15 വയസില്‍ താഴെയുള്ള പെണ്‍കുട്ടികള്‍ക്ക് 2100 രൂപയ്ക്ക്  ലാപ്ടോപ്പും, പ്രിന്‍ററും, മൊബൈലും നല്‍കുന്നു’. സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയനുസരിച്ച് സഹായമെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജപ്രചാരണം. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ എന്ന വെബ്സൈറ്റിലാണ് 2100 രൂപയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുവെന്ന് അവകാശപ്പെടുന്നത്. എസ്എംഎസ് അയച്ച് പണം നേടാമെന്നാണ് സൈറ്റിന്‍റെ വാഗ്ദാനം. [http://www.betibachaobetipadao.in/]

15 വയസില്‍ കുറവായിരിക്കണം അപേക്ഷിക്കുന്നയാള്‍ക്ക്. കംപ്യൂട്ടറില്‍ സാമാന്യ പരിജ്ഞാനം വേണം. തൊഴില്‍ രഹിതരായ, ഉത്തരവാദിത്തമുള്ളവരായിരിക്കണം അപേക്ഷകരെന്നും വെബ്സൈറ്റ് നിര്‍ദേശിക്കുന്നു. ഡിജിറ്റല്‍ ഇന്ത്യയുമായി ചേര്‍ന്നാണ് ഈ പദ്ധതി രൂപീകരിച്ചിരിക്കുന്നതെന്നും വെബ്സൈറ്റ് അവകാശപ്പെടുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പദ്ധതി പ്രഖ്യാപിച്ചിട്ടില്ലെന്നാണ് ഒദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നത്. ബേട്ടി ബച്ചാവേ ബേട്ടി പഠാവോയുടെ യഥാര്‍ത്ഥ സൈറ്റിന്‍റെ വിവരങ്ങളും പിഐബി വിശദമാക്കി. [http://www.bbbpindia.gov.in/]


0 Comments

Leave a Reply

Your email address will not be published. Required fields are marked *