2 October 2020
യൂണിടാക് ഉടമ സന്തോഷ് ഈപ്പനുമായി ഏഷ്യാനെറ്റ് കുറച്ചുദിവസം മുൻപ് ഒരു ടെലിഫോണിക് ഇന്റർവ്യൂ നടത്തിയിരുന്നു… പതിനഞ്ചുമിനിട്ടോളമുള്ള ആ അഭിമുഖത്തിന്റെ പക്ഷെ വെറും രണ്ടുമിനുട്ട് മാത്രമാണ് ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്തത്…
ഏഷ്യാനെറ്റിന് താല്പര്യം സ്വപ്നയും മസാലയും മാത്രമായതുകൊണ്ടും ബാക്കിഭാഗം സംപ്രേഷണം ചെയ്താൽ വസ്തുതകൾ മാലോകർ അറിയുമെന്നതുകൊണ്ടും അങ്ങനെ അറിയിച്ചാൽ തങ്ങളുടെ രാഷ്ട്രീയ മേലാളന്മാർ കോപിക്കുമെന്നുള്ളതുകൊണ്ടും എഡിറ്ററുടെ കത്രിക ആ അഭിമുഖത്തിന്മേൽ വീണു…
അങ്ങനെയാണ് കരാറിന്റെ നാൾവഴികളും, യൂണിടാക് എങ്ങനെ ചിത്രത്തിലെത്തി എന്നതും , ഹാബിറ്റാറ്റിന്റെ പ്രൊജക്റ്റ് തുക സംബന്ധിച്ച വിവരങ്ങളും, എന്തുകൊണ്ട് കോൺസുലേറ്റ് ഹാബിറ്റാറ്റിനെ ഒഴിവാക്കി പ്രൈവറ്റ് പാർട്ടിയെ തേടി എന്നതുമടക്കമുള്ള കാര്യങ്ങൾക്ക് കത്രിക വീണത്…
ഞങ്ങൾക്ക് അത്തരം മേലാളന്മാർ ഇല്ലാത്തതുകൊണ്ടും സത്യം നാട്ടുകാരോട് പറയണമെന്നുള്ളതുകൊണ്ടും ആ സംഭാഷണത്തിന്റെ പൂർണ്ണരൂപം ഞങ്ങൾ പുറത്തുവിടുന്നു … നേരോടെ നിർഭയം നിരന്തരമായി കള്ളം പറയുന്നവർ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം എംജി രാധാകൃഷ്ണന്റെ “എഡിറ്റർ കത്രിക” പതിയാതെ നിങ്ങൾക്ക് കേൾക്കാം…
കടപ്പാട്- Fifth Estate Kerala
വിവാദങ്ങൾ /വിശദീകരണങ്ങൾ
ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ
*ഏഷ്യാനെറ്റ് ഞങ്ങളെ വഞ്ചിച്ചു, പെൻഷൻ തടയാൻ വ്യാജരേഖയുണ്ടാക്കി; ചാനലിനെതിരെ മുൻ ജീവനക്കാർ* Watch Now – https://youtu.be/n2heOBDtgXA
0 Comments