https://m.facebook.com/story.php?story_fbid=2621498751301990&id=100003256723168
ഒരു കഥ സൊല്ലട്ടുമാ?
തിരുവനന്തപുരത്തെ ഒരു സൈബർ സംഘി നിസാനുമായി സഹകരിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു. നിസാനുമായുള്ള കരാറിനെ തുടർന്ന് അല്പം മെച്ചപ്പെട്ട പാക്കേജ് ഈ പഹയനും കമ്പനി നല്കി. ആ വരുമാനം മുന്നിൽ കണ്ട് വീട്ടുകാര് ലോണെടുത്ത് അവന്റെ പെങ്ങളുടെ വിവാഹം നടത്തി. ഇത് എല്ലാം ക്ലിയർ, സമാധാനം, സന്തോഷം. പക്ഷേ അവന്റെ ഉള്ളിലെ ചാണക ബുദ്ധി പോകില്ലല്ലോ, അവനൊരു സായംസന്ധ്യയിൽ ഏതോ ചാണകഗ്രൂപ്പിൽ വന്ന ഒരു ഫോട്ടോഷോപ്പെടുത്ത് പോസ്റ്റ് ഇട്ടു. അതിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു.
നിസാൻ കേരളം വിടുന്നു
സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് ആക്ഷേപം
ഗുജറാത്തിലേക്ക് സ്വാഗതമെന്ന് മോഡിജി
പോസ്റ്റ് എയർ ചെയ്ത് ചായയും മൊത്തികുടിച്ച് കുറച്ച് ചിരിച്ച് കളിച്ച് നേരെ കാബിനിൽ വന്നപ്പോൾ HR ന്റെ മെയിൽ, ആ പോസ്റ്റിന് വിശദീകരണം കൊടുക്കാൻ, തത്തക്കപിത്തക്ക തപ്പിതടഞ്ഞ് ഒരു മറുപടി അയച്ചു. ദേ മിനിറ്റുകൾക്കുള്ളിൽ മറുപടി വന്നു. That was a termination letter . വിയർത്ത് മരവിച്ച് ഇരുന്ന ആ ചാണകതലയൻ ആ കാർഡ് കിട്ടിയ ഗ്രൂപ്പിൽ പോയി അത് ഷെയർ ചെയ്തത് ആരെന്ന് നോക്കി, ജംഗ്ഷനിൽ സൈക്കിൾ ഷോപ്പിലെ നാരായണൻ മാമൻ. ഫോർവേഡ് മെസ്സേജ് ആണത്. HR നെ നേരിട്ട് കാണാൻ ശ്രമിച്ചു. രക്ഷയില്ല, ആരോട് പരാതി പറയാൻ .
ഇക്കഴിഞ്ഞ ആഴ്ച്ച വേറൊരിടത്ത് ജോലി കിട്ടി എന്നറിഞ്ഞു. അവന്റെ പേരും മുഖവും അറിഞ്ഞുകൂടാത്തത് കൊണ്ടല്ല പറയാത്തത്.ഇവനെ നമ്പി കടം വാങ്ങി വിവാഹം നടത്തിയ ഒരു കുടുംബം ഉണ്ട്, അവരെ ഓർത്ത് മാത്രം ഇതൊരു കഥയായി അങ്ങ് പൊയ്ക്കോട്ടെ. അവനവന് ബോധ്യമില്ലാത്തതൊന്നും എടുത്ത് പോസ്റ്റരുത്. അവനവൻ പണിയെടുക്കുന്ന സ്ഥാപനം പൂട്ടി പോകുമെന്നൊക്കെ ഒരു ആലോചനയും ഇല്ലാതെ എടുത്ത് വച്ച് കാച്ചണമെങ്കിൽ എത്ര മുരത്ത വർഗ്ഗീയതയും കേരളവിരോധവുമാണ് ഓരോ സംഘികളിലും കുത്തി നിറയ്ക്കപ്പെട്ടിരിക്കുന്നത്.
0 Comments