കെ.പി.സി.സി. ജെനെറൽ സെക്രട്ടറി ഏ.പി. അനിൽകുമാർ ചോദിച്ച ചോദ്യങ്ങൾക്ക് പബ്ലിൿ ഡോമെൕനിൽ നിന്നും ലഭ്യമായ വിവരങ്ങൾ വെച്ച് തയ്യാറാക്കിയ മറുപടി. [ചില ചോദ്യങ്ങൾ മറുപടി പറയുവാനുള്ള സൗകര്യത്തിനായി ഒരുമിച്ചാക്കിയിട്ടുണ്ട്.]

1. സ്പ്രിംക്ലർ കമ്പനിക്ക് വിവര ശേഖരണം നൽകുക വഴി കേരളത്തിലെ കൊറോണ ബാധിതർക്കോ പൊതു ജനത്തിനോ ഉള്ള നേട്ടമെന്ത് ?

സ്പ്രിങ്ക്ലർ കമ്പനിക്ക് വിവരശേഖരണം നൽകിയിട്ടില്ല. വിവരശേഖരണം നടത്തുന്നത് കേരള ഗവൺമെന്റാണ്. ശേഖരിച്ച വിവരം സൂക്ഷിച്ച് വയ്ക്കുന്നത് കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുംബൈലുള്ള AWS ക്ലൗഡിലും. ജനങ്ങൾക്കുള്ള നേട്ടം, സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധം കൂടുതൽ ശക്തവും പിഴവുറ്റതുമാക്കാമെന്നതാണ്. കോവിഡിന്റെ മൂന്നാം തരംഗം വരാനിരിക്കെ സംസ്ഥാനം കരുതിയിരിക്കുന്നു എന്നുറപ്പു വരുത്തേണ്ടത് പ്രതിപക്ഷത്തിന്റെ കൂടെ ഉത്തരവാദിത്തമാണ്. അതിന്റെ മേലാണ് അവരിപ്പോൾ തുരങ്കം വയ്ക്കുന്നത്.

2. ഓർഡർ ഫോമി ന്റെ രണ്ടാമത്തെ പേജിൽ കൊവിഡ് 19 നു ശേഷം കേരളസർക്കാരുമായി ചർച്ച ചെയ്തു സ്പ്രിംക്ലർസേവനത്തിനുള്ള പ്രതിഫലം തീരുമാനിക്കാം എന്നായിരിക്കെ സേവനം തികച്ചും സൗജന്യമാണ് എന്ന് പറഞ്ഞു ജനങ്ങളെ കബളിപ്പിക്കുന്നത് എന്തിന്??

സ്പ്രിങ്ക്ലറിന്റെ സേവനം ആദ്യത്തെ ആറു മാസം സൗജന്യമാണ്. അതിനു ശേഷം ഈ സോഫ്റ്റ്‌വെയർ – വിവരശേഖരമല്ല – ഉപയോഗിക്കുകയാണെങ്കിൽ മാത്രമാണ് സംസ്ഥാനത്തിനു സാമ്പത്തികബാധ്യത വരിക. അങ്ങനെ ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ അത് ചർച്ച ചെയ്യാമെന്നാണ് ക്ലോസ്.

3. സ്പ്രിംക്ലർ കമ്പനിയുടെ കൈകളിൽ ഡാറ്റ സുരക്ഷിതമാണ് എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി, ഡാറ്റ തട്ടിപ്പു നടത്തിയതിന്റെ പേരിൽ സ്പ്രിംക്ലർകമ്പനിക്ക് എതിരെ അമേരിക്കയിലെ ഒറിഗൺ കോടതിയിൽ (3 /18 /CV/ 01192 ) 350 മില്യൺ ന്റെ കേസ്സ് എങ്ങിനെ ഉണ്ടായി എന്നത് വ്യക്തമാക്കണം.

ഡേറ്റ കേരള ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള, മുംബൈയിലുള്ള AWS ക്ലൗഡിലാണ്. കരാർ പ്രകാരം സംസ്ഥാന സർക്കാരിനാണ് ഡേറ്റയ്ക്കു മുകളിലുള്ള ഉടമസ്ഥാവകാശം. കരാറിന് പുറത്തുള്ള യാതൊന്നും ഈ അവകാശത്തെ ബാധിക്കുന്നില്ല.

4. മുഖ്യമന്ത്രി അവകാശപെടുന്നതുപോലെ സ്പ്രിംക്ലറിന്റെ സൗജന്യ സേവനം 10-04 – 2020 നു പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുന്നത് വരെ മറച്ചുവച്ചത് എന്തിന്.

10-04-2020ൽ പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണത്തിൽ ഇപ്പോഴും അദ്ദേഹം ഉറച്ചു നിൽക്കുന്നുണ്ടോ? ഉണ്ടെങ്കിൽ അന്നുനയിച്ച ആരോപണം പിന്നെ ആവർത്തിക്കാത്തത് എന്തുകൊണ്ടാണ്?

5. ഈ കരാറിന് മന്ത്രിസഭയുടെ അംഗീകാരം ഉണ്ടോ? ഈ കരാറിന് ഗവർണറുടെ അനുമതി ലഭിച്ചിട്ടുണ്ടോ? ഈ കരാറിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അനുമതി ഉണ്ടോ? ഈ കരാറിന് ആരോഗ്യ വകുപ്പിന്റെ അനുമതി ഉണ്ടോ? ഈ കരാറിന് ധനകാര്യ വകുപ്പിന്റെ അംഗീകാരം ഉണ്ടോ ? ഈ കരാറിന് നിയമവകുപ്പിന്റെ അംഗീകാരം ഉണ്ടോ? ചീഫ് സെക്രട്ടറിയെ ഈ ഫയൽ കാണിക്കുകയോ അംഗീകാരം നല്കുകയോ ചെയ്തിട്ടുണ്ടോ? കരാറിൽ ഒപ്പിടാൻ മന്ത്രിസഭ ആരെയെങ്കിലും ചുമതലപെടുത്തിയിട്ടുണ്ടോ?

21/03/2013ന്, എന്നു വെച്ചാൽ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായ കാലത്ത്, പുറത്തിറങ്ങിയ GO (P) No.3/2013/SPD അനുസരിച്ച് പുതുക്കപ്പെട്ട സ്റ്റോർ പർച്ചേസ് മാന്വൽ പ്രകാരം പതിനയ്യായിരം രൂപയിൽ താഴെയുള്ള പർച്ചേസുകൾ വകുപ്പ് മേധാവികൾക്ക് ദർഘാസോ മറ്റോ വിളിക്കാതെ തന്നെ വാങ്ങാവുന്നതാണ് എന്ന്. ദുരന്തങ്ങളോ മറ്റോ പ്രഖ്യാപിച്ചിരിക്കുന്ന സമയങ്ങളിൽ ഇതു ചെയ്യാമെന്ന് ഇതേ മാന്വലിന്റെ 59ആം പേജിൽ ആവർത്തിക്കുന്നുമുണ്ട്.

ഇനിയും പറയുന്നത് ചോദ്യങ്ങൾക്ക് ഉത്തരം നൽകുക എന്ന ചടങ്ങ് പൂർത്തിയാക്കുവാൻ വേണ്ടി മാത്രമാണ്. ഈ കരാറുമായി ബന്ധപ്പെട്ട് സാമ്പത്തികമായ ബാധ്യത സംസ്ഥാനഖജനാവിന് ഇല്ലാത്തതിനാൽ അതിന് ധനവകുപ്പിന്റെ അനുമതിയാവശ്യമില്ല. നിയമപരമായ തർക്കങ്ങൾ ഇല്ലാത്തതിനാൽ നിയമവകുപ്പിന്റെയും. ഡേറ്റയുടെ സുരക്ഷയുമായി ബന്ധപ്പെട്ടു മാത്രമാണ് എന്തെങ്കിലും ഉറപ്പുവരുത്തേണ്ടിയിരുന്നത്. അതിന്റെ ഉത്തരവാദിത്തം ഐറ്റി സെക്രട്ടറിക്ക് മാത്രമാണ്. അതാകട്ടെ ഐറ്റി സെക്രട്ടറി സ്പ്രിങ്ക്ലറുമായി ഒപ്പിട്ട കരാറിലൂടെ ഉറപ്പു വരുത്തിയിട്ടുമുണ്ട്.

6. ഈ കരാറുമായി ബന്ധപെട്ടു എന്തെങ്കിലും രേഖകളോ ഫയലുകളോ സെക്രട്ടറിയേറ്റിൽ സൂക്ഷിച്ചിട്ടുണ്ടോ?
തീർച്ചയായും. ഇപ്പോൾ കാര്യങ്ങൾ മുൻ ഗവൺമെന്റിനേക്കാൾ കൃത്യതയോടെയും സുതാര്യതയോടെയും ആണ് നടത്തുന്നത്. സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ സമയത്തിന് പഞ്ച് ചെയ്യാറുണ്ട്. പണി നടക്കാറൂണ്ട്. ഫയലുകൾ മൂവ് ആകാറുണ്ട്. ഇതൊന്നും പോരാഞ്ഞിട്ട്, കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പ്രവർത്തിക്കാതെയിരുന്ന സിസിറ്റിവി ക്യാമറകളും പ്രവർത്തനക്ഷമമായിട്ടുണ്ട്.

7. മേൽ പറഞ്ഞ നടപടി ക്രമങ്ങൾ ഒന്നും പാലിക്കാതെ എന്തിനു വേണ്ടിയാണ്?, ആർക്കു വേണ്ടിയാണ്? ; ആരും അറിയാതെ ആരോടും ചോദിക്കാതെ, പറയാതെ തിടുക്കത്തിൽ ഈ കരാറുമായി മുന്നോട്ട് പോയതും പിടിക്കപ്പെട്ടപ്പോൾ കരാറിൽ നിന്നും പിറകോട്ടു പോയതും പതിവ് പോലെ പത്ര സമ്മേളനം പോലും ഉപേക്ഷിച്ചു ഒളിച്ചോടാൻ ശ്രെമിക്കുന്നതും മുഖ്യമന്ത്രി വ്യെക്തമാക്കണം. മുഖ്യമന്ത്രിയുടെ വാക്കുകളും പ്രവർത്തികളും സംശുദ്ധമായിരുന്നു എങ്കിൽ എന്തിനാണ് ഒളിച്ചോട്ടം?

ഈ രാജ്യത്തു നിലനിൽക്കുന്ന എല്ലാ നിയമങ്ങളും നടപടിക്രമങ്ങളൂം പാലിച്ചാണ് സ്പ്രിങ്ക്ലറുമായിട്ടുള്ള സഹകരണം. മുഖ്യമന്ത്രി എവിടെയും ഒളിച്ചോടിയിട്ടില്ല. അദ്ദേഹം തിരുവനന്തപുരത്തു തന്നെയുണ്ട്. പ്രതിപക്ഷനേതാവിന്റെ ആവശ്യപ്രകാരമുള്ള രാജസ്ഥാൻ മോഡലോ, ന്യൂയോർക്ക് മോഡലോ കേരളത്തിൽ നടപ്പിലാക്കാത്തതു കാരണം, കൊറോണപ്പകർച്ച നിയന്ത്രണവിധേയമായിട്ടുണ്ട്. അതുകാരണം ദിവസേനയുള്ള ഉന്നതതല അവലോകനയോഗം ആഴ്ചയിൽ രണ്ട് എണ്ണമാക്കി ചുരുക്കി. തദ്ഫലമായി അതു സംബന്ധിച്ച കാര്യങ്ങൾ വിശദീകരിക്കാനുള്ള പത്രസമ്മേളനങ്ങളും ആഴ്ചയിൽ രണ്ടെണ്ണം മാത്രമേ ഉണ്ടാവുകയുള്ളൂ. കൊറോണ അവലോകനയോഗം ഇനി തിങ്കളാഴ്ചയാണ്. അതുകഴിഞ്ഞ ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കിയതാണല്ലോ.

8. സ്പ്രിംക്ലർ കമ്പനി യുമായുള്ള കരാറിന് ഏതെങ്കിലും തരത്തിൽ വീഴ്ച വന്നാൽ കേസ് കൊടുക്കേണ്ടത് അമേരിക്കയിലെ വാഷിങ്ടൺ ലാണ് എന്ന കരാറിലെ വ്യവസ്ഥ മുഖ്യമന്ത്രിക്ക് അറിവുള്ളതാണോ?

സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കപ്പെടുന്നുവെന്നു ഉറപ്പു വരുത്താനാണത്. ഇന്ത്യയിലേക്കാൾ ശക്തമായ വിവരസുരക്ഷാ നിയമമുള്ള സ്ഥലത്ത് കേസ് നടത്തിയാൽ മാത്രമേ, സംസ്ഥാനതാത്പര്യത്തിന് വിരുദ്ധമായി കരാറൊപ്പിട്ടയാളുകൾ എന്തെങ്കിലും ചെയ്താൽ, അതിനെ തടയുവാനാവുകയുള്ളൂ. ഇന്ത്യയിൽ നിലവിലുള്ള വിവരസുരക്ഷാ നിയമങ്ങൾ ദുർബലമാണ്. വിവരസുരക്ഷയെ പറ്റി പഠിച്ച ശ്രീകൃഷ്ണാ കമ്മിറ്റിയുടെ നിർദേശങ്ങൾ പാർലമെന്റിലെ ജെപിസി പഠിച്ചു വരുന്നതേയുള്ളൂ. അത് വന്നാൽ മാത്രമേ, ഈ പറഞ്ഞ ചോദ്യത്തിന് അല്പമാത്രമെങ്കിലും പ്രസക്തിയുണ്ടാവുകയുള്ളൂ.

🖋️Pratheesh Prakash

2020-08-07T13:48:19+0000