2016 ലെ പുതുച്ചേരി ഇലക്ഷൻ റിസൽറ്റ് ഇപ്രകാരം ആയിരുന്നു..
കോൺഗ്രസ്സ് -15
ആൾ ഇൻഡ്യാ എൻ ആർ കോൺഗ്രസ്സ് (AINRC ) – 8
AIDMK – 4
DMK -2
LDF Independent-1
BJP – 0
ശ്രദ്ധിക്കുക, ബി ജെ പിക്ക് പൂജ്യം സീറ്റ്..
ഡി എം കെ യുടേയും എൽ ഡി എഫ് സ്വതന്ത്രന്റേയും പിന്തുണയോടെ കോൺഗ്രസ്സ് അധികാരത്തിൽ വന്നു..
2021 ആയപ്പോൾ കോൺഗ്രസ്സ് സർക്കാർ ഭൂരിപക്ഷമില്ലാതെ നിലം പതിച്ചു…
ഡി എം കെ, എൽ ഡി എഫ് സ്വതന്ത്രൻ പിന്തുണ പിൻവലിച്ചതാണോ കാരണം..?
അല്ല…കോൺഗ്രസ്സിലെ ആറ് എം എൽ എ മാർ കൂറു മാറി ബി ജെ പിയിൽ ചേർന്നു. ഭൂരിപക്ഷം നഷ്ടമായി..!
ബി ജെ പിക്ക് ഒരംഗം പോലുമില്ലാതിരുന്നിടത്ത് ആറ് കോൺഗ്രസ്സ് എം എൽ എ മാർ കൂറു മാറി ബി ജെ പിയിൽ ചേരുന്നതും ബി ജെ പി സർക്കാർ രൂപീകരിക്കാൻ പോകുന്നതും തൊട്ടടുത്ത സംസ്ഥനമായ പുതുശേരിയിൽ ആണ്..!
അത്ഭുതം തോന്നാത്തത് പതിവ് കാഴ്ചയായത് കൊണ്ടാകാം..,
പക്ഷെ ചോദിക്കാനുള്ളത്
കോൺഗ്രസ്സിനെ വിജയിപ്പിച്ചില്ലങ്കിൽ അവർ ബി ജെ പിയിലേക്ക് പോകുമെന്ന് പ്രചരണം നടത്തി കോൺഗ്രസ്സിനു വോട്ട് പിടിക്കുന്ന മൗദൂദി, ലിബറൽ നിഷ്ക്കൂസിനോടാണു..
ഒരു സിറ്റ് പോലും ഇല്ലാതിരുന്ന ബി ജെ പിയിലേക്ക് വിജയിപ്പിച്ചിട്ടും,കൂട്ടത്തോടെ ഒഴുകുന്ന കോൺഗ്രസ്സിനെ എന്ത് വിശ്വസിച്ചാണു ഈ നാട്ടിലെ മതേതര സമൂഹം വോട്ട് ചെയ്ത് വിജയിപ്പിക്കേണ്ടത്..?
വാൽ : രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കുന്നത് തെക്കേ ഇൻഡ്യയിൽ കോൺഗ്രസ്സിനു ഗുണമാകും എന്ന് എന്നോട് തർക്കിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. ആൾ ഈ പഞ്ചായത്ത് ഇലക്ഷനിൽ ബി ജെ പിയിലേക്ക് പോയി..!
pondicheri, puthuchery, bjp, congress, election result
0 Comments