സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയില്‍ വിദ്യാര്‍ഥി യുവജന രംഗത്തുള്ള 13 പേര് ഇടംപിടിച്ചു. ഇതില്‍ 4 പേര് 30 വയസിന് താഴെയുള്ളവരാണ്. ജെയ്ക് സി തോമസ് (പുതുപ്പള്ളി), സച്ചിന്‍ദേവ് (ബാലുശേരി), ലിന്റോ ജോസ് (തിരുവമ്പാടി), പി മിഥുന (വണ്ടൂര്‍) എന്നിവര്‍ 30 വയസിന് താഴെയുള്ളവരാണ്. 31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളില്‍ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്.
42 പേര് ബിരുദധാരികളാണ്. 28 പേര് അഭിഭാഷകരാണ്. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്ന 2 പേരും സ്ഥാനാര്‍ഥികളായുണ്ട്.
സ്ഥാനാര്‍ഥികളില്‍ 12 പേര് വനിതകളാണ്. ഇതില്‍ എട്ട് പേരും പുതുമുഖങ്ങളാണ്. മന്ത്രിമാരായ ജെ മേഴ്സിക്കുട്ടിയമ്മ, കെ കെ ശൈലജ, എംഎല്‍എമാരായ വീണാ ജോര്‍ജ്, യു പ്രതിഭ എന്നിവര്‍ വീണ്ടും ജനവിധി തേടുന്നു.
Read more: https://www.deshabhimani.com/news/kerala/cpim-candidates-assembly-election/929411
Read more: https://www.deshabhimani.com/news/kerala/cpim-candidates-assembly-election/929411
0 Comments