



പിണറായി വിജയൻ സർക്കാർ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയർത്തുന്നത് സ്കൂളുകളെ മാത്രമല്ല, കായികസൗകര്യങ്ങൾ കൂടിയാണ്.
ലോകനിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്നതിനായി അന്താരാഷ്ട്ര നിലവാരമുള്ള കായികസൗകര്യങ്ങൾ ഒരുക്കുകയാണ് എൽഡിഎഫ് സർക്കാർ. ആയിരം കോടി രൂപ കിഫ്ബിയിൽ നിന്ന് വകയിരുത്തി 43 സ്റ്റേഡിയങ്ങളാണ് വിവിധ ജില്ലകളിലായി നിർമ്മിക്കുന്നത്. ഇവയിൽ നിർമ്മാണം പൂർത്തിയായ മൂന്ന് പദ്ധതികൾ ഇന്ന് നാടിന് സമർപ്പിക്കുകയാണ്.
പാലക്കാട് ജില്ലയിലെ പറളി സ്കൂൾ സ്പോർട്സ് കോംപ്ലക്സ്, ചിറ്റൂർ കോളേജിലെ സ്പോർട്സ് കോംപ്ലക്സിന്റെ ആദ്യഘട്ടമായി പൂർത്തിയായ സ്വിമ്മിങ്ങ് പൂൾ, തൃത്താല ചാത്തന്നൂർ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റേഡിയം എന്നിവയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. കായിക രംഗത്ത് പാലക്കാടിന്റെ കരുത്തായ പറളി സ്കൂളിലെ പുതിയ സൗകര്യങ്ങൾ വലിയ കുതിപ്പിന് വഴിയൊരുക്കും. പ്രാദേശികാടിസ്ഥാനത്തിൽ ഏറ്റവുമധികം കുട്ടികളെ പരിശീലിപ്പിക്കുന്ന സ്കൂളാണ് പറളി. താരങ്ങൾക്ക് പരിശീലനത്തിന് മെഡിക്കൽ കോളേജ് ഗ്രൗണ്ട് മാത്രമായിരുന്നു ആശ്രയം. പുതിയ സ്പോർട്സ് കോംപ്ലക്സ് താരങ്ങൾക്ക് വലിയ ആശ്വാസവും സഹായവുമാകും. സാധാരണക്കാരുടെ മക്കൾക്കും ഇനി അന്താരാഷ്ട്രനിലവാരമുള്ള പരിശീലനം നാട്ടിൽ തന്നെ ലഭിക്കും.
ഈ പദ്ധതികളുടെ തേരിലേറി കായികകേരളം കുതിക്കും. ലോകനിലവാരത്തിലുള്ള കായികപ്രതിഭകൾ കൂടുതലായി ഉയർന്നുവരും.
എന്റെ കേരളം എന്റെ അഭിമാനം.
സംരക്ഷിക്കപ്പെടണം ഈ നന്മകൾ…
തുടരണം ഈ മുന്നേറ്റം…
0 Comments