പ്രകടമായ മാറ്റവുമായി കായിക മേഖല കുതിപ്പിലാണ്. അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നാടാകെ കളിക്കളങ്ങള്‍ നിറയുന്നു. കായികവകുപ്പിന് കീഴില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 10 സ്റ്റേഡിയങ്ങള്‍ ഉടന്‍ തന്നെ തുറന്നുകൊടുക്കും. അവസാനഘട്ട മിനുക്കുപണികളാണ് ഇപ്പോള്‍ നടക്കുന്നത്. ഒപ്പം പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിയും സജീവമാവുകയാണ്. കൊവിഡ് സാഹചര്യം സൃഷ്ടിച്ച പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് എല്ലാ പദ്ധതികളും പൂര്‍ത്തിയാകുന്നത്. ജി വി രാജ സ്കൂള്‍ നവീകരണം, കൂത്തുപറമ്പ് മുനിസിപ്പല്‍ സ്റ്റേഡിയം, തലശ്ശേരി വി ആര് കൃഷ്ണയ്യര്‍ സ്റ്റേഡിയം, നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം, അയ്മനം ഇന്‍ഡോര്‍ സ്റ്റേഡിയം, എടപ്പാള്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ഗ്രൗണ്ട്, തൃത്താല തിരുമിറ്റക്കോട് ചാത്തന്നൂര്‍ ഹയര്‍സെക്കന്ററി സ്കൂള്‍ സ്റ്റേഡിയം, കോട്ടായി സ്കൂള്‍ സ്റ്റേഡിയം, പറളി സ്റ്റേഡിയം, ചിറ്റൂര്‍ ഗവണ്മെന്റ് കോളേജ് സ്റ്റേഡിയം തുടങ്ങിയവ ഫെബ്രുവരി ആദ്യവാരത്തോടെ നാടിന് സമര്‍പ്പിക്കും. 100 ദിനം ഒന്നാംഘട്ടത്തില്‍ 5 സ്റ്റേഡിയങ്ങള്‍ നാടിന് സമര്‍പ്പിച്ചിരുന്നു. EP Jayarajan/fb
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
കേരളത്തിന്റെ വ്യവസായ മേഖല
*👩🏭കേരളത്തിന്റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണ്.* *👨🏭വ്യവസായ വളര്‍ച്ചയുടെ നയമായി ‘ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം’ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.* *👩🏭മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്.* *👨🏭കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ Read more…
0 Comments