പൊതു മരാമത്ത് വികസനങ്ങൾ
🌹മാധ്യമങ്ങൾ ചർച്ചചെയ്യാത്ത നല്ല വാർത്തകൾ നമുക്ക് ജനങ്ങളെ അറിയിക്കാം…
🌹കേരളം മുന്നേറിയ നാല് വർഷങ്ങൾ
🌹നാലു വർഷത്തിനുള്ളിൽ എൽഡിഎഫ് സർക്കാർ നിർമിച്ചത് പതിനായിരത്തിലേറെ ബിഎംബിസി നിലവാരത്തിലുള്ള റോഡ്.
🌹20,000 കിലോ മീറ്റർ റോഡുകളാണ് ഇപ്രകാരം പുനർനിർമിച്ചത്.
🌹517 പാലത്തിന്റെ നിർമാണം ഏറ്റെടുത്തു. സംസ്ഥാനത്തിന്റെ നിർമാണചരിത്രം എടുത്താൽ നാലുവർഷംകൊണ്ട് ഇത്രയധികം പാലങ്ങൾ ഒരിക്കലും നിർമിക്കാൻ സാധിച്ചിട്ടില്ല.
🌹ഏനാത്ത് പാലത്തിന്റെ പുനർനിർമാണത്തിൽ പട്ടാളത്തെവരെ ഉപയോഗിച്ചു.
🌹കുട്ടനാട് താലൂക്കിൽ 14 പാലമാണ് നിർമിക്കുന്നത്. പാലം നിർമാണത്തിന് പ്രത്യേക ചീഫ് എൻജിനിയറെയും ജില്ലകൾതോറും പാലം ഡിവിഷനുകളും ഏർപ്പെടുത്തി.
🌹രാജ്യത്ത് ആദ്യമായി മെയിന്റനൻസ് ജോലികൾക്കായി ഒരു ചീഫ് എൻജിനിയറെ നിയമിച്ചു.
🌹7500 ലേറെ സർക്കാർ കെട്ടിടമാണ് നിർമിക്കുന്നത്. കിഫ്ബി പ്രവർത്തനങ്ങൾക്കായി മുന്നൂറിലേറെ എൻജിനിയർമാരെ നൽകി പ്രത്യേക വിഭാഗം ഉണ്ടാക്കി.
🌹 50 സബ് രജിസ്ട്രാർ ഓഫീസിന്റെ നിർമാണം പുരോഗമിക്കുന്നു. എല്ലാ റസ്റ്റ് ഹൗസുകളും നവീകരിക്കുകയും മുപ്പതിലേറെ പുതിയ റസ്റ്റ്ഹൗസ് മന്ദിരം നിർമിക്കുകയും ചെയ്തു.
🌹റസ്റ്റ് ഹൗസുകളുടെ വരുമാനം രണ്ട് കോടി രൂപയിൽനിന്ന് 14 കോടി രൂപയായി വർധിച്ചു. റസ്റ്റ് ഹൗസുകളെ ഗസ്റ്റ് ഹൗസ് മോഡലിലേക്ക് മാറ്റി.
🌹 സർക്കാരിന് നഷ്ടപ്പെട്ട കുറ്റാലം റസ്റ്റ് ഹൗസ്, മൂന്നാർ റസ്റ്റ്ഹൗസ്, വൈക്കം റസ്റ്റ്ഹൗസ് എന്നിവ വീണ്ടെടുത്തു. അതുവഴി 2000 കോടി രൂപയിലേറെ സ്വത്തുക്കളാണ് തിരിച്ചുപിടിച്ചത്.
😍*സഫലമാക്കുന്നത് അരനൂറ്റാണ്ടുകാലത്തെ മോഹം*
🌹അമ്പത് വർഷമായി മോഹിക്കുന്ന ദേശീയപാത 66 (പഴയ എൻഎച്ച് 47) നാലുവരിയാക്കാനുള്ള പ്രവർത്തനത്തിന് തുടക്കം കുറിച്ചു.
🌹44,000 കോടി രൂപയോടെ 650 കിലോ മീറ്റർ കാസർകോടുമുതൽ കളിയിക്കാവിളവരെയുള്ള ദേശീയപാത നിർമാണത്തിന്റെ 25 ശതമാനം തുക സംസ്ഥാനം നൽകിയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്.
🌹 എറണാകുളം വൈറ്റിലയിലും കുണ്ടന്നൂരിലും സംസ്ഥാന സർക്കാർ 200 കോടി ചെലവഴിച്ച് രണ്ട് പാലത്തിന്റെ നിർമാണം 95 ശതമാനം പൂർത്തിയായി. ഒക്ടോബറിൽ തുറന്നുകൊടുക്കും.
🌹3500 കോടിയുടെ മലയോര ഹൈവേ
🌹മലയോര ഹൈവേ 3500 കോടി രൂപ ചെലവിൽ 21 റീച്ചിന്റെ നിർമാണം നടക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിൽ മലയോര ഹൈവേ ഉടൻ പൂർത്തിയാക്കും.
🌹 413 കോടി രൂപയുടെ 101 സിആർഎഫ് റോഡും, 950 കോടി രൂപയുടെ 150 നബാർഡ് റോഡും കേന്ദ്ര ഫണ്ടുവഴി നിർമിക്കുന്നുണ്ട്.
🌹4000 കോടി രൂപ അടങ്കലിൽ ലോകബാങ്കും സംസ്ഥാന പൊതുമരാമത്തുവകുപ്പും ചേർന്ന് നിക്ഷേപം നടത്തി നിർമിക്കുന്നു.
🌹 റീബിൽഡ് കേരളയുടെ 40 റോഡിന്റെ നിർമാണവും നടക്കുകയാണ്. എൽഡിഎഫ് സർക്കാർ കാലാവധി പൂർത്തിയാക്കുമ്പോൾ കേടുപാടുള്ള ഒരു പൊതുമരാമത്ത് റോഡും ഉണ്ടാകില്ല.
🌹മാധ്യമങ്ങൾ ചർച്ച ചെയ്യാത്ത നല്ല വാർത്തകൾ ….
0 Comments