20 രൂപയ്ക്ക് ഊണ് ലഭിക്കുന്ന 1000 ഹോട്ടലുകളോ..? വെറുതെ തള്ളല്ലേ..! കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ തോമസ് ഐസക്ക് 1000 ജനകീയ ഹോട്ടലുകൾ പ്രഖ്യാപിച്ചപ്പോൾ ഏതൊരു സാധാരണക്കാരന്റെയും മനസിൽ ഇങ്ങനെയൊരു ചോദ്യം ഉയർന്നിരുന്നു. ഇന്നിതാ ഈ കോവിഡ് പ്രതിസന്ധികൾക്ക് ഇടയിലും സംസ്ഥാനത്ത് 883 ഹോട്ടലുകൾ യാഥാർത്ഥ്യമായിരിക്കുന്നു. ഇതുവരെ 1.93 കോടി ഊണുകളാണ് സംസ്ഥാനമാകെ ജനകീയ ഹോട്ടലുകൾ വഴി വിതരണം ചെയ്തത്. ഇതിൽ തന്നെ 7 ലക്ഷം ഊണുകൾ അശണർക്കും അഗതികൾക്കും സൗജന്യമായി എത്തിച്ചു നൽകി. ഒരു മഹാമാരി കാലത്ത് സർക്കാർ വിഭാവനം ചെയ്ത ഈ സംരംഭം സാധാരണക്കാരെ എത്രത്തോളം സ്വാധീനിച്ചു എന്നതിന് തെളിവാണ് ഈ ഹോട്ടലുകളിലൂടെ നൽകിയ 1.93 കോടി ഊണുകൾ. കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തുന്ന ജനകീയ ഹോട്ടലുകൾ വഴി ഏകദേശം 4000 ത്തോളം സ്ത്രീകൾക്ക് തൊഴിൽ നൽകാൻ സർക്കാരിന് സാധിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള ജനകീയ ഹോട്ടലുകളുടെ ജില്ല തിരിച്ചുള്ള വിശദ വിവരങ്ങൾക്ക്…👇🏾 https://kudumbashree.org/storage//files/lx2sl_janakeeya%20hotel%20updation%20(05.02.2021).pdf Data Courtesy: www.kudumbashree.com


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *