തിരുവനനതപുരം > 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് കോണ്‍ഗ്രസ് -ബിജെപി ധാരണയുണ്ടായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഒ രാജഗോപാല്‍. കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അറിവോടെയാണ് ക‍ഴിഞ്ഞ തവണത്തെ ധാരണയെന്നും കോണ്‍ഗ്രസ് വോട്ടുകള്‍ ക‍ഴിഞ്ഞ തവണ തനിക്ക് ലഭിച്ചിരുന്നുവെന്നും ഒ രാജഗോപാല്‍ പറഞ്ഞു.എന്നാല്‍ ഇത്തവണ കുമ്മനം രാജശേഖരന് ആ വോട്ട് ലഭിക്കാന്‍ സാധ്യതയില്ലെന്നും ഒ രാജഗോപാല്‍ പറഞ്ഞു. രാജ്യ ഭരിക്കുന്ന പാര്‍ട്ടിയുടെ ഒരു അംഗം നിയമസഭയില്‍ ഉണ്ടാവുന്നതില്‍ കു‍ഴപ്പമില്ലെന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടാണ് ക‍ഴിഞ്ഞ തവണ തനിക്ക് ഗുണം ചെയ്‌തതെന്നും ഇത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും അറിയാവുന്നതാണെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

നേമത്തെ രാഷ്ട്‌രീയ ധാരണ ഇത്തവണ പല മണ്ഡലങ്ങളിലും ആവര്‍ത്തിക്കുമെന്ന ആക്ഷേപങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ഒ രാജഗോപാലിന്‍റെ പ്രതികരണം. നിലവില്‍ പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കോണ്‍ഗ്രസിലും ബിജെപിയിലും പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടും മറിച്ചൊരു തീരുമാനം കൈക്കൊള്ളാന്‍ സംസ്ഥാന നേതൃത്വം തയ്യാറാവാത്തത് ഈ ദാരണയുടെ തെളിവാണെന്ന ആക്ഷേപങ്ങളെ ശക്തിപ്പെടുത്തുന്നതാണ് ഒ രാജഗോപാലിന്‍റെ പ്രതികരണം. ഇടതുപക്ഷവുമായി ബിജെപി സഖ്യമുണ്ടെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണങ്ങളോടും രാജഗോപാല്‍ പ്രതികരിച്ചു.

ഇടതുപക്ഷം അത്തരത്തിലൊരു ധാരണയ്ക്ക് തയ്യാറാവില്ലെന്നും തനിക്ക് ക‍ഴിഞ്ഞ തവണ എവിടെയും സിപിഐഎം വോട്ടുകള്‍ ലഭിച്ചിട്ടില്ലെന്നും ഇടതുപക്ഷത്തിന് തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കൃത്യമായ ലക്ഷ്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ഇതെന്നും ഒ രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി മികച്ച ഭരണാധികാരിയാണെന്നും നേമത്തിന്‍റെ വികസന കാര്യങ്ങളില്‍ മുഖ്യമന്ത്രി താല്‍പര്യമെടുത്തിട്ടുണ്ടെന്നും ഒ രാജഗപാല്‍ പറഞ്ഞു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *