#മാധ്യമങ്ങൾ മൗനം വെടിയുക.

അതീവ ഗുരുതരമായ അഴിമതിയുടെ ഒളികാമറാ ദൃശ്യങ്ങളാണ് കോഴിക്കോട് എം പി രാഘവനെതിരെ ടി വി 9 ഭാരതവർഷ എന്ന ചാനൽ പുറത്ത് വിട്ടിരിക്കുന്നത്. കോഴിക്കോട് നഗരത്തിൽ 15 ഏക്കർ സ്ഥലം എടുക്കാൻ എം പി ഇടനിലക്കാരനായി നിൽക്കണം എന്നാവശ്യപ്പെട്ടാണ് ടിവി സംഘം എം പി യെ കാണുന്നത്. ഇതിന്റെ കമ്മീഷൻ ആയി 5 കോടി രൂപ രാഘവന്റെ ഇലക്ഷൻ ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡൽഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏൽപ്പിക്കണം എന്നും പണം കാഷായി മതി എന്നും രാഘവൻ പറയുന്നുണ്ട്. തന്റെ കഴിഞ്ഞ ഇലക്ഷനിൽ 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും പ്രവർത്തകർക്ക് മദ്യമുൾപ്പെടെ നൽകാനുള്ള വൻ ചെലവുകൾ ഉണ്ടെന്നും രാഘവൻ പറയുന്നു. (53 ലക്ഷം രൂപയാണ് രാഘവൻ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ തെരെഞ്ഞെടുപ്പ് ചെലവ്.) ഇതിൽ രണ്ടു കോടി രൂപ കോൺഗ്രസ്സ് നേതൃത്വം കാഷായി എത്തിച്ചു തന്നു എന്നും ബാക്കി താൻ സം ഘടിപ്പിച്ചു എന്നും രാഘവൻ പറയുന്നുണ്ട്. ഒരു പരിചയവുമില്ലാത്ത ഒരു ഉത്തരേന്ത്യൻ സംഘത്തിന് മുന്നിൽ ഒറ്റയിരിപ്പിനു 5 കോടി രൂപയുടെ ഡീൽ ഉറപ്പിച്ചുവെങ്കിൽ ഈ കാലയളവിൽ രാഘവൻ നടത്തിയ അഴിമതികൾ എത്ര വലുതാകും എന്നൂഹിക്കാവുന്നതേയുള്ളു.
ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് രാഘവൻ നടത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തെ രാഘവന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനും രാഘവനെ അയോഗ്യനാക്കാനും തെരെഞ്ഞെടുപ്പ് കമ്മീഷൻ തയാറാകണം. മാന്യതയുടെ കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ രാഘവനെ പിൻവലിക്കാൻ കോൺഗ്രസ്സ് നേതൃത്വം തയാറാകണം/


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *