26 October 2020
ഇടത് പക്ഷത്തോട് വലിയ മമതയൊന്നും ഇല്ലാത്ത,, രാജ്യാന്തര പ്രശസ്തനായ സഞ്ചാരി സന്തോഷ്‌ ജോർജ് കുളങ്ങരയുടെ വാക്കുകളാണിത് —-

”’കഴിഞ്ഞ നിയമസഭാ ഇലക്ഷന് മുൻപ് പിണറായി വിജയൻ വടക്ക് നിന്ന് തെക്ക് വരെ ഏകദേശം എല്ലാ ജില്ലകളിലൂടെയും ഒരു നവ കേരള യാത്ര നടത്തിയിരുന്നു..
ഓരോ സ്ഥലത്ത് കൂടി കടന്ന് പോകുമ്പോഴും അദ്ദേഹം ആ സ്ഥലങ്ങളിലുള്ള നാനാ രംഗത്ത് പ്രവർത്തിക്കുന്നവരുമായി കൂടി കാഴ്ച നടത്താനും സംസാരിക്കാനും താത്പര്യപ്പെട്ടിരുന്നു. എന്റെ ജന്മ നാട്ടിലൂടെ പോയപ്പോൾ ഞാനും അദ്ദേഹത്തെ കാണാൻ ചെന്നു.. അല്പനേരത്തെ സംസാരത്തിന് ശേഷം അദ്ദേഹം എന്നെ അദ്‌ഭുദപ്പെടുത്തിക്കൊണ്ട് പിറ്റേന്ന് രാവിലത്തെ പ്രഭാത ഭക്ഷണം ഒരുമിച്ച് കഴിക്കാനായി എന്നെ ക്ഷണിച്ചു..
ഞാൻ പിറ്റേന്ന് കൃത്യ സമയത്ത് തന്നെ അദ്ദേഹം ക്യാമ്പ് ചെയ്തിരുന്ന സ്ഥലത്ത് എത്തി.
ഭക്ഷണത്തിനു ശേഷം അദ്ദേഹമെന്നോട് പറഞ്ഞു…
”താങ്കൾ ലോകമെങ്ങും സഞ്ചരിക്കുകയും ലോകത്തെ മനസിലാക്കുകയും ചെയ്ത വ്യക്തിയാണ്.അനുഭവ സമ്പത്തും അറിവും താങ്കൾക്കുണ്ട്..
അത് കൊണ്ട് തന്നെ ഞാൻ ആവശ്യപ്പെടുകയാണ്.. ഇടത് മുന്നണി അധികാരത്തിൽ വരികയാണെങ്കിൽ കേരളത്തിന്റെ പുരോഗതിക്കും വികസനത്തിനും ആവശ്യമായ താങ്കളുടെ കാഴ്ചപ്പാടിൽ നിന്ന് കൊണ്ടുള്ള നിർദേശങ്ങൾ എന്തൊക്കെയായിരിക്കും..
താങ്കളുടെ അഭിപ്രായം എഴുതി നൽകാമോ..”??
ഒരു പാട് നാടുകളിലൂടെയും ഒരുപാട് രാഷ്ട്രീയക്കാരെയും കണ്ട് പരിചയിച്ച എനിക്ക് ഇതൊരു പുതുമയും അദ്‌ഭുദവുമായിരുന്നു..
ജയിക്കുമോ എന്ന് പോലുമറിയില്ലെങ്കിലും അയാൾ തനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയും എന്നതിനെ പറ്റി ഹോം വർക്ക്‌ ചെയ്യാൻ തുടങ്ങുകയായിരുന്നു..!!
അദ്ദേഹത്തെ വളരെ പരുക്കൻ കഥാപാത്രമായാണ് ഒട്ട് മിക്കവരും അടയാളപ്പെടുത്തി കണ്ടത്. എന്നാൽ എനിക്ക് മനസിലായത് മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി അയാൾക്കൊരു കാഴ്ചപ്പാടുണ്ട്.കാലത്തോടൊപ്പം ഏറ്റവും നവീനമായി എങ്ങിനെ നാടിനെ മാറ്റിയെടുക്കാം എന്നതിൽ ആത്മാർത്ഥതയും താത്പര്യവുമുള്ള രാഷ്ട്രീയക്കരാൻ ആണദ്ദേഹം.ആ കാഴ്ചപ്പാട് നാടിന് ഗുണമുള്ളതാണ്..
ഗെയിൽ, പവർ ഹൈവേ.. പൊതുഗതാഗതം ആരോഗ്യമേഖല എന്നിവടങ്ങളിലെല്ലാം ആ ഒരു ത്വര പ്രകടമാണ്..”
……………………………
👉note :-നിങ്ങൾ എത്ര വേണമെങ്കിലും വിമർശിച്ചോളൂ..
പക്ഷേ അയാൾ..
അയാളുടെ ഭരണം..
ഏറെ നന്മകൾ , ഏറെ മാറ്റങ്ങൾ ഈ നാട്ടിൽ വരുത്തിയിട്ടുണ്ട് എന്ന് നിങ്ങൾക്ക് ഉള്ളാലെ അംഗീകരിക്കേണ്ടി വരും..

Categories: Uncategorized

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *