കോവിഡ് 19 എന്ന മഹാമാരിയെ നേരിടാന്‍ രാജ്യം സമ്ബൂര്‍ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ രാജ്യത്തെ ദിവസ വരുമാനക്കാരുടെ ജീവിതമായിരുന്നു വഴിമുട്ടിയത്. അതില്‍ തന്നെ വലിയ ദുരിതം പേറിയവരായിരുന്നു കുടിയേറ്റ തൊഴിലാളികള്‍. മെച്ചപ്പെട്ട ജീവിത സാഹചര്യം തങ്ങള്‍ക്കും കുടുംബത്തിനും ഒരുക്കിക്കൊടുക്കാന്‍ ബന്ധുക്കളെയും നാടുമൊക്കെ വിട്ട് മറ്റിടങ്ങളിലേക്ക് പറിച്ച് നടപ്പെട്ടവരായിരുന്നു ഇവര്‍. രാജ്യം അടച്ചിട്ടപ്പോള്‍ ഇവര്‍ക്ക് മുന്നിലെ എല്ലാ തൊഴില്‍ സാധ്യതയും അടഞ്ഞു. പിന്നാലെ ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ കണ്ടത് തിരിച്ച് പോക്കിന്റെ വലിയ ദുരിതക്കാഴ്ചകളായിരുന്നു.
Categories: BJP വാർത്തകൾ /നിലപാടുകൾ
0 Comments