കോഴിക്കോട് കോർപ്പറേഷന്റെ നേതൃത്വത്തിൽ നഗരത്തിൽ വർഷങ്ങളായി ദുരിതമനുഭവിക്കുന്ന പാവപ്പെട്ട കല്ലുത്താൻ കടവ് ചേരിനിവാസികൾക്കായ് ഫ്ലാറ്റ് സമുച്ചയം നിർമ്മാണം പൂർത്തിയാക്കിയിരിക്കുകയാണ്.
ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം കൂടുതൽ തുക വകയിരുത്തിയതിന്റെ ഭാഗമായി പെട്ടെന്ന് തന്നെ നിർമ്മാണം പൂർത്തിയാക്കുവാൻ കോഴിക്കോട് കോർപ്പറേഷന് കഴിഞ്ഞു.
2019 നവംബർ 2ന് വൈകിട്ട് കേരളത്തിലെ മുഖ്യമന്ത്രിയും വികസന നായകനുമായ സഖാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു ചേരിനിവാസികൾക്കായി തുറന്നു കൊടുക്കുകയാണ്. ഈ അവസരത്തിൽ ഏവരുടെയും സാന്നിധ്യവും കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനും കോഴിക്കോട് കോർപ്പറേഷനും എല്ലാവിധ പിന്തുണയും ആശംസകളും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു…….
0 Comments