അന്താരാഷ്ട്ര നിലവാരത്തിൽ പൊതുവിദ്യാലയങ്ങൾ

https://www.deshabhimani.com/news/kerala/news-wayanadkerala-18-02-2021/925347 പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ കൽപ്പറ്റ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ഹയർ സെക്കഡറി വിഭാഗ കെട്ടിടം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ ടി ജലീൽ നാടിന് സമർപ്പിച്ചു. സി കെ. ശശീന്ദ്രൻ എംഎൽഎ അധ്യക്ഷനായി. എംഎസ്ഡിപി ഫണ്ടിൽനിന്നും ഒരു കോടി 20 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. ഇതോടൊപ്പം കൽപ്പറ്റ ജിവിഎച്ച്എസ്എസ്, മൂലങ്കാവ്‌ ജിഎച്ച്എസ്എസ്,  ബത്തേരി Read more…

റീ ടേൺ, റീ ലൈഫ്‌, സ്‌റ്റാർട്ടപ് -പിന്നോക്കക്കാർക്ക്‌,സർക്കാർ ധനസഹായ പദ്ധതികൾ;

പുതിയ‌ കാലത്തെ പുത്തൻ വെല്ലുവിളികൾ നേരിടാൻ അടിമുടി മാറി സർക്കാർ ധനസഹായ പദ്ധതികൾ. പിന്നോക്ക വിഭാഗങ്ങൾക്ക്‌ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കാൻ നാലര വർഷത്തിനുള്ളിൽ നൂതന പദ്ധതികൾക്ക്‌ രൂപംകൊടുത്തു. റീ ടേൺ, റീ ലൈഫ്‌, സ്‌റ്റാർട്ടപ് തുടങ്ങി പിന്നോക്ക വിഭാഗ വികസന കോർപറേഷന്റെ പുത്തൻ പദ്ധതികൾ ആയിരക്കണക്കിന്‌ ആളുകൾക്കാണ്‌ ഉപജീവനമാർഗം നൽകിയത്‌‌. റീ ടേൺ തിരികെയെത്തുന്ന പ്രവാസികൾക്ക്‌ സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്ന പദ്ധതി. കോവിഡിൽ തൊഴിൽ നഷ്ടപ്പെട്ട്‌ തിരിച്ചെത്തിയ നൂറുകണക്കിന്‌ ആളുകൾക്ക്‌ Read more…

പാമ്പുകടിയേറ്റ് അഞ്ചാം ക്ലാസുകാരി മരിച്ചതിന്റെ സങ്കടം മാറ്റും വിധം സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാക്കുകയെന്നതാണ്- വയനാട് ,ബത്തേരിസർവജന സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക്

ബത്തേരി∙ സർവജന സ്കൂളിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമം തുടങ്ങി. ശീതീകരിച്ച ക്ലാസ്മുറികളും ഇൻഡോർ സ്റ്റേഡിയവും ബാസ്കറ്റ് ബോൾ കോർട്ടും സിന്തറ്റിക് ട്രാക്കും ജിംനേഷ്യവും സ്പോർട്സ് കോംപ്ലക്സും പവലിയനുമൊക്കെയുള്ള സ്കൂൾ.  13.5 കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 3 വർഷം കൊണ്ട് പൂർത്തിയാക്കുകയാണ് ലക്ഷ്യം. പാമ്പുകടിയേറ്റ് ഷഹ്‌ല ഷിറിൻ എന്ന അഞ്ചാം ക്ലാസുകാരി മരിച്ചതിന്റെ സങ്കടം മാറ്റും വിധം സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാക്കുകയെന്നതാണ് അണിയറക്കാരുടെ സ്വപ്നം. ഹൈസ്കൂൾ Read more…

അമിത്ഷായുടെ നുണപ്രചരണത്തിന് കേരളം നല്‍കിയ മറുപടി

കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത് ഷാ കേരളത്തില്‍ വന്ന് നടത്തിയ ഏതാനും പ്രസ്താവനകളും അതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയും ഇപ്പോള്‍ ചര്‍ച്ചയാണ്. കേരളം വലിയ രീതിയില്‍ അഴിമതിയുടെ നാടായി മാറിയെന്നും, ഇതില്‍ പല അഴിമതികളുടെയും തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും, സ്വര്‍ണക്കടത്തുകേസില്‍ സാക്ഷിയായ ഒരാള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കൊല്ലപ്പെട്ടുവെന്നതുമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളുന്നയിച്ചാണ് അമിത് ഷാ പോയത്. ആരോപണ ശരങ്ങള്‍ക്കിടയില്‍ അമിത് ഷാ ഒരു കാര്യം മറന്നുപോയി. കേരളത്തില്‍ വന്ന് Read more…

ഭയാനകമായ തൊഴിലില്ലായ്മ -മോദി സർക്കാർ അധികാരമേറ്റ ശേഷം

സ്വതന്ത്ര ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ തൊഴിലില്ലായ്മ പ്രതിസന്ധിയെ നേരിടുകയാണ്. നവ ഉദാരവത്ക്കരണ നയപരിപാടികൾ തൊണ്ണൂറുകളുടെ തുടക്കത്തിൽ ആരംഭിച്ചതു മുതൽ, ഇന്ത്യൻ ഭരണകൂടം ജനങ്ങൾക്ക് നൽകിയിരുന്ന വികസന സ്വപ്നങ്ങളുടെ യാഥാർഥ്യം എത്രമാത്രം പൊള്ളയായിരുന്നെന്ന് വെളിപ്പെടുന്ന ഒരു ചരിത്ര സന്ദർഭം കൂടിയാണ് ഇന്ത്യയുടെ വർത്തമാനക്കാല തൊഴിലില്ലായ്മ പ്രതിസന്ധി. 2014 ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം, ഈ പ്രതിസന്ധി സമാനതകളില്ലാത്ത വിധം വർദ്ധിച്ചിരിക്കുന്നു. ‘തൊഴിലില്ലാ വളർച്ച’ (Jobless Growth) ഏതൊരു Read more…

കർഷക സമരവും,ഇന്ധന വില വർധനയും -മാധ്യമങ്ങൾ ആരുടെ പക്ഷത്ത് ?

പൊതുബോധനിര്‍മ്മിതിയുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ സമൂഹത്തോട് നീതി പുലർത്തുന്നുണ്ടോ? സമീപ ദിവസങ്ങളിലെ രണ്ട് വാർത്തകളെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതിയെ നമുക്കൊന്ന് പരിശോധിക്കാം. ഒന്ന് ലോക ശ്രദ്ധ ആകർഷിച്ച കർഷക സമരവും മറ്റൊന്ന് രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഇന്ധന വില വർധനയുമാണ്. ഇരുപത്തിനാല് മണിക്കൂർ വാർത്താ ചാനലുകൾ പൊതുബോധ നിർമ്മിതിയിൽ പ്രധാന പങ്കുവഹിക്കുന്ന ഒരു മാധ്യമമാണ്. ഇരുപത്തിനാല് മണിക്കൂറും വിവരങ്ങൾ പങ്കുവെക്കുന്നു എന്ന അവകാശവാദത്തോടെ പ്രവർത്തിക്കുന്നവർ. ഫ്ലാഷ് ന്യൂസ്, Read more…

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ -കുതിക്കുന്ന കേരളം;

വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു കഴിഞ്ഞു. ദേശീയപാതയുടെ ഭാഗമായി വരുന്ന ഈ മേല്‍പ്പാലങ്ങള്‍ സംസ്ഥാന സർക്കാർ കിഫ്ബി വഴി പണം കണ്ടെത്തിയാണ് നിർമ്മാണം പൂർത്തീകരിച്ചത്. പ്രളയവും കോവിഡും ഉൾപ്പടെ വളരെയധികം പ്രതിസന്ധികൾക്കിടയിലും എല്ലാത്തിനെയും അതിജീവിച്ച് വളരെ വേഗം തന്നെ ദേശീയപാത വിഭാഗം മേൽപ്പാലങ്ങളുടെ നിർമ്മാണം പൊതുമരാമത്തിന് പൂർത്തീകരിക്കാൻ കഴിഞ്ഞു. ഡിസംബർ 29 ഓടു കൂടിയാണ് ഭാരപരിശോധനയുടെ നടപടി ക്രമങ്ങൾ പൂർത്തിയായത്. അതിന് Read more…

കോവിഡ്-19 കാലം -ഒരാളും പട്ടിണി കിടക്കരുത് എന്ന സര്‍ക്കാരിന്‍റെ ദൃഢനിശ്ചയമാണ്.

കോവിഡ്-19 നെ തുടര്‍ന്ന് വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണ്‍ കാലത്ത് കേരളമൊഴികെ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും സമാനതകളില്ലാത്ത ദുരിതത്തിലൂടെയാണ് കടന്നുപോയത്. ഇന്നും വലിയ മാറ്റമൊന്നും പറയാന്‍ കഴിയാത്ത ഈ സാഹചര്യത്തിലും കേരളത്തിന് പിടിച്ചുനില്‍ക്കാനായത്, എല്‍ഡിഎഫ് സര്‍ക്കാരിനുകീഴില്‍ ശക്തമാക്കപ്പെട്ട ഒരു പൊതുവിതരണ സമ്പ്രദായം ഉള്ളതുകൊണ്ടുമാത്രമാണ്. ഒരാളും പട്ടിണി കിടക്കരുത് എന്ന സര്‍ക്കാരിന്‍റെ ദൃഢനിശ്ചയമാണ്. അതിന്‍റെ ഗുണഫലങ്ങള്‍ കോവിഡ് കാലത്ത് എങ്ങനെ പ്രതിഫലിച്ചു എന്നു നോക്കാം. ലോക്ഡൗണ്‍കാലത്ത് സപ്ലൈകോ ശേഖരിച്ച് പായ്ക്ക്ചെയ്ത 17 Read more…