*👩‍🏭കേരളത്തിന്‍റെ വ്യവസായ മേഖല ഗണ്യമായ നിലയില്‍ പുരോഗമിക്കുകയാണ്.*
*👨‍🏭വ്യവസായ വളര്‍ച്ചയുടെ നയമായി ‘ഉത്തരവാദ വ്യവസായം ഉത്തരവാദ നിക്ഷേപം’ സ്വീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനമാണ് നമ്മുടേത്.*
*👩‍🏭മീറ്റ് ദി ഇന്‍വസ്റ്റര്‍ പരിപാടിയിലൂടെ 7000 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമാണ് ലഭിച്ചത്.*
*👨‍🏭കഴിഞ്ഞയാഴ്ച (ജൂലായ് ഇരുപതിന്) നെസ്റ്റോ ഗ്രൂപ്പ് 700 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു.*
*👩‍🏭75 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് ടാറ്റ എലക്സിയുമായി ഒപ്പ് വച്ച് 10 മാസം കൊണ്ട് 2.17 ലക്ഷം ചതുരശ്ര അടി കെട്ടിടം കൈമാറി.*
*👨‍🏭കാക്കനാട് 2 ഘട്ടങ്ങളിലായി 1,200 കോടി രൂപ നിക്ഷേപമുള്ള, 20,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുന്ന പദ്ധതിക്ക് ടി സി എസുമായി ഒപ്പുവച്ചു.*
*👩‍🏭ദുബായ് വേള്‍ഡ് എക്സ്പോയില്‍ പങ്കെടുത്തതിലൂടെയും നിക്ഷേപങ്ങള്‍ കേരളത്തിലേക്ക് വന്നു.*
*👨‍🏭കൊച്ചിബംഗളൂരു വ്യവസായ ഇടനാഴിക്കായുള്ള 2,220 ഏക്കര്‍ ഭൂമിയുടെ 70% ഭൂമി 10 മാസം കൊണ്ട് ഏറ്റെടുത്തു.*
*👩‍🏭ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങളാരംഭിക്കുന്നതിനായി ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതിയില്‍ മൂന്നര മാസം കൊണ്ട് (ജൂലായ് 21വരെ) 42,372 സംരംഭങ്ങളാരംഭിച്ചു.*
*👨‍🏭നാല് ശതമാനം പലിശയ്ക്കാണ് പദ്ധതിയില്‍ വായ്പ. 3 ലക്ഷം മുതല്‍ 4 ലക്ഷം വരെ തൊഴില്‍ ലഭ്യമാകും.*
*👩‍🏭കോവിഡ് കാരണം പ്രതിസന്ധിയിലായ എം എസ് എം ഇ മേഖലയ്ക്ക് കൈത്താങ്ങായി 1,416 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കി.*
*👨‍🏭50 കോടിയില്‍ അധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങള്‍ക്ക് ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ അനുമതി നല്‍കുകയാണ്. 50 കോടി രൂപ വരെയുള്ള വ്യവസായങ്ങള്‍ക്ക് അതിവേഗ അനുമതി നല്‍കുന്നതിന് കെസ്വിഫ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്.*
*👩‍🏭സംരംഭകരുടെ പരാതികളില്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നില്ലെങ്കില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കും.*
*👨‍🏭വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള് സുതാര്യമാക്കുന്നതിനായി കേന്ദ്രീകൃത പരിശോധനാ സംവിധാനം(കെസിസ്) നിലവില്‍ വന്നു.*
*👩‍🏭വ്യവസായങ്ങളുമായി ബന്ധപ്പെട്ട കാലഹരണപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിഷ്കരിക്കുന്നതിനും നടപടി ക്രമങ്ങളും ലഘൂകരിക്കുന്നതിനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.*
*👨‍🏭കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുക, പുത്തന്‍ സംരംഭങ്ങള്‍ കൊണ്ടുവരിക, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യം പ്രതീക്ഷിച്ച നിലയില്‍ തന്നെ മുന്നേറുകയാണ്.*
*👩‍🏭കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയം രാജ്യത്തെ വ്യവസായ പാര്‍ക്കുകളുടെ പ്രകടനം വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ കിന്‍ഫ്രക്ക് കീഴിലുള്ള 5 പാര്‍ക്കുകള്‍ക്ക് ദേശീയ അംഗീകാരം ലഭിച്ചു.*
*👨‍🏭ഏകീകൃത ലാന്‍റ് അലോട്ട്മെന്‍റ് പോളിസിയുടെ കരട് അംഗീകരിച്ചു.*
*👩‍🏭2021-2022 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തുടനീളം വ്യാവസായിക വായ്പ അനുവദിക്കുന്നതിലും തൊഴില്‍ നല്‍കുന്നതിലും കെഎസ്ഐഡിസി റെക്കോര്‍ഡ് നേട്ടം കൈവരിച്ചു.*
*👨‍🏭കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,522 കോടി രൂപയുടെ സ്വകാര്യ നിക്ഷേപങ്ങള്‍ കേരളത്തില്‍ എത്തിക്കാനും 20,900 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിഞ്ഞത് കിന്‍ഫ്രയുടെ നേട്ടമാണ്.*
*👩‍🏭ഇന്‍ഫോപാര്‍ക്കിനടുത്ത് 10 ഏക്കര്‍ ഭൂമിയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള എക്സിബിഷന്‍ കം ട്രേഡ് ആന്‍റ് കണ്‍വെന്‍ഷന്‍ സെന്‍റര്‍ ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും.*
*👨‍🏭സ്വകാര്യമേഖലയില്‍ വ്യവസായ പാര്‍ക്കുകള്‍ ആരംഭിക്കുന്നതിനു സര്‍ക്കാര്‍ സഹായം നല്‍കും. ഈ പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനായി ഏക്കറിന് 30 ലക്ഷം വരെ നല്‍ല്‍കും. ഒരു എസ്റ്റേറ്റിന് പരമാവധി 3 കോടി രൂപ വരെയാണ് ഇങ്ങനെ നല്‍കുക.*
*👩‍🏭ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ടില്‍ (ജിഎസ്ഇആര്‍) അഫോര്‍ഡബിള്‍ ടാലന്‍റ് വിഭാഗത്തില്‍ നമ്മുടെ സംസ്ഥാനം ഏഷ്യയില്‍ ഒന്നാം സ്ഥാനം നേടിയത് നിങ്ങള്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ലോകശ്രദ്ധ ആകര്‍ഷിക്കുന്ന സ്റ്റാര്‍ട്ട് അപ്പ് ഹബ്ബായി മാറാനാണ് ശ്രമിക്കുന്നത്.*


0 Comments

Leave a Reply

Your email address will not be published.