ങളും ലഭ്യമാക്കി
  • ഭവന രഹിതർക്ക് 18909 വീടുകൾ ലൈഫ് മിഷൻ വഴി പൂർത്തീകരിച്ച് നൽകി
  • ഭൂരഹിത ഭവന രഹിതർക്ക് പെരുന്തൽമണ്ണിൽ 6.93 ഏക്കറിൽ 42 കോടി ചെലവിൽ 12 ഫ്ലാറ്റുകൾ വീതമുള്ള 34 അപ്പാർട്ട്മെൻറ്കൾ നിർമ്മിക്കുന്നു
  • ചെമ്പൻകൊല്ലിയിൽ 2 ഹെക്ടർ സ്ഥലത്ത് 4 കോടി ചിലവിൽ 34 വീടുകൾ നിർമ്മിച്ച് നൽകി
  • 11.04 കോടി ചിലവിൽ നാല് നിലകളുള്ള മലപ്പുറം സിവിൽ സ്റ്റേഷൻ യാഥാർഥ്യമായി
  • എളങ്കൂർ 220 കെവി സബ്സ്റ്റേഷൻ 6.5 ഏക്കറിൽ 36 കോടി ചെലവിൽ യാഥാർത്ഥ്യമാക്കി. പൂർണമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന ജില്ലയിലെ ആദ്യ സബ്സ്റ്റേഷനാണിത്
  • പോക്സോ കേസുകളുടെയും ലൈംഗികപീഡന കേസുകളുടെയും അതിവേഗ വിചാരണയ്ക്കായി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതി പെരിന്തൽമണ്ണയിൽ പ്രവർത്തനം ആരംഭിച്ചു
  • എടപ്പാളിൽ ആധുനിക ഫ്ളഡ്ലൈറ്റ് സ്റ്റേഡിയവും ഇൻഡോർ സ്റ്റേഡിയവും നിർമ്മിച്ചു. ഫിഫ അംഗീകൃത ഫുട്ബോൾ കോർട്ട്, 4 ബാഡ്മിൻറൺ കോർട്ടുകൾ, കളിക്കാർക്കുള്ള റൂമുകൾ, മെഡിക്കൽ റൂം, ഫിസിക്കൽ എഡ്യൂക്കേഷൻ റൂം, മീഡിയ റൂം എന്നിവ പദ്ധതിയുടെ ഭാഗമായി ആരംഭിച്ചു. 6.82 കോടിയാണ് പദ്ധതിക്ക് ചിലവായത്
  • 18.25 ഓടി ചിലത് നിലമ്പൂർ മിനി സ്റ്റേഡിയം പൂർത്തിയായി
  • ജില്ലയിൽ 3269 പേർക്ക് പട്ടയം വിതരണം ചെയ്തു
  • 13.5 അഞ്ച് കോടി ചിലവിൽ എടപ്പാൾ മേൽപ്പാലം നിർമ്മാണം പുരോഗമിക്കുന്നു
  • 27 കോടി ചിലവിൽ കോട്ടപ്പടി ബൈപ്പാസ് പൂർത്തീകരിച്ചു
  • 15 കോടി 25 ലക്ഷം ചെലവഴിച്ച് നിലമ്പൂർ മിനി സിവിൽ സ്റ്റേഷൻ പണി പൂർത്തിയായി
  • പൊന്നാനിയിൽ ഹൗറ മോഡൽ കടൽ തൂക്കുപാലം നിർമ്മിച്ച് നാടിന് സമർപ്പിച്ചു
  • 35 കോടി ചിലവിൽ മേൽമുറി – കിഴക്കേത്തല നാലുവരിപ്പാത നാടിന് സമർപ്പിച്ചു
  • 1600 രൂപ നിരക്കിൽ മുടങ്ങാതെ പ്രതിമാസ ക്ഷേമപെൻഷൻ, സൗജന്യ ഭക്ഷ്യ കിറ്റ്
  • പവർകട്ടും ലോഡ്ഷെഡിങ്ങും ഇല്ലാത്ത 5 വർഷങ്ങൾ

ആരോഗ്യ വകുപ്പിന്റെ ആർദ്രം മിഷൻ

  • മഞ്ചേരി മെഡിക്കൽ കോളേജിൽ എട്ടു കോടി ചിലവിൽ കാത്ത്ലാബും ക്രിട്ടിക്കൽ കൊറോണറി യൂണിറ്റും സ്ഥാപിച്ചു
  • 59 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തി
  • മഞ്ചേരി മെഡിക്കൽ കോളേജും ജില്ലാ – താലൂക്ക് ആശുപത്രികളും ആർദ്രം പദ്ധതിയിലൂടെ സ്പെഷ്യാലിറ്റി ആശുപത്രികളായി. ജില്ലാ ആസ്ഥാനത്ത് പബ്ലിക് ഹെൽത്ത് ലാബ്, റീജിയണൽ പബ്ലിക് ഹെൽത്ത് ലാബ് എന്നിവ ആരംഭിച്ചു. 3.45 കോടി ചെലവിൽ മലപ്പുറം താലൂക്ക് ഹെഡ്കോർട്ടേഴ്സിന് പുതിയ കെട്ടിടം നിർമിച്ചു. ഡോക്ടർമാർ – നേഴ്സ് – ഫാർമസിസ്റ്റ് തുടങ്ങി 237 തസ്തികകൾ സൃഷ്ടിച്ചു. കായകല്പം, എൻ ക്യു ആർ എസ് അംഗീകാരങ്ങൾ ആരോഗ്യ കേന്ദ്രങ്ങളെ തേടിയെത്തി

ഹരിത കേരളം മിഷൻ

  • വേങ്ങര കുരിയാട് കൈതത്തോടിന് കയർ ഭൂവസ്ത്രം വിരിച്ചു. മാലിന്യം നിറഞ്ഞു കിടന്ന തോടാണ് മണ്ണുമാറ്റി ആഴവും വീതിയും കൂടി മനോഹരമാക്കിയത്
  • ആയിരം പച്ചത്തുരുത്തുകൾ ജില്ലയിൽ ഒരുക്കി. തോടുകളും പുഴകളും കുളങ്ങളും നവീകരിച്ചു. ഉറവിട മാലിന്യ സംസ്കരണത്തിലും പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിലും ജില്ലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി

വിദ്യാഭ്യാസ വകുപ്പ്

  • ജില്ലയിൽ 650 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ പൊതുവിദ്യാഭ്യാസ രംഗത്ത് നടന്നു. സ്കൂളുകൾക്ക് ആധുനിക രീതിയിൽ നിർമിച്ച കെട്ടിടങ്ങൾ ലഭ്യമാക്കി. 16 സ്കൂളുകൾക്ക് അഞ്ച് കോടി വീതം അനുവദിച്ചു. 86 സ്കൂളുകൾക്ക് 3 കോടി വീതം നൽകി. 66 സ്കൂളുകൾക്ക് ഒരു കോടി വീതം നൽകി. 
  • ആറ് ലക്ഷത്തോളം കുട്ടികൾ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി. 1377 സ്കൂളുകളിൽ അതിവേഗ ഇൻറർനെറ്റ് കണക്ഷനുകൾ ലഭ്യമാക്കി.
  • പാഠപുസ്തകം സൗജന്യമായി സമയത്ത് ലഭ്യമാക്കി. സൗജന്യ കൈത്തറി യൂണിഫോം. പോഷകസമൃദ്ധമായ സൗജന്യ ഭക്ഷണം.
  • കാലിക്കറ്റ് സർവ്വകലാശാലയിൽ 7 കോടി ചിലവിൽ അത്യാധുനിക സൗകര്യങ്ങളോടെ ഗോൾഡൻ ജൂബിലി അക്വാറ്റിക് കോംപ്ലക്സ് നിർമ്മിച്ചു
  • 11 കോടി ചിലവിൽ തവനൂർ ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിന് പുതിയ ആധുനിക കെട്ടിടം പൂർത്തിയായി
  • പൊന്നാനിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ പുതിയ കെട്ടിടം പൊതു വിദ്യാഭ്യാസ മന്ത്രി ഉദ്ഘാടനം ചെയ്തു
  • അഞ്ച് കോടി ചെലവിൽ മങ്കട ഗവൺമെൻറ് കോളേജിന് പുതിയ കെട്ടിടം

പൊതുമരാമത്ത് വകുപ്പ്

  • പൊന്നാനി കർമ റോഡ് 32 കോടി ചെലവിൽ നിർമാണം പൂർത്തിയായി ജനങ്ങൾക്ക് തുറന്നുകൊടുത്തു. നാലു കോടി ചെലവിൽ റോഡിന്റെ സൗന്ദര്യവൽക്കരണം പുരോഗമിക്കുന്നു. 28532 അധ്യാപകർക്ക് പ്രത്യേക ഐ ടി പരിശീലനം നൽകി
  • ബദർപള്ളി കളരിപ്പടി റോഡ് തൂക്കുപാലം ഉത്ഘാടനം ചെയ്തു
  • നാടുകാണി പരപ്പനങ്ങാടി റോഡ് റോഡ് ആധുനിക രീതിയിൽ നവീകരിച്ചു
  • 14.5 കോടി ചെലവിൽ പരപ്പനങ്ങാടി – തിരൂരങ്ങാടി റൂട്ടിൽ പാലത്തിങ്ങൽ പാലം നാടിന് സമർപ്പിച്ചു
  • തിരുവനന്തപുരം – കോഴിക്കോട് തീരദേശ പാതയുടെ ഭാഗമായി പടിഞ്ഞാറേക്കര – ഉണ്യാൽ തീരദേശ റോഡ് പൂർത്തിയായി

ജല വിഭവ വകുപ്പ്

  • വളവന്നൂർ – കൽപ്പകഞ്ചേരി സമഗ്ര കുടിവെള്ള പദ്ധതി കമ്മീഷൻ ചെയ്തു. 27 കോടി ചിലവിൽ 15 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള കുടിവെള്ള പദ്ധതി
  • താനൂരിൽ 100 കോടിയുടെ ബൃഹ്ത് കുടിവെള്ള പദ്ധതി പൂർത്തിയായി. പ്രതിദിനം 45 ദശലക്ഷം ലിറ്റർ ശുദ്ധജലം സംഭരിച്ച് വിതരണം ചെയ്യാനാകും
  • 75 കോടി ചിലവിൽ പൊന്നാനി സമഗ്ര കുടിവെള്ള പദ്ധതി യാഥാർഥ്യമായി. 50 കൊല്ലം മുന്നിൽകണ്ടുകൊണ്ടുള്ള ട്രീറ്റ്മെൻറ് പ്ലാന്റാണ് നിർമ്മിച്ചിരിക്കുന്നത്

കൃഷി വകുപ്പ്

  • 16 ഇനം പച്ചക്കറികൾക്ക് തറവില പ്രഖ്യാപിച്ച ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം. വിള ഇൻഷുറൻസ് നടപ്പിലാക്കി. നെല്ല് സംഭരണത്തിന് ഏറ്റവും ഉയർന്ന തറവിലയായ 28 രൂപ കേരളത്തിൽ മാത്രം. കർഷകരെ ജപ്തി നടപടിയിൽ നിന്നും ഒഴിവാക്കാൻ കർഷക കടാശ്വാസ കമ്മീഷൻ,. കർഷകത്തൊഴിലാളികൾക്ക് 1600 രൂപ നിരക്കിൽ പ്രതിമാസ പെൻഷൻ. ഇന്ത്യയിലാദ്യമായി കർഷക ക്ഷേമ ബോർഡ് രൂപീകരിച്ച സംസ്ഥാനമാണ് കേരളം. ആയിരക്കണക്കിന് ഹെക്ടറുകളിൽ പുതിയതായി നെൽകൃഷിയും പച്ചക്കറികൃഷിയും

മറ്റ് വികസനങ്ങൾ

  • 9 കോടി ചിലവിൽ നിർമ്മിച്ച ആധുനിക പെരിന്തൽമണ്ണ നഗരസഭ കാര്യാലയം ജനങ്ങൾക്ക് സമർപ്പിച്ചു
  • പൊന്നാനി ഹാർബറിൽ 10 കോടിയുടെ വികസന മുന്നേറ്റം. 30 ബോട്ടുകൾക്ക് നങ്കൂരമിടാൻ കണക്കിൽ നൂറുമീറ്റർ നീളത്തിൽ പുതിയ വാർഫ്, അപ്രോച്ച് റോഡ് നവീകരണം, ഫിഷറീസ് സ്റ്റേഷൻ , 78 ഫിഷ് സ്റ്റോറേജ് ഷെഡ്ഡുകൾ എന്നിവ നാടിന് സമർപ്പിച്ചു
  • 52 കോടി ചെലവിൽ താനൂർ പരപ്പനങ്ങാടി ഹാർബർ യാഥാർത്ഥ്യമായി
  • വിദ്യാർഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള തൊഴിൽ/നൈപുണ്യം ഉറപ്പുവരുത്തുന്നതിന് 14 കോടി ചിലവിൽ പാണ്ടിക്കാട് അസാപ് സ്കിൽ പാർക്ക് തുറന്നു. 
  • 3.5 കോടി രൂപ ചെലവിൽ പൊന്നാനിയിലെ ബിയ്യം കായലോരത്ത് മനോഹരമായ ബിയ്യം പാർക്ക് യാഥാർത്ഥ്യമാക്കി. കുട്ടികളുടെ പാർക്ക് , രാപ്പാടി ഓപ്പൺ സ്റ്റേജ് , ഫിഷിംഗ് ഡക്ക് , റസ്റ്റോറൻറ് , പാർക്കിംഗ് ഏരിയ എന്നിവ പണി കഴിപ്പിച്ചു
  • രണ്ടുകോടി ചെലവിൽ കോട്ടക്കുന്ന് ടൂറിസം പാർക്ക് നവീകരിച്ചു
  • 5.5 കോടി ചിലവിൽ പൊന്നാനിയിൽ ഭാരതപ്പുഴയോരത്ത് മറൈൻ മ്യൂസിയം നിർമ്മിച്ചു
  • പൊന്നാനിയിൽ ഭാരതപ്പുഴയുടെ തീരത്ത് നിള ഹെറിറ്റേജ് മ്യൂസിയം ആരംഭിച്ചു
  • ബിയ്യം കായൽ വള്ളംകളി പവലിയൻ തുറന്നു
  • മലപ്പുറം മുണ്ടുപറമ്പിൽ വിജിലൻസ് ഓഫീസിന് 1.9 കോടി ചിലവിൽ പുതിയ കെട്ടിടം യാഥാർഥ്യമായി
  • പെരിന്തൽമണ്ണയിൽ ഒരു കോടി ചിലവിൽ വനിത വിശ്രമകേന്ദ്രം തുടങ്ങി
  • അഞ്ചു കോടി ചിലവിൽ സൈമൺ ബ്രിട്ടോ സാന്ത്വന കേന്ദ്രം പെരിന്തൽമണ്ണയിൽ ആരംഭിച്ചു
  • എട്ടു കോടി ചെലവിൽ പെരിന്തൽമണ്ണയിൽ വനിത മിത്ര വനിത ഹോസ്റ്റൽ ആരംഭിച്ചു
  • കൊണ്ടോട്ടി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് പ്രവർത്തനമാരംഭിച്ചു
  • വെറ്റിലപ്പാറ, കീഴുപറമ്പ് വില്ലേജ് ഓഫീസുകൾ ആധുനിക സൗകര്യങ്ങളോടെ വില്ലേജ് ഓഫീസ് കം റസിഡൻഷ്യൽ ക്വാർട്ടേഴ്സുകൾ ആക്കി മാറ്റി
  • ചക്കിക്കുഴി, വാണിയമ്പുഴ, കാഞ്ഞിരപ്പുഴ മാതൃക ഫോറസ്റ്റ് സ്റ്റേഷനുകളും എടക്കോട് ഫോറസ്റ്റ് സ്റ്റേഷൻ കെട്ടിട സമുച്ചയവും നാടിന് സമർപ്പിച്ചു
  • കരിമ്പുഴ വന്യജീവി സങ്കേതം നാടിന് സമർപ്പിച്ചു
  • രണ്ട് കോടി ചിലവിൽ മലപ്പുറം സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണം അവസാനഘട്ടത്തിൽ
  • നാലു കോടി ചിലവിൽ തവനൂർ ചിൽഡ്രൻസ് ഹോം കെട്ടിടം പണി പൂർത്തിയായി
  • ജൂവനൈൽ ജസ്റ്റിസ് കോർട്ട് കെട്ടിടത്തിന്റെ പണി പൂർത്തിയായി
  • ജില്ലാ ഫിഷറീസ് എക്സ്റ്റൻഷൻ സെൻറർ ഉണ്യാലിൽ യാഥാർഥ്യമായി
  • പൊന്നാനിയിൽ ഫിഷറീസ് സ്റ്റേഷൻ തുടങ്ങി
  • രണ്ട് കോടി ചിലവിൽ 350 മീറ്റർ ദൂരത്തിൽ പൊന്നാനിയിൽ കടൽഭിത്തി നിർമ്മിച്ചു
  • പൊന്നാനിയിൽ 128 മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് ഫ്ലാറ്റ് സമുച്ചയം ഒരുങ്ങുന്നു
  • മേലാറ്റൂർ പോലീസ് സ്റ്റേഷന് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിർമ്മിച്ചു
  • ജില്ലയിലെ അങ്കണവാടികൾ സ്മാർട്ടായി
Categories: വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *