എൽ.ഡി.എഫ് സർക്കാരിൻ്റെ കഴിഞ്ഞ 4 വർഷഭരണത്തിൽ ഫിഷറീസ് വകുപ്പ് എന്ത് ചെയ്തു?വസ്തുതാപരമായ ഒരു വിശകലനം.

കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലം ചാത്തന്നൂരിൽ മത്സ്യതൊഴിലാളികളെ സർക്കാർ അവഗണിക്കുന്നു എന്ന് പറഞ്ഞ് ലോക്ക്ഡൗൺ ലംഘിച്ച് സമരം നടത്തിയ കെപിസിസി വൈസ് പ്രസിഡൻ്റ് ശൂരനാട് രാജശേഖരനെതിരെ കേസെടുത്ത വിവരമറിഞ്ഞിരിക്കുമല്ലോ? കോവിഡ് കാലം തെരഞ്ഞെടുപ്പ് പ്രചാരണ കാലമാണ് എന്ന് കരുതുന്ന കോൺഗ്രസ്സിന് സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങൾ കണ്ട് സ്വതവേ സമനില തെറ്റിയിരിക്കുകയാണ്. പോരാത്തതിന് പൊതുവേ ചാനൽ ചർച്ചകളിലൊന്നും മുഖം കാണിക്കാത്ത മത്സ്യ വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മ ചാനൽ ചർച്ചകളിൽ സജീവമാകുന്നതും കോൺഗ്രസ്സിനെ അലോസരപ്പെടുത്തി എന്ന് വേണം കരുതാൻ.അപ്പോൾ പിന്നെ അറിയാവുന്ന കുത്തിത്തിരുപ്പുമായി ഇറങ്ങുക തന്നെ. അതിന് ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു. വിവാദങ്ങൾക്കു പിന്നാലെ പോകാൻ ഈ കോവിഡ് കാലത്ത് സർക്കാരിന് താൽപര്യമില്ലെന്ന് പറയുമ്പോൾ വിവാദങ്ങളുണ്ടാക്കി സർക്കാരിൻ്റെ ശോഭ കെടുത്തുക എന്നതാണ് ഇവർ സ്വീകരിച്ചിരിക്കുന്ന നയം. എന്തായാലും ഫിഷറീസ് വകുപ്പിനെ കുറിച്ച് കുറ്റം പറയുന്നവർ കഴിഞ്ഞ 4 വർഷം കൊണ്ട് എൽ.ഡി.എഫ് സർക്കാർ കേരളത്തിലെ മത്സ്യ ബന്ധന മേഖലയിൽ കൊണ്ടുവന്ന മാറ്റങ്ങളും പുരോഗതിയും അറിയേണ്ടതുണ്ട്. നിങ്ങൾക്കറിയാഞ്ഞിട്ടല്ല, എന്നാലും പൊതുജനം നിങ്ങളുടെ കുപ്രചരണങ്ങളിൽ വീണുപോകരുതല്ലോ.

⭕കേന്ദ്ര സർക്കാരിന് നിവേദനങ്ങൾ സമർപ്പിച്ചതിനെ തുടർന്ന് വിദേശട്രോളറുകളെ മത്സ്യബന്ധനം നടത്താൻ
അനുവദിക്കുന്ന എൽ.ഒ.പി സമ്പ്രദായം നിർത്തലാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്.

https://www.google.com/url?sa=t&source=web&rct=j&url=http%3A%2F%2Fwww.niyamasabha.org%2Fcodes%2F14kla%2Fsession_5%2Fans%2Fu03510-120517-865000000000-05-14.pdf&ved=2ahUKEwjkotaF657pAhWH7XMBHfh1DXsQFjACegQIAxAC&usg=AOvVaw11qYeFrXcBjIHgngDDQT3A&cshid=1588754422826

⭕തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളുടെ ഉൽപാദനം പ്രോത്സാഹിപ്പിക്കുന്നതിനായി പീച്ചി, പോളച്ചിറ എന്നിവിടങ്ങളിൽ ഹാച്ചറികൾ ആരംഭിക്കുകയും തദ്ദേശീയ മത്സ്യങ്ങളുടെ സംരക്ഷണത്തിനായി മത്സ്യസങ്കേതങ്ങൾ
ആരംഭിക്കുകയും ചെയ്തു. കാരി, കല്ലേമുട്ടി, വരാൽ,
കരിമീൻ, മഞ്ഞക്കൂരി എന്നിവയുടെ കുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിച്ച് പൊതു ജലാശയങ്ങളിൽ നിക്ഷേപിച്ചുവരുന്നു.

www.niyamasabha.org › ansPDF
Web results
0 – Niyamasabha

⭕മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന ആവാസ കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2017-18 സാമ്പത്തിക വർഷം അഷ്ടമുടി, വേമ്പനാട് കായലുകളിലും, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ കായലുകളിലും പ്രജനനകേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിനായി 20 ലക്ഷം രൂപയും 2018-19 സാമ്പത്തികവർഷം കൊല്ലം, കോട്ടയം എന്നീ ജില്ലകളിലേയ്ക്കായി 20 ലക്ഷം രൂപയും നീക്കി വെച്ച് ഈ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് നടപടി സ്വീ
കരിച്ചു.

https://www.google.com/url?sa=t&source=web&rct=j&url=https%3A%2F%2Fprd.kerala.gov.in%2Fml%2Fnode%2F68623&ved=2ahUKEwiZ-8TL7J7pAhXi8XMBHZc3CnMQFjAAegQIARAB&usg=AOvVaw2RjK_bxQ4k7zK6e_xEav91&cshid=1588754791354

⭕മുതലപ്പൊഴി, കായംകുളം, തോട്ടപ്പള്ളി, ചേറ്റുവ,
തലായി, മഞ്ചേശ്വരം എന്നീ മത്സ്യബന്ധന തുറമുഖങ്ങളുടെ സമീപതീരങ്ങളിൽ കടലാക്രമണം തടയുന്നതിന് പുലിമുട്ടുകൾ സ്ഥാപിക്കുവാൻ 46.94 കോടി രൂപയുടെ പദ്ധതി ആവിഷ്‌കരിച്ച് കിഫ്ബി ധനസഹായം ലഭ്യമാക്കി പദ്ധതി നിർവ്വഹണം ആരംഭിച്ചു. കൊല്ലം ബീച്ച് മുതൽ താന്നിവരെയുള്ള തീരസംരക്ഷണ പ്രവർ
ത്തനങ്ങൾക്കായി കിഫ്ബി ധനസഹായമായി 35 കോടി രൂപയുടെ പദ്ധതിയ്ക്കും അംഗീകാരം ലഭ്യമാക്കി
നിർവ്വഹണം ആരംഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു

https://www.deshabhimani.com/news/kerala/news-11-06-2019/804257

⭕കടലാക്രമണഭീഷണി
നേരിടുന്ന തീരദേശ ജില്ലകളിലെ 998 മത്സ്യത്തൊഴിലാളികുടുംബങ്ങളെ 10 ലക്ഷം രൂപ ധനഹായം അനുവദിച്ച് മാറ്റി പാർപ്പിക്കുന്നതിനുളള നടപടി ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. ഇതിനു പുറമെ വേലിയേറ്റ രേഖയിൽ നിന്ന് 50 മീറ്ററിനുളളിൽ അധിവസിച്ചതും സുരക്ഷിത മേഖലയിൽ സ്വന്തമായി ഭൂമിയുണ്ടായിരുന്നതുമായ 400 കുടുംബങ്ങൾക്ക് ഭവനനിർമ്മാണത്തിന് 4 ലക്ഷം രൂപ ധനസഹായം അനുവദിച്ച് മാറ്റി പാർപ്പിക്കുന്നതിനുള്ള
നടപടി ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്.മുട്ടത്തറയിൽ 192 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിര്‍മ്മിച്ചു നല്‍കി. കേരളത്തിലെ വിവിധ ജില്ലകളിലായി 772
മത്സ്യത്തൊഴിലാളികുടുംബങ്ങൾക്ക് ഫ്‌ളാറ്റ് നിർമ്മിച്ചു
നല്കുന്നതിനുളള 78.20 കോടി രൂപയുടെ പദ്ധതിക്കു ഭരണാനുമതിയും നല്കിയിട്ടുണ്ട്.

https://www.mathrubhumi.com/…/flats-in-muttathara-for-fishe…

⭕കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തി
തീരദേശ നിയന്ത്രണ നിയമത്തിലെ വികസന രഹിത മേഖലയുടെ വ്യാപ്തി 200 മീറ്ററിൽ നിന്ന് 50 മീറ്റർ ആയി കുറച്ചുകൊണ്ട് സി.ആർ.ഇസഡ് നിയമം ഭേദഗതി ചെയ്യപ്പെട്ടത് മത്സ്യത്തൊഴിലാളികളുടെ ഭവനനിർമ്മാണത്തി
ന് സഹായകമായിട്ടുണ്ട്.

https://www.mathrubhumi.com/myhome/news/flats-in-muttathara-for-fishermen-1.3266178

⭕നിലവിൽ മുനമ്പം ഹാർബറിൽ പ്രവർത്തിക്കുന്ന പങ്കാളിത്ത മാനേജ്‌മെന്റ് സൊസൈറ്റി മാതൃകയിൽ
വിഴിഞ്ഞം, തങ്കശ്ശേരി, നീണ്ടകര, കായംകുളം, ചേറ്റുവ,ബേപ്പൂർ, പുതിയാപ്പ, കൊയിലാണ്ടി, ചോമ്പാൽ, തലായി,മാപ്പിളബേ, ചെറുവത്തൂർ എന്നീ 12 ഹാർബറുകളിൽക്കൂടി
ഹാർബർ മാനേജ്‌മെന്റ് സൊസൈറ്റികൾ രൂപവത്ക്കരിച്ചു.ഹാർബറുകളെ അന്താരാഷ്ട്രനിലവാര
ത്തിലേക്ക് ഉയർത്തുന്നതിന് നടപടി സ്വീകരിച്ചു. ഇതിന്റെ
ഭാഗമായി എല്ലാ മത്സ്യബന്ധന തുറമുഖങ്ങളിലും ശീതീകര
ണസംവിധാനങ്ങൾ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു.

https://www.google.com/url?sa=t&source=web&rct=j&url=http%3A%2F%2Fwww.niyamasabha.org%2Fcodes%2F14kla%2Fsession_5%2Fans%2Fu04802-190517-920868842614-05-14.pdf&ved=2ahUKEwil5o3A8J7pAhVq7HMBHQ03CcgQFjABegQIBxAB&usg=AOvVaw1PYjy5VZU-L9FNxGD-HAMH

⭕നിർമ്മാണം പൂർത്തിയായ തലായി, ചേറ്റുവ,തുറമുഖങ്ങൾ കമ്മിഷൻ ചെയ്തു. നീണ്ടകര, കായംകുളം, തോട്ടപ്പള്ളി,
മുനമ്പം, കാസർഗോഡ് മത്സ്യബന്ധനതുറമുഖങ്ങളുടെരണ്ടാംഘട്ടവികസനത്തിനായി 54.7 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കി പ്രവൃത്തി നിർവ്വഹണം ആരംഭിച്ചു.

https://www.mathrubhumi.com/thrissur/news/chettuva-1.3602160

⭕മത്സ്യത്തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും
അപകടത്തിൽപ്പെട്ട മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനുമായി മറൈൻ ആംബുലൻസുകൾ, സീ റസ്‌ക്യൂ സ്‌ക്വാഡുകൾ, രക്ഷാ ഉപകരണങ്ങളും, കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളും നല്കുന്നതിനുള്ള പദ്ധതികൾ എന്നിവ നടപ്പാക്കിവരുന്നു. കൂടാതെ മത്സ്യബന്ധന
ത്തിന് പോകുന്ന യാനങ്ങളുടെയും മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് സാഗര
മൊബൈൽ ആപ്പും പ്രയോജനപ്പെടുത്തിവരുന്നു. യഥാസമയം വിവരങ്ങൾ കൈമാറാൻ കഴിയുമാറ് സാറ്റലൈറ്റ് ഫോൺ, നാവിക് എന്നിവയും മത്സ്യത്തൊഴിലാളികൾക്ക് ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്.300 യാനങ്ങളിൽ ട്രാക്കിംഗ് സംവിധാനം ഏർപ്പെടുത്തു
ന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

https://www.manoramaonline.com/news/kerala/2018/11/14/navik-tools-and-satellite-phones.html

⭕മത്സ്യഫെഡിൽ അഫിലിയേറ്റ് ചെയ്തിട്ടുളള എല്ലാ മത്സ്യക്ഷേമ സഹകരണ സംഘങ്ങളുടെയും പ്രവർത്തനം ശാക്തീകരിക്കുന്നതിന് നടപടി സ്വീകരിച്ചുവരുന്നതിന്റെ
ഭാഗമായി 200 സംഘങ്ങളിൽ പെയ്ഡ് സെക്രട്ടറിമാരെ
നിയമിക്കുന്നതിനും സഹകരണ സംഘങ്ങൾ കമ്പ്യൂട്ടർവത്കരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്.

https://www.mathrubhumi.com/print-edition/kerala/cherthala-1.2639698

⭕തീരദേശവാസികൾക്കുള്ള പട്ടയവിതരണവും ഫ്ലാറ്റ് സമു
ച്ഛയങ്ങൾ നിർമ്മിക്കുന്നതിനായി ഭൂമി വിട്ടുനല്കുന്ന നടപ
ടികളും ദ്രുതഗതിയിൽ പുരോഗമിച്ചുവരുന്നു. ഭൂരഹിതരായ മത്സ്യതൊഴിലാളികൾക്ക് ഭൂമി വാങ്ങുന്നതിന്
സംസ്ഥാനത്ത് ആദ്യമായി പദ്ധതി ആവിഷ്‌ക്കരിച്ചു.
കുടുംബം ഒന്നിന് ആറു ലക്ഷം രൂപ നിരക്കിൽ മൂന്ന് സെന്റ്
വരെ ഭൂമി വാങ്ങുന്നതിനും 4 ലക്ഷം രൂപ ഭവന നിർമ്മാണത്തിനുമായി 2450 കോടി രൂപ നീക്കിവെച്ചിട്ടു
ണ്ട്. 16,000 ത്തിൽ പരം കുടുംബങ്ങൾക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുന്നത്.

https://www.malayalamexpress.in/archives/987624/

⭕എല്ലാ മത്സ്യ തൊഴിലാളികൾക്കും ബി.പി.എൽ. റേഷൻ
കാർഡ് ലഭ്യമാക്കുന്നതിനുളള നടപടി സ്വീകരിച്ചു.

https://www.kasargodvartha.com/2017/07/bpl-ration-cards-will-be-issued-to.html?m=1

⭕സമ്പാദ്യസമാശ്വാസ പദ്ധതി 4500 രൂപയായി വർദ്ധിപ്പിച്ച് ആനുകൂല്യം വിതരണം
ചെയ്തു കഴിഞ്ഞു. കേന്ദ്ര സർക്കാരിൽനിന്ന് ആനുകൂല്യം ലഭിക്കാതിരുന്നിട്ടും സംസ്ഥാനവിഹിതം പ്രയോജനപ്പെടുത്തി പദ്ധതി യഥാസമയം നടപ്പാക്കിവരുന്നു.

⭕മത്സ്യതൊഴിലാളികളുടെ ഭവനനിർമ്മാണത്തിനുള്ള ധനസഹായം രണ്ട് ലക്ഷം രൂപയിൽനിന്നു നാലു ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

https://www.google.com/url?sa=t&source=web&rct=j&url=http%3A%2F%2Fminister-fisheries.kerala.gov.in%2F2019%2F11%2F11%2F%25E0%25B4%25AE%25E0%25B4%25A4%25E0%25B5%258D%25E0%25B4%25B8%25E0%25B5%258D%25E0%25B4%25AF%25E0%25B4%25A4%25E0%25B5%258D%25E0%25B4%25A4%25E0%25B5%258A%25E0%25B4%25B4%25E0%25B4%25BF%25E0%25B4%25B2%25E0%25B4%25BE%25E0%25B4%25B3%25E0%25B4%25BF-%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B5%2581%25E0%25B4%2582-2%2F&ved=2ahUKEwib1beGg5_pAhUIAXIKHRJlAe4QFjAAegQIARAB&usg=AOvVaw3h41sl5ZYXz0rF1RPWycT0&cshid=1588760795177

⭕തീരദേശത്തെ 127 വിദ്യാലയങ്ങളുടെയും 16 ആരോഗ്യ
കേന്ദ്രങ്ങളുടെയും അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 102.66 കോടി രൂപ അനുവദിച്ചു കഴിഞ്ഞു. തീരദേശസ്കൂളുകൾ സെന്റർ ഓഫ് എക്സലൻസ്
ആക്കുന്ന പദ്ധതിയും ആരംഭിച്ചുകഴിഞ്ഞു. തീരദേശത്തെ
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് എം.ബി.ബി.എസ്
അടക്കമുളള പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രവേശ
നം ലഭിക്കുന്നതിനായി പരിശീലനം ലഭ്യമാക്കുകയും
ഇതിനകം 24 വിദ്യാർത്ഥികൾക്ക് എം.ബി.ബി.എസ് അഡ്മിഷൻ ലഭിക്കുകയും ചെയ്തിട്ടുണ്ട്.

https://www.deshabhimani.com/news/kerala/news-thrissurkerala-31-03-2019/791085

⭕സ്വാശ്രയകോളെജുകളിൽ മെറിറ്റു സീറ്റിൽ അഡ്മിഷൻ
നേടുന്ന കുട്ടികളുടെ പഠനച്ചെലവ് സർക്കാർ വഹിച്ചുവരുന്നു. 2018-19-ൽ ആനുകൂല്യത്തിനായി അപേക്ഷ സമർപ്പിച്ചിട്ടുളള അർഹതയുളള എല്ലാ വിദ്യാർത്ഥികൾക്കും
ഇതിനകം ആനുകൂല്യം അനുവദിച്ചുകഴിഞ്ഞു.

https://www.google.com/url?sa=t&source=web&rct=j&url=http%3A%2F%2Fwww.cee-kerala.org%2Fdocs%2Fllm2017%2Ffisheries_go.pdf&ved=2ahUKEwi7poXHh5_pAhUt63MBHflsBloQFjAAegQIAhAB&usg=AOvVaw3bG0ks2WKlPcl_mtMK2nvE

⭕പരമ്പരാഗത മത്സ്യ ത്തൊഴിലാളികളുടെ മത്സ്യബന്ധന യാനങ്ങൾ ഇൻഷുർ ചെയ്യുന്നതിന് പ്രീമിയം തുകയുടെ 90% സർക്കാർവിഹിതമായുളള പദ്ധതി നടപ്പാക്കി.2018-19 വർഷത്തിൽ 648 യാനങ്ങൾ ഇൻഷ്വർ ചെയ്തിട്ടുണ്ട്. മത്സ്യതൊഴിലാളികളുടെ അപകട ഇൻഷുറൻസ് 5
ലക്ഷം രൂപയിൽനിന്ന് 10 ലക്ഷം ആക്കി വര്‍ദ്ധിപ്പിച്ചു.

https://www.mathrubhumi.com/print-edition/kerala/kollam-1.3455017

⭕6500 ഹെക്ടറോളം പാടശേഖരങ്ങളിൽ മത്സ്യക്കൃഷി ഏർപ്പെടുത്തുവാൻ ജനകീയമത്സ്യക്കൃഷി പദ്ധതിവഴി സാധിച്ചിട്ടുണ്ട്. കായലുകളിലും നദികളിലും 640 ലക്ഷം മത്സ്യ/ചെമ്മീൻ കുഞ്ഞുങ്ങളെ നിക്ഷേപിച്ച് അതു പഠന വിധേയവും ആക്കിവരുന്നു.

https://www.google.com/url?sa=t&source=web&rct=j&url=http%3A%2F%2Fwww.niyamasabha.org%2Fcodes%2F14kla%2Fsession_14%2Fans%2Fu01439-040219-880866887829-14-14.pdf&ved=2ahUKEwiTy6LKiZ_pAhXx63MBHdtQCLQQFjABegQIAxAC&usg=AOvVaw3T9W_WXimw6Vn31lnh8_Vt&cshid=1588762565799

⭕ കേരളം നേരിട്ട രണ്ട് മഹാപ്രളയങ്ങളിലും കേരള ജനതയുടെ രക്ഷകരായ മത്സ്യതൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹിക്കുന്ന ആദരവ്.കേരളത്തിലുടനീളമുള്ള 177 മത്സ്യതൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് കോസ്റ്റൽ പോലീസിൽ ജോലി നൽകി.

തീരദേശത്തിന് ഇനി നീലപ്പോലീസ്

⭕കോവിഡ് കാലത്ത് വറുതിയിലായ മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് സർക്കാരിൻ്റെ സാമ്പത്തിക ധനസഹായം.

https://www.google.com/url?sa=t&source=web&rct=j&url=https%3A%2F%2Fwww.prd.kerala.gov.in%2Fml%2Fnode%2F77787&ved=2ahUKEwics5mNvZ_pAhXhILcAHbi7BPo4ChAWMAF6BAgCEAE&usg=AOvVaw2FqMknXO7ptUeHOF-WEfYd

മുകളിൽ പറഞ്ഞതിൽ തീരുന്നതല്ല ഫിഷറീസ് വകുപ്പിൻ്റെ കഴിഞ്ഞ 4 വർഷത്തെ പ്രവർത്തനങ്ങൾ. എങ്കിലും എൽ.ഡി.എഫ് സർക്കാർ എന്ത് ചെയ്തു എന്ന് നിരന്തരം ചോദിക്കുന്നവരോട് കുറച്ചെങ്കിലും ചെയ്ത കാര്യങ്ങൾ പറഞ്ഞു കൊടുക്കണ്ടേ? അപ്പോൾ സുഹൃത്തുക്കളേ ഇത്രേം വായിച്ചു കഴിഞ്ഞ് ഷെയർ ബട്ടൻ ഞെക്കാൻ ഓർമ്മിപ്പിച്ചു കൊണ്ട്.

സ്നേഹത്തോടെ,
പ്രിജോ റോബർട്ട്.


0 Comments

Leave a Reply

Your email address will not be published.