വൺ ഇന്ത്യ വൺ പെൻഷൻ.. അഥവാ OIOP..
അവരോട് കുറച്ചു ചോദ്യങ്ങൾ ഉണ്ട്.. ‼️
60 വയസ്സിനു ശേഷമല്ലേ എല്ലാവര്ക്കും പെന്ഷന് ലഭിക്കണമെന്നു OIOP അനുകൂലിക്കുന്നവർ പറയുന്നത്.
അതിനുമുമ്പ് ഒരു 18 വയസ്സു മുതലങ്ങോട്ട് 60 വയസ്സാകുന്നതുവരെ എല്ലാവര്ക്കും കൂലി (വരുമാനം) ലഭിക്കണ്ടേ.. ❓ അതും രാജ്യത്തെല്ലാവര്‍ക്കും തുല്യമായി തന്നെ ലഭിക്കണ്ടേ..❓
നമുക്ക് കുറച്ചു ഇന്ത്യൻ സംസ്ഥാനങ്ങളെ തന്നെ ഉദാഹരണം ആയി എടുക്കാം.. അതാത് ഗവണ്മെന്റ് ഡാറ്റ ആണ് ട്ടോ..
⭕ ഗുജറാത്ത്
ഗുജറാത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 178 രൂപയാണ്.
മാനുവല്‍ സ്കാവെന്‍ജേഴ്സിനു ഒരു ദിവസം ലഭിക്കുന്ന കൂലി 216 മുതല്‍ 220 രൂപ വരെയാണ്.
നിര്‍മ്മാണത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 268 മുതല്‍ 293 രൂപ വരെയാണ്.
വ്യവസായ ശാലകളിലും ആശുപത്രികളിലും ഹോട്ടലിലും കടകളിലുമുള്‍പ്പെടെ ഭൂരിഭാഗം മേഖലകളിലെ തൊഴിലാളികള്‍ക്കും ഗുജറാത്തില്‍ ലഭിക്കുന്ന ദിവസക്കൂലി 268 മുതല്‍ 293 രൂപ വരെയാണ്.
https://bit.ly/2Y7rMPZ
⭕ ഉത്തർപ്രദേശ്
ഉത്തര്‍പ്രദേശില്‍ ഭൂരിഭാഗം തൊഴില്‍ മേഖലകളിലും അണ്‍സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 5750, സെമി-സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 6325, സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 7085 രൂപ എന്ന് നിരക്കിലാണ് മാസശംബളം. അതായത്, 30 ദിവസം തൊഴില്‍ ചെയ്യുന്നവര്‍ക്ക് ദിവസക്കൂലി 192 രൂപ മുതല്‍ 236 രൂപ വരെ മാത്രം.
https://bit.ly/34394wP
⭕ പഞ്ചാബ്
പഞ്ചാബിലെ കര്‍ഷകത്തൊഴിലാളികള്‍ക്ക് ഒരു ദിവസം ലഭിക്കുന്ന കൂലി 339 രൂപയാണ്. തൊഴിലിടത്തുനിന്നു ഭക്ഷണം ലഭിക്കുന്നുണ്ടെങ്കില്‍ 305 രൂപ മാത്രമേ ദിവസക്കൂലിയായി ലഭിക്കൂ. അവിടെ ഭൂരിഭാഗം തൊഴില്‍ മേഖലകളിലും അണ്‍സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 326, സെമി-സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 356, സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 390, ഹൈലി സ്കില്ല്ഡ് തൊഴിലാളികള്‍ക്ക് 430 രൂപ എന്ന് നിരക്കിലാണ് ദിവസക്കൂലി.
https://bit.ly/3iM4fMp
⭕ കേരളം
കേരളത്തില്‍ കര്‍ഷകത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന ദിവസക്കൂലി 490 രൂപയാണ്.
https://bit.ly/2Y7rVD1
അതായത്,
🌹 ഗുജറാത്തില്‍ ലഭിക്കുന്നതിന്റെ രണ്ടേമുക്കാലിരട്ടി.
ഉത്തര്‍പ്രദേശിലൊരു സ്കില്ല്ഡ് തൊഴിലാളിക്ക് ലഭിക്കുന്നതിനേക്കാള്‍ രണ്ടിരട്ടിയിലധികം.
പഞ്ചാബില്‍ ലഭിക്കുന്നതിനേക്കാള്‍ 45 ശതമാനമധികം.
OIOP ഇന്ത്യയുടെ മുഴുവൻ മുദ്രാവാക്യമായതിനാൽ, ഇതിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി എന്തുകൊണ്ട് ഒരു പ്രചാരണം നിങ്ങൾ നടത്തുന്നില്ല..❓
🌹 ഈ പ്രസ്ഥാനം കേരളത്തിൽ ആരംഭിച്ചതാണെന്നും സംസ്ഥാനത്ത് പരമാവധി പൊതുജന പങ്കാളിത്തമുണ്ടെന്നും OIOP അവകാശപ്പെടുന്നുണ്ട്. എന്നാൽ ജോലി ചെയ്യാവുന്ന പ്രായത്തില്‍ രാജ്യത്തെ തന്നെ ഏറ്റവുമുയര്‍ന്ന നിരക്കില്‍ വരുമാനം ഉറപ്പുവരുത്തിയതിനുശേഷവും, കേന്ദ്രസര്‍ക്കാര്‍ നല്കുന്നതിനേക്കാള് ഇരട്ടിയിലധികം തുക ക്ഷേമപെന്‍ഷനായി മാസം തോറും കേരളത്തിലെ സര്‍ക്കാര്‍ ഇന്നാട്ടിലെയാളുകള്‍ക്ക് നല്‍കുന്നുണ്ട്. ഇത് രാജ്യത്തെ തന്നെ ഏറ്റവും ഉയർന്നതാണ്, ഇത് 58.5 ലക്ഷം ആളുകൾക്ക് പ്രയോജനം ചെയ്യുന്നുമുണ്ട്.. അതായത്, ശരാശരി ഓരോ വീട്ടിലും ഒരാള്‍ക്ക് എന്ന തോതില്‍…‼️
പിന്നെ എന്തുകൊണ്ടാണ് ഈ പ്രസ്ഥാനം മറ്റ് സംസ്ഥാനങ്ങളിൽ ഇല്ലാത്തത്.. ❓
⭕ രാജ്യത്തിന് വരുമാനമായി ശേഖരിക്കുന്ന ഓരോ രൂപയ്ക്കും കേരളത്തിന് കേന്ദ്രത്തിൽ നിന്ന് 50 പൈസ പോലും ലഭിക്കുന്നില്ല. എന്നിരുന്നാലും, കേരളം എന്ന സംസ്ഥാനത്തിന് ഒരു ക്ഷേമ പെൻഷൻ പദ്ധതി ഉണ്ട്, അത് മിക്കവാറും എല്ലാ വീടുകൾക്കും പ്രയോജനം ചെയ്യുന്നുമുണ്ട്. സംസ്ഥാനങ്ങൾക്ക് പണം നൽകാൻ OIOP യുടെ ആളുകൾ കേന്ദ്രത്തോട് ആവശ്യപ്പെടാൻ തയ്യാറാവുമോ..
⭕ കേരളത്തിന് ലഭിക്കേണ്ട GST കുടിശ്ശികയും നഷ്ടപരിഹാരവും ഇപ്പോൾ മാസങ്ങളായി തീർപ്പുകൽപ്പിച്ചിട്ടില്ലെന്ന് നിങ്ങൾക്കറിയാമോ..❓
വാർദ്ധക്യത്തിലാണ് പെൻഷൻ വരുന്നത്, അത് ആവശ്യമാണ്, സംശയമില്ല. പക്ഷേ, ഒരാൾക്ക് അവരുടെ യൗവനത്തിലെ പ്രതാപകാലത്തും ഒരു വരുമാനം അത്യാവശ്യമാണ്. അതുകൊണ്ട് കോവിഡ് പകർച്ചവ്യാധി കാരണം ആളുകൾ ദുരിതമനുഭവിക്കുന്ന കാലത്തെ ആവശ്യങ്ങൾ ഇപ്രകാരമാണ്.
💢 (1) ആദായനികുതി പരിധിക്ക് പുറത്തുള്ള, അടയ്ക്കാൻ കഴിവില്ലാത്ത എല്ലാ കുടുംബങ്ങൾക്കും ആറു മാസത്തേക്ക് 7,500 രൂപ നൽകുക..
💢 (2) ആറു മാസത്തേക്ക് ഒരു വ്യക്തിക്ക് 10 കിലോ ഭക്ഷ്യധാന്യങ്ങൾ സൗജന്യമായി വിതരണം ചെയ്യുക.
💢 (3) മെച്ചപ്പെട്ട വേതനത്തോടെ MNREGA യുടെ കീഴിൽ കുറഞ്ഞത് 200 ദിവസത്തെ തൊഴിൽ, നഗരത്തിലെ ദരിദ്രർക്ക് തൊഴിൽ ഗ്യാരണ്ടി സ്കീം നീട്ടുക, തൊഴിലില്ലാത്തവർക്ക് തൊഴിലില്ലായ്മ അലവൻസ് ഉടൻ പ്രഖ്യാപിക്കുക;
💢 (4) MSP യിൽ കാർഷിക വിളകൾ സംഭരിക്കുക, അത് ഉൽപാദനച്ചെലവിനേക്കാൾ 50 ശതമാനം കൂടുതലയിൽ വാങ്ങുക.. മാത്രമല്ല നമ്മുടെ എല്ലാ കർഷകർക്കും ഒറ്റത്തവണ വായ്പ എഴുതിത്തള്ളുകയും ചെയ്യുക.
ഈ പകർച്ചവ്യാധിയുടെ സമയത്ത് വിശക്കുന്നവരുടെ വയറു നിറയ്ക്കുന്നതിനെക്കുറിച്ച് OIOP എന്താണ് പറയുന്നത്.. ❓
💥 നിങ്ങൾക്ക് രാഷ്ട്രീയമില്ലെന്നു നിങ്ങൾ പറയുമായിരിക്കും, പക്ഷെ ഏറ്റവും അധികം വരുമാന ശരാശരിയും, ക്ഷേമപെൻഷനും നൽകുന്ന കേരളത്തിൽ മാത്രം നിങ്ങൾ നടത്തുന്ന ഈ പരിപാടിയുടെ ഉദ്ദേശം വിവരമുള്ളവർക്ക് മനസ്സിലാക്കാൻ സാധിക്കും.. രാഷ്ട്രീയമില്ലാത്ത നിങ്ങൾ എന്തിനാണ് അസംബ്ലി മണ്ഡലങ്ങൾ തലത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഉണ്ടാക്കുന്നത്.. ❓ OIOP തുടങ്ങിയ പല വാട്സ്ആപ്പ് ഗ്രൂപ്പുകളും ഇപ്പോൾ NAMO ഫാൻസ് ആയി മാറിയതിന്റെ ഉദ്ദേശവും നിങ്ങൾ വ്യക്തമാക്കണം..
അതുകൊണ്ട്, വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും വീട്ടിലുമൊക്കെ ‘വണ്‍ ഇന്ത്യ വണ്‍ പെന്ഷന്’ എന്നു പറഞ്ഞു നടക്കുന്ന സാറന്മാര്, പെന്ഷന് കിട്ടുന്ന പ്രായത്തിനുമുമ്പ് രാജ്യത്തെല്ലാവര്‍ക്കും തുല്യമായി കൂലി കിട്ടാനുള്ള ഒരു പരിപാടി ആദ്യം നടത്തണം. പ്ലീസ്.. ‼️
0 Comments