
ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനും സപ്ലൈകോയിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടു വരുന്നതിന്റെ ഭാഗമായും സപ്ലൈകോയുടെ ആദ്യ സബർബൻ മാൾ ഇന്ന് പിറവത്ത് സ. പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻ മാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്.
0 Comments