കുട്ടിമാക്കൂൽ ഓർമ്മയുണ്ടോ….

രാജനയും രണ്ട് പെൺമക്കളയും ഓർമ്മയുണ്ടോ ?
➖➖➖➖➖➖➖➖➖➖➖
അത്ര പെട്ടന്ന് മറക്കാൻ സാധ്യതയില്ല,
രാഹുൽ ഗാന്ധി മുതൽ ചെന്നിത്തല വരെ ആഘോഷിച്ച,
അന്തിച്ചർച്ചയ്ക്ക്‌ ഒരാഴ്ച അവസരമൊരുക്കിയ, മനോരമാദികൾ മുൻപേജിൽ അച്ച്‌ നിരത്തിയ കുട്ടിമാക്കൂൽ ….

” ജാതിപറഞ്ഞ്‌ അധിക്ഷേപിച്ചെന്നാരോപിച്ച്‌ കുട്ടിമാക്കൂൽ കോൺഗ്രസ്സ്‌ ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി രാജന്റെ രണ്ട്‌ പെണ്മക്കൾ സി പി എം ഓഫീസിൽ കയറി പ്രവർത്തകരെ മർദ്ദിച്ചു. പ്രവർത്തകർ അവരെ വീട്‌ കയറി തിരികെ ആക്രമിച്ചു “

ഇതായിരുന്നു ബ്രേക്കിംഗ്‌ ന്യൂസ്‌..!

ആഘോഷിക്കാൻ വേണ്ട വിഭവങ്ങൾ ധാരാളമുള്ള വിഷയം, രണ്ട്‌ പെൺകുട്ടികൾ, ദളിത്‌, ജാതിയധിക്ഷേപം, സി പി എം പാർട്ടി ഗ്രാമത്തിലെ അവഗണന, പിന്നെ പാർട്ടി ഓഫീസിൽ കയറി തല്ലിയ പെൺകരുത്ത്‌..അഘോഷങ്ങൾ പൊടിപൊടിച്ചു. സ്വീകരണ സമ്മേളനങ്ങൾ, ചർച്ചകൾ, സി പി എമ്മിന്റെ വിശദീകരണത്തിനു, ” അതിനിവിടെ പ്രസക്തിയില്ല ” എന്ന പതിവ്‌ ആട്ടൽ…അല്ലങ്കിലും സി പി എമ്മാണു ഒരു ഭാഗത്ത്‌ എങ്കിൽ സത്യം എക്കാലവും കണ്ണടക്കും, ഇവിടെയും അത്‌ തന്നെ സംഭവിച്ചു, സത്യങ്ങളെ ‘ കമ്മികളുടെ ഉളുപ്പില്ലാത്ത ന്യായീകരണമാക്കി ‘ പതിവ്‌ പോലെ അവഗണിച്ചു… പതിയെ ഇതും മറവിയിലായി..!!

വർഷങ്ങൾക്കിപ്പുറം കൂട്ടിമാക്കൂലിലെ രാജനും കുടുംബവും കോൺഗ്രസ്സ്‌ ബന്ധം ഉപേക്ഷിച്ച്‌ ഇന്ന് മുതൽ സി പി എമ്മിൽ ചേരുകയാണു.

സി പി എമ്മിൽ ചേരുന്നതിനു മുന്നോടിയായി രാജൻ ഇന്ന് മാധ്യമങ്ങളോട്‌ പറഞ്ഞത്‌…

1 – കോൺഗ്രസ്സിൽ സവർണ്ണാധിപത്യമാണു. ദളിത്‌ – ന്യൂനപക്ഷങ്ങളെ അയിത്തം കൽപ്പിച്ച്‌ മാറ്റി നിർത്തുകയാണു..

2- കോൺഗ്രസ്സ്‌ ഭരിക്കുന്ന സഹകരണ സ്ഥാപനങ്ങളിൽ ഭരണ സമിതിയിലോ, ജോലിയിലോ ദളിത്‌ വിഭാഗത്തിൽ ഉള്ളവരെ പരിഗണിക്കാറില്ല

3- നിസ്സാരമായ പ്രാദേശിക വിഷയം കോൺഗ്രസ്സ്‌ നേതാക്കളുടെ പ്രേരണയിലാണു ഊതി വിർപ്പ്‌ സംസ്ഥാനം മുഴുവൻ ചർച്ചയാക്കുന്നതിലേക്ക്‌ എത്തിച്ചത്‌.

4- മകൾ മത്സരിച്ച തലശ്ശേരി നഗരസഭയിലെ കോമത്ത്‌ വാർഡിൽ, കോൺഗ്രസ്സ്‌ ബി ജെ പിക്ക്‌ വോട്ട്‌ മറിച്ചു. യു ഡി എഫ്‌ സ്ഥാനാർത്ഥിയായ മകൾക്ക്‌ ലഭിച്ചത്‌ 55 വോട്ടുകൾ മാത്രം

5- ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ളവരോട്‌ പരാതി പറഞ്ഞെങ്കിലും ഫലമുണ്ടായില്ല, ആഘോഷം അടങ്ങിയപ്പോൾ കറി വേപ്പില പോലെ വലിച്ചെറിഞ്ഞു..

6- സ്വന്തം പാർട്ടി സ്ഥാനാർത്ഥിക്ക്‌ വോട്ട്‌ നൽകാതെ ബി ജെ പിക്ക്‌ വോട്ട്‌ മറിക്കുന്ന കോൺഗ്രസ്സിനെ ദളിത്‌ ന്യൂനപക്ഷങ്ങൾക്ക്‌ വിശ്വസിക്കാൻ കഴിയില്ല, അതു കൊണ്ട്‌ കുടുംബ സമേതം ഇനി മുതൽ സി പി എമ്മുമായി സഹകരിക്കും..

മുനിസിപ്പൽ വർക്കേഴ്സ്‌ യൂണിയൻ സംസ്ഥാന സെക്രട്ടറി കൂടിയാണു രാജൻ

അങ്ങനെ വൈകിയെങ്കിലും മാധ്യമങ്ങളെ ഉപയോഗിച്ച്‌ നടത്തിയ ഒരു നുണക്കഥക്ക്‌ കൂടി അന്ത്യമാകുകയാണു…

യൂണിവേഴ്സിറ്റി കോളേജിലെ ചാപ്പകുത്ത്‌, നെയ്യാറ്റിൻകരയിലെ മുടി മുറിക്കൽ, ശെൽവരാജിന്റെ വീട്‌ കത്തിക്കൽ, സ്വന്തം വീട്‌ മകനെ ഉപയോഗിച്ച്‌ എറിഞ്ഞ്‌ തകർക്കൽ..എത്രയെത്ര നാടകങ്ങൾ….!

ഇലക്ഷൻ വരികയാണു, കോൺഗ്രസ്സ്‌ തിയേറ്റേഴ്സിന്റെ പുതിയ നാടകത്തിനായി കാത്തിരിക്കാം…

വാൽ : അന്ന് കുട്ടിമാക്കൂൽ ആഘോഷിച്ച മലയാള മാധ്യമങ്ങൾ രാജന്റെ പുതിയ വെളിപ്പെടുത്തൽ നൈസായി മുക്കി മാത്യകയായി..!

https://www.deshabhimani.com/news/kerala/congress-leader-resigns-from-party/929208

kuttimakkool

Categories: Uncategorized

0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *