ആരോഗ്യകേരളത്തിന്‌ കരുത്തേറി ; 75കുടുംബാരോഗ്യകേന്ദ്രംകൂടി പ്രവർത്തനമാരംഭിച്ചു

തിരുവനന്തപുരംപൊതുജനാരോഗ്യ മേഖലയ്‌ക്ക്‌ കരുത്തേകി സംസ്ഥാനത്ത്‌ 75 കുടുംബാരോഗ്യ കേന്ദ്രംകൂടി പ്രവർത്തനമാരംഭിച്ചു. ആർദ്രം മിഷനിൽ സജ്ജമാക്കിയ കുടുംബാരോഗ്യ കേന്ദ്രങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്‌‌ സമർപ്പിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ അധ്യക്ഷയായി. ആർദ്രം മിഷന്റെ ഒന്നാംഘട്ടത്തിൽ 170 കുടുംബാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ 503 എണ്ണം അനുവദിച്ചതിൽ 216 എണ്ണം നേരത്തെ യാഥാർഥ്യമാക്കി. പുതിയ 75ഉം ഉൾപ്പെടെ സംസ്ഥാനത്ത്‌ 461 കുടുംബാരോഗ്യകേന്ദ്രങ്ങളായി. ബാക്കിയുള്ളവയുടെ നിർമാണം പൂർത്തിയാക്കി  വൈകാതെ  തുറന്നുകൊടുക്കുമെന്ന്‌ Read more…

ലൈഫ് മിഷൻ പദ്ധതി : വിവിധ ഘട്ടങ്ങളും ഗുണഭോക്താക്കളും പദ്ധതി പുരോഗതിയും

ഭവന രഹിതരായ ഏവർക്കും തലചായ്ക്കാൻ വീട് നൽകുക എന്ന ഉദ്ദേശത്തോടു കൂടി ഈ ഇടതുപക്ഷ സർക്കാർ ആരംഭിച്ച സ്വപ്ന പദ്ധതിയാണ് ലൈഫ് മിഷൻ.  2013ലെ കണക്ക് പ്രകാരം, കേരളത്തിൽ 470000 ഭവനരഹിതർ ഉണ്ട്. കേരളത്തിലെ എല്ലാ ഭൂരഹിതര്‍ക്കും ഭൂരഹിത-ഭവനരഹിതര്‍ക്കും ഭവനം പൂര്‍ത്തിയാക്കാത്തവര്‍ക്കും നിലവിലുള്ള പാര്‍പ്പിടം വാസയോഗ്യമല്ലാത്തവര്‍ക്കും സുരക്ഷിതവും മാന്യവുമായ പാര്‍പ്പിട സംവിധാനം ഒരുക്കി നല്‍കുക എന്നതാണ് സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാപദ്ധതി (ലൈഫ്) യുടെ ലക്‌ഷ്യം. ലൈഫ് പദ്ധതി 3 ഘട്ടങ്ങളായാണ് Read more…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടു അത്യാഹിത വിഭാഗം ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ അത്യാധുനിക സൗകര്യങ്ങളോടു അത്യാഹിത വിഭാഗം ശ്രീ പിണറായി വിജയൻ ഉദ്ഘാടനം നിര്‍വഹിച്ചു അത്യാധുനിക സൗകര്യങ്ങളോടു കൂടിയ എമർജൻസി മെഡിസിൻ വിഭാഗവും ട്രോമ കെയർ സംവിധാനവും ഉൾപ്പെട്ട അത്യാഹിത വിഭാഗം ആണ് പ്രവർത്തനമാരംഭിക്കുന്നത്. 717 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മെഡിക്കല്‍ കോളേജില്‍ നടന്നു വരുന്നത്. ഇതിന് പുറേമേയാണ് 33 കോടി രൂപ ചെലവഴിച്ച് ട്രോമകെയര്‍, എമര്‍ജന്‍സി കെയര്‍ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ Read more…

78,000 പ്രവാസികൾക്ക് 39 കോടി വിതരണം ചെയ്തു;

ജോലി നഷ്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസികൾക്ക് 39 കോടി രൂപ വിതരണം ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നോർക്ക വഴി 5000 രൂപവീതം 78,000 പേർക്കാണ്‌ നൽകിയത്‌. കേരളം പ്രവാസികൾക്കു മുന്നിൽ വാതിൽ കൊട്ടിയടയ്‌ക്കുന്നു എന്ന് പ്രചരിപ്പിച്ചവരുണ്ട്. എന്നാൽ, സർക്കാർ ഇവരെ ഇരുകൈയും നീട്ടി സ്വീകരിച്ചെന്ന് തെളിയിക്കുന്ന കണക്കാണിത്. കേരളത്തിലേക്ക് ഇതുവരെ 10,05,211 പേരാണ് മടങ്ങിവന്നത്. അതിൽ 62.16 ശതമാനം (6,24,826 പേർ) ആഭ്യന്തരയാത്രക്കാരാണ്. അന്താരാഷ്ട്ര യാത്രക്കാർ 3,80,385 (37.84 Read more…

എൺപത്‌ പാലങ്ങൾ, അഞ്ച്‌ ഫ്ളൈ ഓവറുകൾ; എ.സി റോഡ്‌ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകും

പിണറായി സർക്കാരിൻ്റെ കീഴിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിൻ്റെ അഭിമാന പദ്ധതികളിലൊന്നായ ആലപ്പുഴ -ചങ്ങനാശ്ശേരി (എ.സി) റോഡിൻ്റെ ടെണ്ടർ നടപടികൾ ഉടൻ പൂർത്തിയാകുമെന്ന്‌ മന്ത്രി ജി സുധാകരൻ അറിയിച്ചു. കേരളത്തിലെ പ്രധാന നാല് നദികളായ പമ്പ, അച്ചൻകോവിൽ, മണിമല, മീനച്ചിൽ എന്നിവയും വേമ്പനാട്ട് കായലും തീർക്കുന്ന ജലസമൃദ്ധിയിൽ ആറാടുന്ന സമുദ്രനിരപ്പിന് താഴെ സ്ഥിതി ചെയ്യുന്ന നെല്ലറയായ കുട്ടനാടിന് നടുവിലൂടെയാണ് എ.സി റോഡ് കടന്നു പോകുന്നത്. ആലപ്പുഴ, കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ Read more…

ഇടുക്കിയിൽ ഇന്ന‌് ആയിരത്തിലേറെ പേർ ഭൂമിയുടെ അവകാശികളാവും ; പട്ടയമേള തൊടുപുഴയിൽ

തൊടുപുഴപട്ടയത്തിനായുള്ള മൂന്നുപതിറ്റാണ്ടത്തെ കാത്തിരിപ്പിന‌് വിരാമമിട്ട‌് ഇടുക്കി ജില്ലയിലെ ആയിരത്തിലേറെ കുടിയേറ്റ കർഷകർക്ക‌് തിങ്കളാഴ‌്ച പട്ടയങ്ങൾ വിതരണംചെയ്യും. പകൽ 11ന‌് തൊടുപുഴ മുനിസിപ്പിൽ ടൗൺ ഹാളിൽ ചേരുന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖരൻ പട്ടയവിതരണമേള ഉദ‌്ഘാടനം ചെയ്യും. മന്ത്രി എം എം മണി അധ്യക്ഷനാകും. എൽഡിഎഫ‌് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ജില്ലയിലെ അഞ്ചാമത‌് പട്ടയമേളയാണിത‌്. കുറ്റിയാർവാലി പദ്ധതി പ്രദേശത്തെ പട്ടയഭൂമി, കൈവശക്കാർക്ക് കൈമാറിയതിന്റെ പൂർത്തീകരണ പ്രഖ്യാപനവും ചടങ്ങിൽ നിർവഹിക്കും. ഈ പ്രദേശത്തെ Read more…

2 ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ റോയൽറ്റി ; എൽഡിഎഫ്‌ സർക്കാർ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടി നിറവേറുന്നു

സംസ്ഥാനത്തെ രണ്ട്‌ ലക്ഷം ഹെക്ടർ നെൽവയൽ ഉടമകൾക്ക്‌ ഈവർഷം റോയൽറ്റി നൽകും. ഹെക്ടറിന് 2000 രൂപ നിരക്കിലാണ്‌ നൽകുക. രാജ്യത്ത്‌ ആദ്യമാണിത്‌‌. വെള്ളിയാഴ്‌ചമുതൽ അപേക്ഷിക്കാം. എൽഡിഎഫ്‌ സർക്കാരിന്റെ പ്രകടനപത്രികയിലെ ഒരു വാഗ്ദാനം കൂടിയാണ്‌ സംരംഭത്തിലൂടെ നിറവേറുന്നതെന്ന്‌ കൃഷിമന്ത്രി വി എസ്‌ സുനിൽകുമാർ പറഞ്ഞു. നെൽവയലുകൾ രൂപമാറ്റം വരുത്താതെ സംരക്ഷിക്കുന്നവർക്കും കൃഷിക്കായി തയ്യാറാക്കുന്നവർക്കുമാണ്‌ റോയൽറ്റി നൽകുക. നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റംവരുത്താത്ത പയർവർഗങ്ങൾ, പച്ചക്കറികൾ, എള്ള്‌, നിലക്കടല തുടങ്ങിയ ഹ്രസ്വകാല വിളകൾ Read more…

അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്… എറണാകുളം ഗവ. മെഡിക്കല്‍ കോളേജിൽ ആറ്‌ പദ്ധതികൾ

എറണാകുളം ഗവ. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം വ്യാഴാഴ്ച പകൽ 11.30ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിർവഹിക്കും. അത്യാധുനിക ഐസിയു, പിസിആര്‍ ലാബ്, നവീകരിച്ച മോര്‍ച്ചറി, പവര്‍ ലോണ്‍ട്രി, ഡിജിറ്റല്‍ ഫ്‌ളൂറോസ്‌കോപ്പി മെഷീന്‍, സിസി ടിവി തുടങ്ങിയവയാണ് ഉദ്ഘാടനം ചെയ്യുന്നത്. വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എ അധ്യക്ഷനാകും. ആര്‍ദ്രം പദ്ധതിസര്‍ക്കാരിന്റെ ആര്‍ദ്രം മിഷന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ 3.8 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. Read more…

സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി തുറന്നു ; കിടക്ക സ്ഥാപിക്കുന്നതു മുതൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതും സംസ്ഥാന സർക്കാർ

കാസർകോട്‌അഞ്ചേക്കർ ഭൂമിയിൽ 536 കിടക്കകളുമായി സംസ്ഥാനത്തെ ആദ്യ കോവിഡ്‌ ആശുപത്രി ചട്ടഞ്ചാൽ തെക്കിലിൽ തുറന്നു. സംസ്ഥാന സർക്കാരിന്റെ ഇടപെടലിൽ ടാറ്റാ ഗ്രൂപ്പാണ്‌‌ ആശുപത്രി നിർമിച്ചുനൽകിയത്‌. പൂർണമായും കോവിഡ്‌ ചികിത്സയ്‌ക്കായി നിർമിച്ച ആദ്യ ആശുപത്രിയാണിത്‌. ഉരുക്കിൽ നിർമിച്ച 128 കണ്ടെയ്‌നർ യൂണിറ്റുകളാണ്‌ ആശുപത്രിയായി മാറിയത്‌. ഏപ്രിലിൽ ആരംഭിച്ച പ്രവൃത്തി നാലുമാസത്തിനുള്ളിൽ പൂർത്തിയായി. കട്ടിലിൽ കിടക്ക സ്ഥാപിക്കുന്നതു മുതൽ ഡോക്ടർമാർ അടക്കമുള്ള ജീവനക്കാരെ നിയമിക്കുന്നതും സംസ്ഥാന സർക്കാരാണ്‌. തെക്കിലിൽ ദേശീയപാതയിലെ അമ്പട്ട വളവിൽനിന്ന്‌ Read more…

എല്ലാ സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷനുകളും 1400 രൂപയായി ഉയർത്തി

മുഖ്യമന്ത്രിയുടെ ഓണക്കാഴ്ചയായിരുന്നു 100 ഇന പരിപാടി. അവ നടപ്പാക്കിത്തുടങ്ങി. എല്ലാ സാമൂഹ്യസുരക്ഷാ-ക്ഷേമ പെൻഷനുകളും 1400 രൂപയായി ഉയർത്തിക്കൊണ്ടുള്ള ഉത്തരവിറങ്ങി.മുടങ്ങിക്കിടന്ന ക്ഷേമപെൻഷനുകൾ പാവപ്പെട്ടവരുടെ കൈയിൽ‍ നേരിട്ട് എത്തിയപ്പോൾ അതിൽ‍ “പ്രായമായ ഒരു സ്ത്രീ തനിക്കു ലഭിച്ച പണവും കയ്യിൽ പിടിച്ച് പല്ലില്ലാത്ത മോണ കാട്ടിയുള്ള ചിരി“ അതാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകിയതെന്ന് ഒരു അഭിമുഖ്യത്തിൽ മുഖ്യമന്ത്രി പറയുകയുണ്ടായി. അതെ. അതുകൊണ്ടാണ് 100 ഇന പരിപാടിയിൽ ആദ്യത്തെ ഉത്തരവ് സാമൂഹ്യസുരക്ഷാ-ക്ഷേമ Read more…