ഞങ്ങൾ തോറ്റാൽ ബിജെപിയിൽ പോകും എന്ന് പറയുന്ന പാർടിയാണ് കോൺഗ്രസ്. ജയിച്ചാൽ പോവില്ലെന്ന് ഉറപ്പുണ്ടോ? – കോടിയേരി ബാലകൃഷ്ണൻ

ഞങ്ങൾ തോറ്റാൽ ബിജെപിയിൽ പോകും എന്ന് പറയുന്ന പാർടിയാണ് കോൺഗ്രസ്. ജയിച്ചാൽ പോവില്ലെന്ന് ഉറപ്പുണ്ടോ? അതുമില്ല. തോറ്റാലും ജയിച്ചാലും സീറ്റ് കിട്ടിയില്ലെങ്കിലും ബിജെപിയിൽ പോകുമെന്ന് പറയുന്ന ആളുകളുള്ള കോൺഗ്രസിനെയാണോ ഈ നാട് വിശ്വസിക്കേണ്ടത്? ഇവർക്ക് എങ്ങനെ ബിജെപിയെ എതിർക്കാനാകും? അവിടെയാണ് ഇടതുപക്ഷം ഒരു ബദലാകുന്നത്. രാജ്യത്ത് പൗരത്വഭേദഗതി നിയമം കൊണ്ടുവന്നപ്പോൾ എതിർത്തത് കോൺഗ്രസാണോ? സ. പിണറായി വിജയൻ നേതൃത്വം നൽകുന്ന ഇടതുപക്ഷ സർക്കാരാണ് ആദ്യമായി ഇന്ത്യയിൽ പൗരത്വഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് Read more…

‘കോണ്‍ഗ്രസ് ബിജെപിയുടെ ഫിക്‌സഡ് ഡെപ്പോസിറ്റ്’; 35 സീറ്റു മതിയെന്ന ബിജെപിയുടെ വാദം ഈ വിശ്വാസത്തിലെന്ന് മുഖ്യമന്ത്രി

ബിജെപിയുടെ ഫിക്‌സ്ഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 35 സീറ്റു കിട്ടിയാല്‍ കേരളത്തില്‍ ഭരണം പിടിക്കാമെന്ന ബിജെപിയുടെ അവകാശ വാദത്തിനു പിന്നില്‍ കോണ്‍ഗ്രസിലുള്ള ഈ വിശ്വാസമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.. https://www.reporterlive.com/pinarayi-vijayan-says-congress-became-fixed-deposite-of-bjp/76541/

‘വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കാനില്ല’; സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി; കോണ്‍ഗ്രസ് പ്രകടനം

വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന സമ്മര്‍ദ്ദവുമായി ഉമ്മന്‍ചാണ്ടി. കെസി ജോസഫിനും കെ ബാബുവിനും സീറ്റ് നല്‍കണമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. കോണ്‍ഗ്രസ് അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം മുന്നോട്ട് വെച്ചിരിക്കുന്നത്. https://www.reporterlive.com/kerala-election-2021-oommen-chandy-pressure-party-for-k-babu-candidature/76449/

ശോഭ ഔട്ട് !! നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ്

ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രൻ സ്ഥാനാർത്ഥിയാകില്ലെന്ന് എം.ടി രമേശ് പറഞ്ഞതായി 24 ന്യൂസ്‌ റിപ്പോർട്ട് ചെയ്തു .തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് സജീവമാകുമെന്നും മത്സരത്തിനില്ലെന്നും ശോഭ കേന്ദ്രത്തെ അറിയിച്ചതായി എംടി രമേശ് പറയുന്നു.സ്ഥാനാർത്ഥി പട്ടികയിൽ തർക്കമില്ലെന്നും അന്തിമ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് ശേഷമുണ്ടാകുമെന്നും എം.ടി രമേശ് പറഞ്ഞു. https://www.eyewitnessnewsindia.com/2021/03/12/sobha-surendran-3/

വര്‍ഗീയ കലാപം; തെലുങ്കാനയില്‍ ബി ജെ പി എംപിയെ പോലീസ് വീട്ടുതടങ്കലിലാക്കി

വര്‍ഗീയ കലാപം നടന്ന പ്രദേശത്തേക്ക് അധികൃതരുടെ അനുമതിയില്ലാതെ കടക്കാന്‍ ശ്രമിച്ച നിസാമാബാദില എം പി അരവിന്ദ് ധര്‍മപുരി ബി ജെ പി എം പിയെ പോലീസ് വീട്ടു തടങ്കലിലാക്കി. തെലങ്കാന ടൗണിലാണ് കലാപം ഉണ്ടായത്. അതേസമയം, കലാപവുമായി ബന്ധപ്പെട്ട് 13 കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായും 40 പേരെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തതായും പോലീസ് അറിയിച്ചു. http://www.evartha.in/2021/03/10/bjp-mp-placed-under-house-arrest-by-police-in-telangana.html

‘ഇ ശ്രീധരന്റെ വാക്കുകള്‍ക്ക് ബിജെപിക്കാരന്റെ മൂല്യമേയുള്ളൂ’; വസ്തുതകളായിരിക്കുമെന്ന് കരുതേണ്ടെന്ന് എ വിജയരാഘവന്‍

ഇ ശ്രീധരനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇ ശ്രീധരന്‍ ഒരു സംഘപരിവാര്‍ രാഷ്ട്രീയക്കാരനായി മാറി. ബിജെപിയില്‍ ചേര്‍ന്നയാളാണ്. അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് ഒരു ബിജെപിക്കാരന്റെ മൂല്യമേയുള്ളൂവെന്നും വിജയരാഘവന്‍ ആരോപിച്ചു.

‘മത്സരിക്കാനില്ലെന്ന് പന്തളം മുന്‍ രാജകുടുംബം ‘; ബിജെപി നീക്കം പാളി

നിയമസഭാ തെരഞ്ഞെടുപ്പില്‍ പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ബിജെപി ശ്രമം പരാജയപ്പെട്ടു. ശബരിമല വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും രാജകുടുംബം നിലപാടെടുക്കുകയായിരുന്നു. ശബരിമല വിഷയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്നു വന്ന സാഹചര്യത്തിലാണ് ബിജെപി പന്തളം മുന്‍ രാജകുടുംബം പ്രതിനിധിയെ മത്സരിപ്പിക്കാന്‍ ബിജെപി ശ്രമം നടത്തിയത്. https://www.reporterlive.com/kerala-election-2021-panthalam-palace-will-not-contest/76494/

റോയ് കെ പൗലോസിന് സീറ്റ് ഇല്ല; അഞ്ച് ബ്ലോക്ക് പ്രസിഡണ്ടുമാര്‍ അടക്കം അറുപതിലധികം നേതാക്കള്‍ കൂട്ടരാജിയിലേക്ക്

സീറ്റ് സംബന്ധിച്ച തര്‍ക്കം മുന്നണികള്‍ക്കിടയില്‍ രൂക്ഷമാവുകയാണ്. ഡിസിസി മുന്‍ പ്രസിഡണ്ട് റോയ് കെ പൗലോസിന് പീരുമേട് സീറ്റ് നല്‍കാത്തതില്‍ അമര്‍ഷം പുകയുന്നു. ഇടുക്കി കോണ്‍ഗ്രസില്‍ നേതാക്കളും പ്രവര്‍ത്തകരും കൂട്ട രാജി ഭീഷണിയുമായി രംഗത്തെത്തി. ഡിസിസി ഭാരവാഹികളടക്കം അറുപതിലധികം പേരാണ് രാജി ഭീഷണി ഉയര്‍ത്തിയത്. https://www.reporterlive.com/roy-k-paulose-workers-may-resign-from-idukki-congress/76488/

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നത് 170 എംഎല്‍എമാര്‍; ഏഴ് രാജ്യസഭാ എംപിമാരും മറുകണ്ടം ചാടി

2016-20 കാലയളവില്‍ രാജ്യത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രം കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേക്കേറിയത് 170 എംഎല്‍എമാര്‍. 18 ബിജെപി നിയമസഭാ സാമാജികരും ഈ കാലഘട്ടത്തില്‍ കളം മാറ്റി ചവിട്ടി. നിയമസഭാ, ലോക്‌സഭാ, രാജ്യസഭാ തെരഞ്ഞെടുപ്പുകളുടേയും ഉപതെരഞ്ഞെടുപ്പുകളുടേയും വിവരങ്ങള്‍ പരിശോധിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്. https://www.reporterlive.com/170-mlas-left-congress-to-join-other-parties-during-polls-held-within-past-five-years/76369/

അടി മൂത്തു ; കോൺഗ്രസ്‌ കലാപം തെരുവിലേക്ക്; ഇരിക്കൂറിൽ 
ഓഫീസ്‌ പൂട്ടി, ചാലക്കുടിയിൽ 
പ്രകടനം

 സാധ്യതാപട്ടിക ചാനലുകളിൽ വാർത്തയായതോടെ കോൺഗ്രസ്‌ കലാപം തെരുവിലേക്ക്‌.  ചാലക്കുടിയിൽ ഇറക്കുമതി സ്ഥാനാർഥി വേണ്ടെന്ന മുദ്രാവാക്യവുമായി നൂറുകണക്കിന്‌ പേർ പ്രകടനം നടത്തി.  തർക്കം രൂക്ഷമായി തുടരുന്ന കണ്ണൂർ ഇരിക്കൂറിൽ രണ്ടിടത്ത്‌ പാർടി ഓഫീസ്‌ എ ഗ്രൂപ്പുകാർ പൂട്ടി കരിങ്കൊടി കെട്ടി. ഉദുമയിലെ സാധ്യതാ സ്ഥാനാർഥിയുടെ പേര്‌ കേട്ടതോടെ‌ കാസർകോട്‌ ഡിസിസി പ്രസിഡന്റും അനുയായികളും രാജി ഭീഷണിമുഴക്കി. https://www.deshabhimani.com/news/kerala/congress-assembly-election-2021/929775