ഇനിയുള്ള പ്രവർത്തനങ്ങൾ

കേരളത്തിലെ ഇടത് സർക്കാർ ചെയ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങൾ ജനങ്ങളിൽ കൂടുതൽ കൂടുതൽ പ്രചരിപ്പിക്കുക. LDF സർക്കാറിൻ്റെ മേന്മ ഉയർത്തി കാട്ടുക. അക്കാര്യത്തിലും അലംഭാവം ഉണ്ടാകുന്നുണ്ട്,

LDF ൻ്റെ രാഷ്ടീയ അടിത്തറ ശക്തിപ്പെടുത്താൻ വീടുകൾ, കുടുംബ സദസ്സുകൾ എന്നിവ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ആ വിഷയത്തിൽ നിന്ന് വ്യതിചലിച്ച് ചർച്ച മുഴുവൻ രാമനും അമ്പലവും മുസ്ലിം ലീഗിൻ്റെ ഗതികേടും ആക്കി മാറ്റാനുള്ള കുഴിയിൽ ചെന്ന് ചാടാതിരിക്കുക.

ബി ജെ പി രാമക്ഷേത്രം പണിയുന്നു എന്ന് നാം പറയും . അതെ ഞങ്ങൾ പണിയുന്നു എന്ന് ബിജെപി പറയും.

കോൺഗ്രസു് BJP ക്ക് പിന്തുണ പാടുന്നു എന്ന് നാം പറയും. അതെ രാമക്ഷേത്രം പണിയുന്നത് ഞങ്ങളും കൂടിയാണെന്ന് കോൺഗ്രസ് പറയും.

മുസ്ലിം ലീഗ് അവർക്ക് ഓശാന പാടുന്നു എന്ന് നാം പറയും . അതെ ഞങ്ങൾ രാമക്ഷേത്രം പണിക്ക് പിന്തുണ നൽകും എന്ന് മുസ്ലിം ലീഗും പറയും .

വാസ്തവത്തിൽ ആ പ്രചരണങ്ങൾ കൊണ്ട് BJP കോൺഗ്രസ് ലീഗ് വോട്ടുകളിൽ കുറവ് വരുത്താൻ CPM നെ സഹായിക്കില്ല. കാരണം അതിൻ്റെ ബലത്തിലാണ് ആ മൂന്ന് കൂട്ടരും അവരുടെ വോട്ടുകൾ കേന്ദ്രീകരിക്കുന്നത്.

എന്നാൽ യഥാർത്ഥത്തിൽ കേരളത്തിലെ ജനങ്ങൾ പരിഗണനക്ക് എടുക്കേണ്ടത് വികസന മുന്നേറ്റം എന്ന വിഷയമാണ് .

ആരോഗ്യ വിദ്യാഭ്യാസ രംഗത്ത് LDF സർക്കാർ ഉണ്ടാക്കിയ മുന്നേറ്റം ,

റോഡുകളുടെ നിർമ്മാണത്തിൽ നേടിയ വമ്പിച്ച പുരോഗതി ,

പാചക വാതക പൈപ്പ് ലൈൻ പ്രാവർത്തികമാക്കിയത് ,

കുറെയേറെ മെച്ചപ്പെട്ട ക്രമസമാധാന രംഗത്തെ പോലീസിൻ്റെ ഉണർവ്വ് ,

പൊതുമേഖലാ വ്യവസായങ്ങൾ നല്ല രീതിയിൽ പ്രവർത്തിച്ച് ജനങ്ങളുടെ തൊഴിലും കൂലിയും സംരക്ഷിക്കുന്ന അവസ്ഥ ,

പ്രകൃതിദുരന്തങ്ങളും മഹാമാരികളും നേരിടുന്നതിൽ സർക്കാറും ജനങ്ങളും ഒന്നിച്ച് നിന്ന് ലോകത്തിനാകെ മാതൃകയായ രീതിയിൽ പ്രവർത്തിക്കുന്നത് ,

അഴിമതി രഹിതമായ സിവിൽ സർവ്വീസ് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിന് ആത്മാർത്ഥമായി സർക്കാർ നടത്തുന്ന ഇടപെടൽ ,

ക്ഷേമപെൻഷനുകൾ വർദ്ധിപ്പിച്ച് കൃത്യമായി വിതരണം ചെയ്യുന്നത് എന്നീ നേട്ടങ്ങൾ

സർക്കാർ സ്കൂളുകൾ നല്ല രീതിയിൽ പ്രവർത്തിച്ച് സ്വകാര്യ സ്കൂളുകളിൽ നിന്ന് കുട്ടികളെ ആകർഷിക്കുന്നത്

ഇതൊക്കെ ജനങ്ങൾ ഇനിയും ശരിയായി മനസ്സിലാക്കിയിട്ടില്ല , മനസ്സിലാക്കിയവർ തന്നെ അതിൻ്റെ പ്രാധാന്യം ഉൾക്കൊണ്ടിട്ടിട്ടില്ല. CPM പ്രവർത്തകരും പാർട്ടി കമ്മറ്റികളും അക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല എന്ന് എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും.

ഉപരിപ്ലവമായ കിംവദന്തികളും വിവാദങ്ങളും ഉണ്ടാക്കി ജനങ്ങളെ ശരിയായ ദിശയിൽ നിന്ന് മാറ്റി നിർത്തുന്ന കാര്യത്തിലും CPM പ്രാദേശിക ഘടകങ്ങളുടെ ശ്രദ്ധ അനാവശ്യ വിവാദങ്ങളിൽ കുരുക്കിയിടുന്ന കാര്യത്തിലും മാധ്യമങ്ങളും ഒരു പരിധി വരെ സോഷ്യൽ മീഡിയ സഖാക്കളും വിജയിച്ചിരിക്കുന്നു.

സാജൻ കേസ്, വാളയാർ കേസ്, പാലത്തറ കേസ് , കൂടത്തായി കേസ് തുടങ്ങി ഒരു പാട് കേസുകൾ വന്നും പോയും ഇരിക്കുന്നത് , അല്ലെങ്കിൽ നക്സൽ കേസ് , അല്ലെങ്കിൽ UAPA കേസ് ….. ഇങ്ങനെയൊക്കെ ഒരു വാർത്തയിൽ ഒതുങ്ങി വലിച്ചെറിയേണ്ട കേസുകൾ ബോധപൂർവ്വം മാസങ്ങളോളം വലിയ ആനമുട്ടയായി കത്തിജ്വലിപ്പിച്ച് നിർത്താൻ ബൂർഷ്വാ മാധ്യങ്ങൾ അജണ്ടയിടുന്നു. സഖാക്കളും കൊത്തിവലിക്കുന്നു. ഇതിൻ്റെ ഫലമായി അലക്കൊഴിഞ്ഞിട്ട് മണ്ണാത്തിക്ക് തിരുമ്പാൻ നേരമില്ല എന്ന് പറഞ്ഞ പോലെ LDF സർക്കാറിൻ്റെ കൈവരിച്ചതും കൈവരിക്കുന്നതുമായ നേട്ടങ്ങൾ വിസ്മൃതിയിലേക്കോ ഗൗരവമില്ലായ്മയിലേക്കോ തട്ടിയിടപ്പെടുകയാണ്.

CPM സംസ്ഥാന കമ്മറ്റി തന്നെ , പിണറായി സർക്കാറിൻ്റെ വിവിധങ്ങളായ പദ്ധതികളുടെ പ്രവർത്തനവും കാര്യക്ഷമതയും ചർച്ച ചെയ്ത് അതിൻ്റെ പ്രചാരകരായി മൊത്തം 3 കോടി കേരളീയരെ മാറ്റുന്ന കാര്യം എത്ര പ്രാവശ്യം ചർച്ച ചെയ്തു എന്ന് പരിശോധിക്കാവുന്നതാണ്. എനിക്ക് തോന്നുന്നത് അതിനേക്കാൾ കൂടുതൽ അവർ വിവാദകോലാഹല വിഷയങ്ങൾ ചർച്ച ചെയ്യാൻ സമയം ചിലവഴിച്ചിട്ടുണ്ടാകും.

ഇപ്പോൾ ഈ സ്വർണ്ണക്കടത്ത് വിഷയം നോക്കിയേ ! ആ കേസ് കേരള സർക്കാരിനെയും കേരളത്തിലെ ജനങ്ങളെയും കുരുക്കിയാടാൻ വേണ്ടി , ജനങ്ങളെ പിണറായി സർക്കാരിൻ്റെ വികസന അജണ്ടയിൽ നിന്ന് ഇളക്കി മാറ്റാൻ വേണ്ടി BJP ഒറ്റക്കോ , BJP യും ലീഗും കൂടിയോ ഉണ്ടാക്കി വിട്ട ഒരു ചെകുത്താൻ ആണ്. സ്വർണ്ണം അയച്ചവനും അത് വാങ്ങിയവനും അല്ല ആ വിഷയത്തിലെ ചർച്ചയും വിവാദങ്ങളും കൊട്ടിഘോഷിക്കുന്നത്. കോൺസുലേറ്റും വിമാനത്താവളവും അല്ല വിവാദങ്ങളിൽ ഉള്ളത്. ഉള്ളത് പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയെ ഒന്ന് എവിടെയെങ്കിലും പെടുത്താൻ പറ്റുമോ എന്നതാണ്. സ്വർണ്ണക്കള്ളക്കടത്ത് പോയാൽ മറ്റൊന്ന് കൊണ്ട് വരും. ഉദ്ദേശം വളരെ വ്യക്തമാണ്.

കേരളം അനിതരസാധാരണമായ വികസനക്കുതിപ്പിലാണ്. തനതായ മാർഗ്ഗങ്ങൾ ഉണ്ടാക്കി

സംസ്ഥാനത്ത് പുതിയ വിഭവ സമാഹരണവും അത് ഉപയോഗിച്ച്

അടിസ്ഥാന സൗകര്യ വികസനം

വൈദ്യുതി ഉൽപ്പാദനം വർദ്ധിപ്പിക്കൽ

സ്കൂളുകളും ആശുപത്രികളും വികസിപ്പിക്കൽ

വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെടുത്തൽ
റോഡുകളും ദേശീയ പാതകളും വികസിപ്പിക്കൽ

ജലഗതാഗതം വികസിപ്പിക്കൽ

പുതിയ ദീർഘദൂര അതിവേഗ റെയിൽവെ ലൈൻ നിർമ്മാണം

അവശ്യസാധനങ്ങളും റേഷനും കൂടുതൽ വിപുലീകരിച്ച് എത്തിക്കൽ

ആശുപത്രികൾ കൂടുതൽ വികസിപ്പിച്ച് ആരോഗ്യമേഖല ശക്തിപ്പെടുത്തൽ

ഗ്രാമീണ റോഡുകൾ വികസിപ്പിക്കൽ

കൂടുതൽ തൊഴില് സൃഷ്ടിക്കൽ

ജൈവകൃഷി വികസനം

അഗതി പെൻഷൻ പദ്ധതി വിപുലീകരിക്കൽ

IT രംഗത്തെ കുത്തക അവസാനിപ്പിക്കാൻ സംസ്ഥാന സർക്കാർ തന്നെ സ്വന്തമായി IT പദ്ധതിയിൽ നിക്ഷേപിക്കൽ

ഇതൊക്കെ കൃത്യമായി നടന്ന് കഴിഞ്ഞാൽ കേരളം മാറും. കേരളീയർ മാറും

ഇതാണ് വിഷയം

ഇന്ത്യയിലെ കുത്തക മുതലാളിമാരേയും അവർക്ക് മൂലധനമുള്ള കേരളത്തിലെ മനോരമാദി മാധ്യമങ്ങളെയും ബൂർഷ്വാക്കളുടെ ഏജൻസിപണി യെടുക്കുന്ന പ്രതിപക്ഷ കക്ഷികളായ കോൺഗ്രസ് , BJP , ലീഗ് എന്നിവരെയും പേടിപ്പിക്കുന്ന , ആശങ്കാകുലരാക്കുന്ന കാര്യം പിണറായി വിജയനേയും LDF നെയും ഇങ്ങനെ വിട്ടാൽ കേരളം നന്നായി പോകും , കേരളത്തിൽ ഇടത് പക്ഷം തന്നെ വീണ്ടും വീണ്ടും അധികാരത്തിൽ വരും എന്ന ഭീതിജനകമായ സ്ഥിതിവിശേഷമാണ്.

അതാണ് സ്വർണ്ണക്കടത്ത്
അതാണ് ചെറുതും വലുതുമായ വിഷയങ്ങൾ ഉയർത്തി ദിവസങ്ങൾ നീളുന്ന ചാനൽ അന്തി ചർച്ചകൾ
അതാണ് കോവിഡ് പ്രോട്ടോകോൾ ലംഘിച്ച ആഭാസ സമരങ്ങൾ

അവിടെയാണ് CPM പ്രവർത്തകരുടെയും CPM പാർട്ടി കമ്മറ്റികളുടെയും ബുദ്ധി പ്രവർത്തിക്കേണ്ടത്.

നായ്ക്കൾ കുരക്കട്ടെ
നമ്മുടെ പദ്ധതികളും നേട്ടങ്ങളുമായി
ജനങ്ങളിലേക്ക്
വീണ്ടും ജനങ്ങളിലേക്ക്
ജനങ്ങളിലേക്ക് മാത്രം.

കേരളത്തിലെ LDF സർക്കാരിനെ കേരളത്തിലെ ജനങ്ങൾ ഹൃദയത്തിലേറ്റട്ടെ.

അഭിവാദ്യങ്ങൾ
ലാൽ സലാം സഖാക്കളെ

2020-08-08T17:39:17+0000