എന്തു പ്രതിസന്ധി വന്നാലും സ്വന്തം സമൂഹത്തിനു വേണ്ടി പോരാടാൻ തയ്യാറുള്ള മനസ്ഥിതിയുടെ ആവേശജനകമായ ഉദാഹരണമാണ് ഡിവൈഎഫ്ഐ-യുടെ നേതൃത്വത്തിൽ നടന്ന റീസൈക്കിൾ കേരള എന്ന ക്യാംപെയ്ൻ. നൂറു കണക്കിന് യുവാക്കൾ പഴയ സാധനങ്ങൾ വീടുകളിൽ നേരിട്ട് പോയി ശേഖരിച്ചും, പത്രം വിറ്റും, കരിങ്കൽ ചുമന്നും, കക്കവാരിയും, മീൻപിടിച്ചും, റോഡുപണി ചെയ്തും, കരകൗശല വസ്തുക്കൾ ഉണ്ടാക്കിയും വൈകാരികതയോടെ സൂക്ഷിച്ചു വച്ച പഴയ സാധനങ്ങളൾ വിൽപന നടത്തിയും, പഴയ വാഹനങ്ങൾ ആക്രിയായി വിൽപന നടത്തിയും ശേഖരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് പത്ത് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എൺപത്തിയറായിരത്തി അഞ്ഞൂറ്റി മുപ്പത്തിഏഴ് രൂപയാണ്. (10, 95, 86, 537 രൂപ )

ലോകത്തിനു തന്നെ മാതൃക തീർക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ഡിവൈഎഫ്ഐ ചെയ്തത്. യുവാക്കൾ ആണ് ഏതു സമൂഹത്തിൻ്റെയും നട്ടെല്ല്. അതു ശക്തമാണെങ്കിൽ ഏതു പ്രതിസന്ധിക്ക് മുന്നിലും തലയുയർത്തി കാലിടറാതെ നമ്മൾ മുൻപോട്ടു പോയിരിക്കും. കേരളത്തിലെ യുവാക്കൾ ഈ സമൂഹത്തിന് പകരുന്നത് ആ ആത്മവിശ്വാസമാണ്. DYFI യെ പ്രത്യേകം അഭിനന്ദിക്കുന്നു…

മുഖ്യമന്ത്രി
പിണറായി വിജയൻ