കല്പറ്റ: വയനാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി മുന്‍ വൈസ് പ്രസിഡന്റുമായ കെ.കെ.വിശ്വനാഥന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വയനാട് ഡിസിസിയുടെ പ്രവര്‍ത്തനത്തില്‍ പ്രതിഷേധിച്ചാണ് രാജി. അന്തരിച്ച മുന്‍ മന്ത്രി കെ.കെ.രാമചന്ദ്രന് മാസ്റ്ററുടെ സഹോദരനാണ് കെ.പി.സി.സി മെമ്പറായ വിശ്വനാഥന്.
53 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഡിസിസിയില്‍ നിന്ന് ഇത്രയും അപമാനം നേരിട്ട കാഘട്ടമുണ്ടായിട്ടില്ലെന്ന് വിശ്വനാഥന് പറഞ്ഞു.
വളരെ നിര്‍ജീവമാണ് വയനാട്ടില്‍ പാര്‍ട്ടി. പ്രതിപക്ഷ നേതാവിന്റെ കേരള യാത്രയില്‍ ഏറ്റവും മോശം സ്വീകരണം വയനാട്ടിലേതായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളും മറ്റും പുനഃസംഘടിപ്പിക്കുന്നില്ല. തന്റെ സഹോദരന്റെ മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ പോലും വയനാട് ഡിസിസി തയ്യാറായില്ലെന്നും വിശ്വനാഥന് ആരോപിച്ചു. തത്കാലം ഒരു പാര്‍ട്ടിയിലേക്കും പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
congress member K.K Vishwanathan resigned in wayanad
https://www.mathrubhumi.com/election/2021/kerala-assembly-election/districtwise/wayanad/wayanad-senior-congress-leader-kk-viswanathan-has-resigned-1.5480448
0 Comments