24 ഏക്കർ കാട് വെട്ടിത്തളിച്ച് പൊന്ന് വിളയിച്ച് DYFI സഖാക്കളും കർഷകരും

കണ്ണൂർ ജില്ലയിലെ ആലപ്പടമ്പ വില്ലേജിലെ പായ്യത്ത് 24 ഏക്കർ സ്ഥലത്ത് കാട് വെട്ടിത്തളിച്ച് കൃഷിയിറക്കി വിളവെടുപ്പ് നടത്തിയിരിക്കുയാണ് DYFI സഖാക്കളും KSKTU, കർഷകസംഘം, കുടുംബശ്രീ, മാത്തിൽ സർവ്വീസ് സഹകരണ ബേങ്ക് പ്രവർത്തകരും . നെല്ല്, കപ്പ,മഞ്ഞൾ, ഇഞ്ചി, പടവലം, പാവയ്ക്ക, പച്ചമുളക്,കക്കിരി, വെള്ളരി തുടങ്ങിയവയെല്ലാം ഇന്ന് വിളഞ്ഞ് നിൽക്കുകയാണിവിടെ.

തരിശായി കിടന്ന 6 ഏക്കർ സ്ഥലത്ത് DYFI ഖാദി യൂണിറ്റിലെ സഖാക്കൾ മാത്രമായി കൃഷി ചെയ്യുന്നുണ്ട്.
കൃഷിയുടെ വിളവെടുപ്പിന്റ ഉദ്ഘാടനം DYFl അഖിലേന്ത്യ അദ്ധ്യക്ഷൻ സ . പി എ മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. സഖാക്കൾ വി.കെ സനോജ്, എം.ഷാജർ, മനു തോമസ്, പി.പി സിദിൻ, പി അജിത്ത്, CPIM ഏരിയാ സെക്രട്ടറി സ.സി സത്യപാലൻ, പി.ശശിധരൻ, എം.വി സുനിൽ കുമാർ തുടങ്ങിയവർ പങ്കെടുത്തു. പ്രിയ സഖാക്കൾക്ക് അഭിവാദ്യങ്ങൾ


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *