കൊച്ചി> ബീഹാറില്‍ രണ്ടു മണ്ഡലങ്ങളില്‍ കൂടി വിജയിച്ചതോടെ സിപിഐ എമ്മിന് രാജ്യത്തെ എട്ടു നിയമസഭകളില്‍ പ്രാതിനിധ്യമായി. പശ്ചിമ ബംഗാള്‍, ത്രിപുര, കേരളം എന്നീ സംസ്ഥാനങ്ങള്‍ കൂടാതെ അഞ്ച്  സംസ്ഥാനങ്ങളില്‍ കൂടി പാര്‍ട്ടിക്ക് എംഎല്‍എമാരായി.

ഒരു ഇടവേളയ്ക്ക് ശേഷം രാജസ്ഥാനിലും ബിഹാറിലുമായി ഹിന്ദി മേഖലയിലും രണ്ടിടത്ത് നിയമസഭയില്‍ എത്താന്‍ കഴിഞ്ഞു.വിവിധ സംസ്ഥാന നിയമസഭകളില്‍ സിപിഐ എമ്മിന്റെ പ്രതിനിധികളായി ആകെ 112  അംഗങ്ങളാണുള്ളത്. പിരിച്ചുവിട്ട ജമ്മു കശ്മീര്‍ നിയമസഭയിലും പാര്‍ട്ടിക്ക് ഒരു സീറ്റ് ഉണ്ടായിരുന്നു.

കേരളം, ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് എംഎല്‍എമാര്‍ കൂടുതല്‍. കേരളത്തില്‍ 62 പേരും പശ്ചിമ ബംഗാളില്‍ 26 പേരും ത്രിപുരയില്‍ 16 പേരും നിയമസഭകളില്‍ പാര്‍ട്ടിയെ പ്രതിനിധീകരിയ്ക്കുന്നു. ഇതിനു പുറമേ  രാജസ്ഥാനില്‍ ജയിച്ച രണ്ടുപേരും ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ ഓരോ അംഗങ്ങളും സിപിഐ എമ്മില്‍ നിന്നുണ്ട്.

കേരളം, ബംഗാള്‍, ത്രിപുര എന്നിവ  ഒഴികെയുള്ള സംസ്ഥാനങ്ങളിലെ എംഎല്‍എ മാര്‍ ഇവരാണ്.

ബിഹാര്‍: അജയ് കുമാര്‍ (വിഭൂതി പൂര്‍),ഡോ. സത്യേന്ദ്ര യാദവ് (മഞ്ജി).

രാജസ്ഥാന്‍:ബല്‍വാന്‍ പൂനിയ ( ഭദ്ര),ഗിര്‍ധാരി ലാല്‍ മാഹിയ (ദുംഗര്‍ഗഡ്),

മഹാരാഷ്ട്ര: വിനോദ് നികോളെ ഭിവ (ദഹാനു)

ഒഡീഷ: ലക്ഷ്മണ്‍ മുണ്ട  (ബോണായ)

ഹിമാചല്‍ പ്രദേശ്: രാകേഷ് സിന്‍ഹ (തിയോഗ് ).
Read more: https://www.deshabhimani.com/news/national/bihar-assembly-election-2020-cpim-scores-8-seats-2-in-hindi-dominated-areas/906794


0 Comments

Leave a Reply

Your email address will not be published.