44 പുഴകളുള്ള, കായലുകളുള്ള കേരളത്തിൽ, ജനങ്ങളുടെ സഞ്ചാരം സുഗമമാക്കാൻ 517 പാലങ്ങളാണ് ഇടതുപക്ഷ മുന്നണി സർക്കാർ നിർമ്മിക്കുന്നത്. ഇത് റെക്കോഡ് നമ്പറാണ്. ഇവയിൽ ഇരുനൂറ്റി അൻപതിലധികം പാലങ്ങൾ നാടിന് സമർപ്പിക്കപ്പെട്ടു. ബാക്കിയുള്ളവ നിര്‍മ്മാണത്തിന്റെയും ഭരണാനുമതിയുടെയും വിവിധ ഘട്ടങ്ങളിലാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പുതിയ പാലങ്ങൾ നിർമ്മിച്ചു.
കിഫ്ബി ഫണ്ടിങ്ങിൽ ഇതിനോടകം പല വമ്പൻ പാലങ്ങളുടെയും നിർമ്മാണങ്ങൾക്ക് അംഗീകാരമായിട്ടുണ്ട്. പുതിയ പാലങ്ങളുടെ നിര്‍മ്മാണം ആരംഭിച്ചതു മാത്രമല്ല വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന ഒട്ടേറെ പാലങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി തുറന്നുകൊടുക്കാനുമായത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ഭരണനേട്ടത്തില്‍ പ്രധാനമാണ്.
0 Comments