സ്വർണക്കടത്ത് കേസിന്റെ ഭാഗമായി അന്വേഷണ ഏജൻസികൾക്കുമേൽ രാഷ്ട്രീയ സമ്മർദം അതിഭീകരമാണെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) മുൻ സ്റ്റാൻഡിങ് കോൺസൽ അഡ്വ. ഷൈജൻ സി ജോർജ് . സ്വർണക്കടത്ത് കേസന്വേഷണം ഏറ്റെടുക്കുമ്പോൾ ഇഡിക്കൊപ്പമുണ്ടായിരുന്നു. ആറുവർഷമായി തുടരുന്ന സ്റ്റാൻഡിങ് കോൺസൽ സ്ഥാനം പന്തികേട് മണത്തപ്പോൾ ഒഴിയുകയായിരുന്നെന്നും അത് നന്നായെന്ന് ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് കേസിൽ ആദ്യം അന്വേഷണമാരംഭിച്ചത് കസ്റ്റംസ് ആണ്. അവസാനം കേസെടുത്തത് ഇഡിയും. തുടക്കത്തിൽ കസ്റ്റംസ് ശരിയായ ദിശയിലായിരുന്നു. എന്നാൽ പിന്നീട് കസ്റ്റംസ് എന്തോ വഴിവിട്ട് ചെയ്യാൻ പോകുന്നുവെന്ന പ്രതീതി മറ്റ് അന്വേഷണ ഏജൻസികൾക്ക് ഉണ്ടായി. ഇഡി അന്വേഷണ ഉദ്യോഗസ്ഥരിൽ ഉൾപ്പെടെ അതിന്റെ മാറ്റം പ്രകടമായി.
Read more: https://www.deshabhimani.com/news/kerala/adv-shyjan-c-george/929326
വികസന നേട്ടങ്ങൾ/ക്ഷേമ പ്രവർത്തനങ്ങൾ
സിൽവർലൈൻ സ്റ്റേഷനിലേക്ക് യാത്രക്കാർക്ക് എത്താൻ അധികദൂരം യാത്ര ചെയ്യണോ?
സിൽവർലൈൻ സ്റ്റേഷനുകൾ നഗരങ്ങളിൽ നിന്നും മാറിയല്ലേ വിഭാവനം ചെയ്തിരിക്കുന്നത്. അപ്പോൾ സിൽവർലൈൻ സ്റ്റേഷനുകളിലേക്കെത്താൻ യാത്രക്കാർക്ക് അധികദൂരം യാത്ര ചെയ്യേണ്ടി വരില്ലേ ? നഗര-ഗ്രാമ വ്യത്യാസം അധികമില്ലാത്ത സംസ്ഥാനമാണ് കേരളം. അതിവേഗം വികസിക്കുന്ന നഗരങ്ങളാണ് നമുക്കുള്ളത്. തിരുവനന്തപുരത്ത് കൊച്ചുവേളിയിലും കൊല്ലത്ത് മുഖത്തല ബൈപാസിലുമാണ് സ്റ്റേഷൻ വരുന്നത്. വേഗത്തിൽ നഗരമായിക്കൊണ്ടിരിക്കുന്ന പ്രദേശമാണിതൊക്കെ. Read more…
0 Comments