കൊമ്മാടി ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ഒരു തുരുമ്പുപിടിച്ച ബോർഡ് മാത്രമായിരുന്നു, ആലപ്പുഴ ബൈപ്പാസ് .
അത്,യാഥാർത്ഥ്യമാകുന്നത് സുപ്രധാനമായ മൂന്ന് ഘട്ടങ്ങളായാണ്..
ഒന്നാം ഘട്ടം
ബഹുമാന്യനായ ശ്രീ ആൻ്റണി ഇൻഡ്യയുടെ പ്രതിരോധ മന്ത്രി. ക്യാബിനറ്റ് മന്ത്രിയായി ശ്രീമാൻ വയലാർ രവി,ആലപ്പുഴ MP ആയിരുന്ന വേണുഗോപാൽ അടക്കം 4 കേന്ദ്ര മന്ത്രിമാർ ആലപ്പുഴയിൽ നിന്ന്
കേന്ദ്ര സർക്കാർ മുൻപ് അംഗീകരിച്ചിരുന്ന പദ്ധതിയിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട് 2013 ൽ എലിവേറ്റഡ് ഹൈവേ ബൈപ്പാസ് നിർമ്മാണം ആരംഭിച്ചു.2013 മുതൽ ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ എലിവേറ്റഡ് ബൈപ്പാസ്, കേന്ദ്രവും കേരളവും UDF / UPA ഭരിച്ച 2013 മുതൽ 2016 വരെ കാലത്ത് വെറും 15 % മാത്രം ആണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനായത്. ഫണ്ടിൻ്റെ കുറവ് കൊണ്ടല്ല, സംസ്ഥാന സർക്കാരിൻ്റെ താൽപ്പര്യമില്ലായ്മ കൊണ്ട് മാത്രം 2016 വരെയുള്ള മൂന്ന് വർഷങ്ങൾ പദ്ധതി ഇഴഞ്ഞു നീങ്ങി.
രണ്ടാം ഘട്ടം
2016 ൽ ശ്രീ പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭ നിലവിൽ വന്നതിൽ ആലപ്പുഴയിൽ നിന്ന്
ശ്രീ G Sudhakaran പൊതുമരാമത്ത് മന്ത്രിയായതോടെ പദ്ധതി വീണ്ടും ത്വരിതഗതിയിലായി. സംസ്ഥാന ധനമന്ത്രി ശ്രീ.TM തോമസ് ഐസക് ആലപ്പുഴ MLA കൂടെ ആയതിനാൽ സാമ്പത്തിക കാര്യങ്ങൾക്ക് ഒരു തടസ്സവുമില്ലാതെ ബൈപ്പാസ് മുന്നോട്ട് പോയി.
2018 ആകുമ്പോഴേക്ക് രണ്ട് റെയിൽപാതകൾക്ക് ഇരു വശവുമായി നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും നിലച്ചു. കുതിരപ്പന്തിയിലും, കാഞ്ഞിരം ചിറയിലും റെയിൽവേ മേൽപ്പാലങ്ങൾക്കായി നിർമ്മിച്ച ഗർഡറുകളുടെ ബോൾട്ടുകൾ നിർമ്മിച്ചത് റെയിൽവേ അനുശാസിക്കുന്ന അളവനുസരിച്ചല്ല എന്നത് കൊണ്ട് റെയിൽപ്പാലത്തിൻ്റെ നിർമ്മാണത്തിന് റെഡ് സിഗ്നൽ കാണിച്ച് റെയിൽവേ നിർത്തിവയ്പിച്ചു.ഇത് സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുമായി ചർച്ച ചെയ്യാനോ റെയിൽവേ മന്ത്രാലയവും ആയി ഇടപെടാനോ അന്നത്തെ ആലപ്പുഴ MP വേണുഗോപാൽ വേണ്ടത്ര താൽപ്പര്യമെടുത്തില്ല.
മൂന്നാം ഘട്ടം.
2018 മുതൽ 2019 ലോകസഭാ തിരഞ്ഞെടുപ്പ് വരെ ഏകദേശം നിശ്ചലമായ പദ്ധതിക്ക് ജീവൻ കൈവരിക്കുന്നത് ആലപ്പുഴയിൽ MP ആയി A M Ariff MP വന്ന ശേഷമാണ്.
ലോക്സഭയുടെ ആദ്യ സെഷനിൽ തന്നെ ആലപ്പുഴ ബൈപ്പാസിൻ്റെ കാര്യം സഭയിൽ ഉന്നയിക്കാനും, കേന്ദ്ര റെയിൽ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിട്ടു കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്താനും ആരിഫിന് കഴിഞ്ഞു. തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥരും, സാങ്കേതിക വിദഗ്ധരും സംസ്ഥാന പൊതുമരാമത്ത് മന്ത്രിയുമായി കൂടിയിരുന്ന് ചർച്ച ചെയ്ത് റെയിൽപ്പാലത്തിൻ്റെ ഹൈടെൻഷൻ ബോൾട്ടുകളിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് തീരുമാനമെടുപ്പിക്കാനും അതു നടപ്പിൽ വരുത്തുവാനും കഴിഞ്ഞു.
അപ്രകാരം മാറ്റങ്ങൾ വരുത്തിയ ഗർഡറുകൾ പരിശോധിച്ച് റെയിൽവേ സാങ്കേതിക വിദഗ്ധർ അനുമതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ 2020 ജനുവരിയിൽ ആദ്യ മേൽപ്പാലത്തിൻ്റെ ഗർഡറുകൾ സ്ഥാപിച്ചു.
അധികം താമസിക്കാതെ തന്നെ രണ്ടാമത്തെ മേൽപ്പാലത്തിൽ സ്ഥാപിക്കാനുള്ള ഗർഡറുകളും പരിശോധന പൂർത്തിയാക്കി അനുമതി തന്നതോടെ രണ്ടു റെയിൽവേ മേൽപ്പാലങ്ങളും പൂർത്തീകരിക്കാനായതാണ്, ഈ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് അവസാനമായത്….
ആലപ്പുഴ ബൈപാസ് നിർമാണത്തിന് ചെലവായ 370 കോടി രൂപയിൽ 185 കോടിയും ചെലവിട്ടത് കേരള സർക്കാരാണ്. കളർകോട് കൊമ്മാടി ജങ്ഷൻ നവീകരണത്തിനും വൈദ്യുതിവിളക്കുകൾ സ്ഥാപിക്കുന്നതിനുമായി സംസ്ഥാന സർക്കാർ ചെലവിട്ട 65 കോടി രൂപ ഉൾപ്പെടെ ബൈപാസ് നിർമ്മാണത്തിന് സംസ്ഥാന സർക്കാർ ചെലവിട്ടത് 250 കോടി രൂപ.
ഏഴര കിലോമീറ്റർ ബൈപ്പാസ് നിർമാണത്തിന് വേണ്ടിവന്നത് അരനൂറ്റാണ്ട്. പിണറായി സർക്കാർ അധികാരത്തിൽ വരുംവരെ നിർമാണം നടന്നത് 13 ശതമാനം മാത്രം. പ്രധാനപ്പെട്ട റെയിൽവേ മേൽപ്പാലങ്ങൾ പോലും നിർമിക്കാനായിരുന്നില്ല. ഇതിനായി അനുമതിയും റെയിൽവേ നൽ കിയിരുന്നില്ല.
അവിടെ നിന്ന് ആലപ്പുഴ ബൈപ്പാസ് എന്ന യാഥാർത്ഥ്യത്തിലേക്ക് എത്തുന്നത് പിണറായി വിജയൻ സർക്കാരിൻ്റെ നിശ്ചയദാർഢ്യത്തിൻ്റെയും ഇശ്ചാശക്തിയുടെയും മറ്റൊരു നേട്ടമാണ്.
0 Comments