സിപിഐഎം ജില്ലാക്കമ്മിറ്റിയംഗം സഖാവ് രാജീവ് ചൗധരി ബീഹാറിൽ കൊല്ലപ്പെട്ടിരിക്കുന്നു.ബീഹാറിലെ ബെഗുസറായിയിൽ ഇപ്പോഴും തുടരുന്ന ജാതീയ ഉച്ഛനീചത്വങ്ങൾക്കെതിരെ നിരന്തരം സമരങ്ങൾ സംഘടിപ്പിച്ച നേതാവായിരുന്നു സഖാവ് രാജീവ് ചൗധരി. അഞ്ച് വർഷം മുൻപ് ഗ്രാമത്തിൽ ഒരു കർഷകനെ കൊല്ലപ്പെടുത്തിയതിന്റെ ഏക ദൃക്സാക്ഷി കൂടിയായിരുന്നു സഖാവ്. ഈ കേസിൽ സഖാവ് സാക്ഷി പറയാതിരിക്കാനും ജാതീയ വിവേചനങ്ങൾക്കെതിരായ സമരങ്ങൾ അവസാനിപ്പിക്കാനും വേണ്ടിയാണ് ഇപ്പോൾ സഖാവിനെ കൊലപ്പെടുത്തിയതെന്ന് ഗ്രാമവാസികൾ പറയുന്നു. ‘സവർണജാതി’യിൽ പെട്ട ആളായിട്ടും സഖാവ് രാജീവ് ചൗധരി സമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സവർണവിഭാഗത്തിൽ തന്നെയുള്ളവർക്ക് അലോസരമുണ്ടാക്കിയിരുന്നു.ഫെബ്രുവരി 18നാണ് ക്രിമിനലുകൾ അദ്ദേഹത്തെ കൊലപ്പെടുത്തിയത്. സഖാവിന്റെ കൊലപാതകികളെ കാലതാമസമില്ലാതെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. പാർടി സംസ്ഥാന സെക്രട്ടറി സഖാവ് ആവധേഷ് കുമാർ ഉൾപ്പെടെയുള്ളവർ സംഭവസ്ഥലത്തെത്തി രാജീവ് ചൗധരിക്ക് അന്ത്യാഭിവാദ്യങ്ങൾ അർപ്പിച്ചു.


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *