കെ. സി ജോസഫിനെതിരെ യൂത്ത് കോൺഗ്രസ് ഹൈക്കമാൻഡിന് പരാതി നൽകി. തെരഞ്ഞെടുപ്പിൽ ഇത്തവണ കെ. സി ജോസഫ് മത്സരിക്കരുതെന്നാണ്
ഇരിക്കൂറിൽ നിന്ന് എട്ടുതവണ നിയമസഭയിലെത്തിയ കെ സി ജോസഫ് യുവാക്കൾക്കായി വഴി മാറണമെന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിലെ പാർട്ടി സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള നിർണായക സ്ക്രീനിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ ചേരാനിരിക്കെയാണ് കെ.സി ജോസഫിനെതിരെ പരാതി നൽകിയത്.
ഇരിക്കൂറിൽ ഇത്തവണ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയെങ്കിലും കാഞ്ഞിരപ്പള്ളി സീറ്റിനായി കെ. സി ജോസഫ് സമ്മർദ്ദം ശക്തമാക്കിയിട്ടുണ്ട്. കെ.സി മത്സരിക്കണമോ എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അന്തിമ തീരുമാനം സ്വീകരിക്കേണ്ടത്
Youth Congress complained against K.C Joseph
0 Comments