അഞ്ച്‌ വർഷത്തിനുള്ളിൽ  സംസ്ഥാന സർക്കാർ പട്ടികവർഗക്കാർക്ക്‌ വിതരണം ചെയ്‌തത്‌ 3869.73 ഏക്കർ ഭൂമി. 4768 കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി.

ഇടുക്കിയിൽ 560 പേർക്കാണ്‌ വനാവകാശ നിയമപ്രകാരം കൈവശാവകാശ രേഖ നല്‍കി. പാലക്കാട്‌ 262, വയനാട്‌ 216, എറണാകുളം 224, പത്തനംതിട്ട 96, കോട്ടയം 24, തൃശൂർ 10, തിരുവനന്തപുരത്ത്‌ മൂന്ന്‌ പേർക്കും. ആകെ വിതരണം ചെയ്‌തത്‌ 1796.96 ഏക്കർ.

ഭൂമി വാങ്ങി നൽകൽ പദ്ധതി പ്രകാരം കാസർകോട്‌ 144 പേർക്ക്‌ സ്ഥലംകിട്ടി. കോട്ടയം 36, പത്തനംതിട്ട 28, പാലക്കാട്‌ 26, എറണാകുളം 11, ഇടുക്കി 9, കൽപ്പറ്റ 7, മാനന്തവാടി 7, തൃശൂർ നാല്‌, ആലപ്പുഴ ഒരാൾക്കും സ്ഥലം നൽകി. ലാൻഡ്‌ ബാങ്ക്‌ പദ്ധതി പ്രകാരം മലപ്പുറത്ത്‌ 34 പേർക്കും കോഴിക്കോട്‌ ഒരു അപേക്ഷകനും ഭൂമി നൽകി.

https://www.deshabhimani.com/news/kerala/land-documents-ldf-kerala/929343


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *