മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴിയില്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചത്. പൊലീസ് ഹൈടെക് സെല്‍ എസിപി ഇ.എസ് ബിജുമോന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇ.ഡി ഉദ്യോഗസ്ഥനെതിരെ ഉടന്‍ കേസ് രജിസ്റ്റര്‍ ചെയ്യും.
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
സിൽവർലൈൻ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് എത്താൻ അധികദൂരം യാത്ര ചെയ്യണോ?
സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ? നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണിതൊക്കെ. Read more…
0 Comments