കെ പി സി സി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി | കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി വിജയന്‍ തോമസ് ബിജെപിയില്‍ ചേര്‍ന്നു. വെള്ളിയാഴ്ച വൈകുന്നേരം ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വമെടുത്തത്.കോണ്‍ഗ്രസ്സില്‍ നിന്നുള്ള എന്റെ വിട്ടുപോരല്‍ തുടക്കം മാത്രമാണെന്നും ഒട്ടേറെ മുതിര്‍ന്ന നതാക്കള്‍ ബിജെപിയില്‍ ചേരാന്‍ തയ്യാറായി നില്‍ക്കുകയാണെന്നും വിജയന്‍ തോമസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാല് വർഷത്തിനിടെ 170 കോൺഗ്രസ് എം എൽ എമാർ മറ്റ് പാർട്ടികളിൽ ചേക്കേറി

രാജ്യത്ത് കഴിഞ്ഞ നാല് വർഷത്തിനിടെ കോണ്‍ഗ്രസിലെ 170 ഓളം എം എല്‍ എമാര്‍ മറ്റ് പാർട്ടികളിൽ ചേക്കേറിയെന്ന് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എ ഡി ആര്‍) റിപ്പോർട്ട്. 2016 മുതൽ 2020 വരെയുള്ള തിരഞ്ഞെടുപ്പുകള്‍ക്കിടെയാണ് 170 ഓളം എം എല്‍ എമാര്‍ കോണ്‍ഗ്രസ് വിട്ട് മറ്റുപാര്‍ട്ടികളില്‍ ചേര്‍ന്നത്.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിവിധ പാര്‍ട്ടികള്‍വിട്ട് തിരഞ്ഞെടുപ്പുകളില്‍ വീണ്ടും മത്സരിച്ച 433 എം പിമാരുടെയും എം എല്‍ എമാരുടെയും സത്യവാങ്മൂലങ്ങള്‍ പരിശോധിച്ചാണ് Read more…

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് ഇന്നസെന്റ്

കോണ്‍ഗ്രസ് തിരിച്ചുവരണമെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിലര്‍ നടത്തുന്ന പ്രചാരണം വ്യാജമാണെന്ന് സിനിമാ താരവും മുന്‍ എം പിയുമായ ഇന്നസെന്റ്. ആറ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ചതിനു ശേഷം സ്വന്തം കൈയ്യിലിരിപ്പു കൊണ്ട് ഏതാനും സംസ്ഥാനങ്ങളിലൊതുങ്ങിയ കോണ്‍ഗ്രസ് തിരിച്ചു വരണമെന്ന് താന്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ തന്റെ സാമാന്യ ബുദ്ധിക്ക് എന്തെങ്കിലും തകരാറുണ്ടാകുമെന്ന് ഇന്നസെന്റ് പരിഹസിച്ചു.

യൂത്ത് ‌ലീഗിലേയും എം എസ് എഫിലേയും കോടികളുടെ ഫണ്ട് തട്ടിപ്പ്

യൂത്ത് ‌ലീഗിലേയും എം എസ് എഫിലേയും കോടികളുടെ ഫണ്ട് തട്ടിപ്പ് തിരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥികള്‍ക്കെതിരെ പ്രചാരണായുധമാക്കുമെന്നു യൂത്ത് ലീഗ് മുന്‍ ദേശീയ സമിതി അംഗം യുസൂഫ് പടനിലം. യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ കത്വ, ഉന്നാവോ ഫണ്ട് തിരിമറി സംബന്ധിച്ചു സുപ്രധാന കാര്യങ്ങള്‍ പുറത്തു വന്നിട്ടും മുസ്ലിം ലീഗ് നേതൃത്വം മൗനം പാലിക്കുന്നതിനെതിരെ പാര്‍ട്ടിയിലെ വലിയൊരു വിഭാഗം അസംതൃപ്തരാണ്.ആരോപണ വിധേയരുടെ പ്രതികരണം പൊരുത്തക്കേടുകള്‍ നിറഞ്ഞതാണ്. ഈ പ്രതികരണം നടത്തിയ ദേശീയ Read more…