മൂകാംബികയിലേക്ക് പോയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി ഗോവയിൽ എത്തി
എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത് ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് നോക്കാം

1️⃣. തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് swift ബസ്സിന്റെ ഒരു സർവീസും ഇല്ല എന്നതാണ് ആദ്യത്തെ കാര്യം..

2️⃣. ഇനി തിരുവനന്തപുരത്തുനിന്നും ഒരു സർവീസ് ഉണ്ടെന്നു തന്നെ കരുതുക. ആ വാർത്തയിൽ പറയുന്ന പ്രകാരം വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ബസ്സ് വഴിതെറ്റി നേരം പുലർന്നപ്പോൾ ഗോവയിൽ എത്തിയെന്നതാണ്.തിരുവനന്തപുരത്തു നിന്നും ഏകദേശം 950 കിലോമീറ്റർ ഗോവയിലേക്ക് ദൂരമുണ്ട് (ഗൂഗിൾ മാപ് പ്രകാരം)ഏകദേശം 20 മണിക്കൂറിന് മുകളിൽ വാഹനം നിർത്താതെ സഞ്ചരിച്ചാൽ മാത്രമേ ഗോവയിൽ എത്താൻ സാധിക്കൂ പിന്നെ എങ്ങനെയാണ് ഏകദേശം 12 മണിക്കൂർ കൊണ്ട് ഈ ബസ് ഗോവയിൽ എത്തിയത്?… ഇനിയെങ്ങാനും ബസ്സ് ഇടയ്ക്ക് ആകാശത്തിലൂടെ പറന്ന് സഞ്ചരിച്ചോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു..

3️⃣. ഇനി നേരം പുലർന്നപ്പോൾ ഗോവയിൽ എത്തി എന്ന് തന്നെ കരുതുക. കർണാടകയിലേക്ക് മാത്രം സഞ്ചരിക്കാൻ പെർമിറ്റുള്ള ഒരു ബസ് എങ്ങനെയാണ് ഗോവ അതിർത്തി ചെക്ക്പോസ്റ്റുകൾ കടന്ന് ഒരു പരിശോധനയും കൂടാതെ ഗോവയിൽ എത്തുക. ഇനിയെങ്ങാനും ബസ് ചെക്ക്പോസ്റ്റ് എത്തിയപ്പോൾ മാന്ത്രിക ശക്തി ഉപയോഗിച്ച് അദൃശ്യമായി കടന്നുപോയതാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു….

4️⃣. ഗൂഗിൾ മാപ്പ് ചതിച്ചു എന്ന് പറഞ്ഞു ഡ്രൈവർ തടിതപ്പി എന്ന് വാർത്തയിൽ പറയുന്നു. ഗൂഗിൾ മാപ്പിൽ വഴി തെറ്റിയാൽ കൃത്യമായി അത് വഴി തെറ്റി എന്ന് കാണിക്കും മാത്രമല്ല ശരിയായ വഴി കാണിക്കുകയും ചെയ്യും അത് മനസ്സിലാക്കാൻ സാമാന്യ ബോധം ഉള്ള ആളാണ് ഡ്രൈവർ. അങ്ങനെയുള്ള ഒരാൾ ഒരു കാരണവശാലും ഒരുപാട് ദൂരം തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ ഒരു സാധ്യതയും ഇല്ല.

5️⃣. എറണാകുളത്തുനിന്നും ഡ്രൈവർ മാറി കയറി എന്നും ആ ഡ്രൈവർക്കാണ് വഴിതെറ്റി എന്നതും വാർത്തയിൽ പറയുന്നുണ്ട്. പക്ഷേ സ്വിഫ്റ്റിൽ അങ്ങനെ ഒരു ഡ്രൈവർ ചെയ്ഞ്ച് ഇല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം( ഒരു സർവീസ് തുടങ്ങുമ്പോൾ ഡ്യൂട്ടിയിൽ കയറിയ Driver cum conductor തന്നെയാണ് ആ സർവീസ് അവസാനിക്കുന്നതുവരെയും ഉണ്ടാവുക)

കാശു കിട്ടിയാൽ എന്തും വിളിച്ചു പറയുന്ന ഇന്ന് ചില മാമാ മാധ്യമങ്ങളുടെ വാർത്തകൾ വിശ്വസിക്കുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കുക.

ഇങ്ങനെയൊരു വാർത്തയുണ്ടാക്കിയ റിപ്പോർട്ടർ ആരായാലും അദ്ദേഹത്തിൻറെ കഴിവ് അപാരം തന്നെ…

ആ മഹത് വ്യക്തിക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു….

ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ( കല്ലിന് ഗർഭം ഉണ്ടായി, കടലിൽ വെള്ളം നിറഞ്ഞ അതിനെതുടർന്ന് നാട്ടുകാർ കടൽവെള്ളം കുടിച്ചുവറ്റിച്ചു, കുതിരക്ക് കൊമ്പ് മുളച്ചു മുതലായവ) താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു. ഗോവയിൽ എത്തി
എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത് ഈ വാർത്തയിൽ എത്രത്തോളം സത്യമുണ്ട് എന്ന് നമുക്ക് നോക്കാം

1️⃣. തിരുവനന്തപുരത്തു നിന്നും മൂകാംബികയിലേക്ക് swift ബസ്സിന്റെ ഒരു സർവീസും ഇല്ല എന്നതാണ് ആദ്യത്തെ കാര്യം..

2️⃣. ഇനി തിരുവനന്തപുരത്തുനിന്നും ഒരു സർവീസ് ഉണ്ടെന്നു തന്നെ കരുതുക. ആ വാർത്തയിൽ പറയുന്ന പ്രകാരം വൈകുന്നേരം തിരുവനന്തപുരത്തുനിന്നും പുറപ്പെട്ട ബസ്സ് വഴിതെറ്റി നേരം പുലർന്നപ്പോൾ ഗോവയിൽ എത്തിയെന്നതാണ്.തിരുവനന്തപുരത്തു നിന്നും ഏകദേശം 950 കിലോമീറ്റർ ഗോവയിലേക്ക് ദൂരമുണ്ട് (ഗൂഗിൾ മാപ് പ്രകാരം)ഏകദേശം 20 മണിക്കൂറിന് മുകളിൽ വാഹനം നിർത്താതെ സഞ്ചരിച്ചാൽ മാത്രമേ ഗോവയിൽ എത്താൻ സാധിക്കൂ പിന്നെ എങ്ങനെയാണ് ഏകദേശം 12 മണിക്കൂർ കൊണ്ട് ഈ ബസ് ഗോവയിൽ എത്തിയത്?… ഇനിയെങ്ങാനും ബസ്സ് ഇടയ്ക്ക് ആകാശത്തിലൂടെ പറന്ന് സഞ്ചരിച്ചോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു..

3️⃣. ഇനി നേരം പുലർന്നപ്പോൾ ഗോവയിൽ എത്തി എന്ന് തന്നെ കരുതുക. കർണാടകയിലേക്ക് മാത്രം സഞ്ചരിക്കാൻ പെർമിറ്റുള്ള ഒരു ബസ് എങ്ങനെയാണ് ഗോവ അതിർത്തി ചെക്ക്പോസ്റ്റുകൾ കടന്ന് ഒരു പരിശോധനയും കൂടാതെ ഗോവയിൽ എത്തുക. ഇനിയെങ്ങാനും ബസ് ചെക്ക്പോസ്റ്റ് എത്തിയപ്പോൾ മാന്ത്രിക ശക്തി ഉപയോഗിച്ച് അദൃശ്യമായി കടന്നുപോയതാണോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു….

4️⃣. ഗൂഗിൾ മാപ്പ് ചതിച്ചു എന്ന് പറഞ്ഞു ഡ്രൈവർ തടിതപ്പി എന്ന് വാർത്തയിൽ പറയുന്നു. ഗൂഗിൾ മാപ്പിൽ വഴി തെറ്റിയാൽ കൃത്യമായി അത് വഴി തെറ്റി എന്ന് കാണിക്കും മാത്രമല്ല ശരിയായ വഴി കാണിക്കുകയും ചെയ്യും അത് മനസ്സിലാക്കാൻ സാമാന്യ ബോധം ഉള്ള ആളാണ് ഡ്രൈവർ. അങ്ങനെയുള്ള ഒരാൾ ഒരു കാരണവശാലും ഒരുപാട് ദൂരം തെറ്റായ വഴിയിലൂടെ സഞ്ചരിക്കാൻ ഒരു സാധ്യതയും ഇല്ല.

5️⃣. എറണാകുളത്തുനിന്നും ഡ്രൈവർ മാറി കയറി എന്നും ആ ഡ്രൈവർക്കാണ് വഴിതെറ്റി എന്നതും വാർത്തയിൽ പറയുന്നുണ്ട്. പക്ഷേ സ്വിഫ്റ്റിൽ അങ്ങനെ ഒരു ഡ്രൈവർ ചെയ്ഞ്ച് ഇല്ല എന്നതാണ് മറ്റൊരു യാഥാർത്ഥ്യം( ഒരു സർവീസ് തുടങ്ങുമ്പോൾ ഡ്യൂട്ടിയിൽ കയറിയ Driver cum conductor തന്നെയാണ് ആ സർവീസ് അവസാനിക്കുന്നതുവരെയും ഉണ്ടാവുക)

കാശു കിട്ടിയാൽ എന്തും വിളിച്ചു പറയുന്ന ഇന്ന് ചില മാമാ മാധ്യമങ്ങളുടെ വാർത്തകൾ വിശ്വസിക്കുന്നതിന് മുൻപ് ഒരു നിമിഷം ചിന്തിക്കുക.

ഇങ്ങനെയൊരു വാർത്തയുണ്ടാക്കിയ റിപ്പോർട്ടർ ആരായാലും അദ്ദേഹത്തിൻറെ കഴിവ് അപാരം തന്നെ…

ആ മഹത് വ്യക്തിക്ക് പ്രത്യേക അഭിനന്ദനങ്ങൾ അറിയിക്കുന്നു….

ഇനിയും ഇത്തരത്തിലുള്ള വാർത്തകൾ( കല്ലിന് ഗർഭം ഉണ്ടായി, കടലിൽ വെള്ളം നിറഞ്ഞ അതിനെതുടർന്ന് നാട്ടുകാർ കടൽവെള്ളം കുടിച്ചുവറ്റിച്ചു, കുതിരക്ക് കൊമ്പ് മുളച്ചു മുതലായവ) താങ്കളിൽ നിന്നും പ്രതീക്ഷിക്കുന്നു.

സ്വിഫ്റ്റിന് വഴി തെറ്റിയിട്ടില്ല; തിരുവനന്തപുരം- മൂകാംബിക സർവീസ് നടത്തുന്നില്ലെന്ന് കെഎസ്ആർടിസി

KSWIFT

https://m.facebook.com/story.php?story_fbid=319418937006940&id=100068165086137&sfnsn=wiwspwa

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *