നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ച്ചകള്‍ക്ക് മാത്രം ശേഷിക്കെ തൃശൂര്‍ ബിജെപിയില്‍ പരസ്യമായ ഭിന്നത. സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ പങ്കെടുത്ത ജനം ടിവി ചാനല്‍ തെരഞ്ഞെടുപ്പ് പരിപാടി ജില്ലാ നേതൃത്വവും പ്രവര്‍ത്തകരും ബഹിഷ്കരിച്ചു. ജനം ടിവി ചാനല്‍ അധികൃതര്‍ക്കും സന്ദീപ് വാര്യര്‍ക്കുമെതിരെ സംസ്ഥാന നേതൃത്വത്തിന് ജില്ലാ നേതൃത്വം പരാതിയും നല്കി. ജനം ടിവിയുടെ ഇലക്ഷന് സംവാദ പ്രോഗ്രാമായ ജനസഭ തൃശൂരിലെത്തിയപ്പോഴാണ് ബിജെപിയിലെ ചേരിപ്പോര് പരസ്യമാക്കിയത്.
Categories: BJP വാർത്തകൾ /നിലപാടുകൾ
0 Comments