പിണറായി വിജയൻ മത്സരിക്കേണ്ടെന്ന് പിബി തീരുമാനിച്ചുവെന്ന വ്യാജ വാർത്ത.

പിണറായി വിജയന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് ട്വന്റിഫോറിന്റെ പേരിൽ വ്യാജ പ്രചാരണം. പിണറായി വിജയൻ മത്സരിക്കേണ്ടെന്ന് പിബി തീരുമാനിച്ചുവെന്നാണ് വ്യജ സ്‌ക്രീൻഷോട്ടിൽ പറഞ്ഞിരിക്കുന്നത്. ‘പച്ചപ്പട താനൂർ’ എന്ന അക്കൗണ്ടിൽ നിന്നാണ് ഒറ്റ നോട്ടത്തിൽ ട്വന്റിഫോറിന്റേത് എന്ന് തോന്നിപ്പിക്കുന്ന ഈ വ്യാജ സ്‌ക്രീൻഷോട്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റ് ‘ഫ്രീ തിങ്കേഴ്‌സ്’ എന്ന ഗ്രൂപ്പിലും പങ്കുവച്ചിട്ടുണ്ട്. എന്നാൽ ഇത് ‘ഫാബ്രിക്കേറ്റഡ്’ സ്‌ക്രീൻഷോട്ടുകളാണെന്ന് സ്ഥാപിക്കാൻ ചിത്രത്തിൽ തന്നെ തെളിവുകൾ അവശേഷിപ്പിച്ചിട്ടുണ്ട്.