2224 സ്വർണക്കടത്ത് കേസ്‌ കസ്‌റ്റംസ്‌ മുക്കി ; സ്വർണക്കടത്ത്‌ മാഫിയയുമായി ബിജെപി നേതാക്കൾക്കും കസ്‌റ്റംസ്‌ ഉന്നതർക്കും ബന്ധം

തിരുവനന്തപുരംസ്വർണക്കടത്ത്‌ കേസിൽ സർക്കാരിനെയും മുഖ്യമന്ത്രിയെയും പ്രതിക്കൂട്ടിലാക്കാൻ കള്ളക്കഥ മെനയുന്ന കസ്‌റ്റംസ്‌ കേരളത്തിലെ വിമാനത്താവളങ്ങൾവഴിയുള്ള 2224 സ്വർണ്ണക്കടത്ത്‌ കേസിൽ അന്വേഷണം മരവിപ്പിച്ചു. 374.52 കോടിരൂപ മൂല്യമുള്ള 1327 കിലോസ്വർണം പിടികൂടിയതിന്‌ ആറു വർഷത്തിനിടെ കസ്‌റ്റംസ് രജിസ്‌റ്റർ ചെയ്‌ത കേസുകളാണ്‌ അട്ടിമറിച്ചത്‌. സ്വർണക്കടത്ത്‌ മാഫിയയുമായി കേരളത്തിലെയും ഗുജറാത്തിലെയും ചില ബിജെപി നേതാക്കൾക്കും  കസ്‌റ്റംസ്‌ ഉന്നതർക്കുമുള്ള ബന്ധമാണിതിന്‌ കാരണം. 2015 ഏപ്രിൽ മുതൽ 2021 ഫെബ്രുവരി 28 വരെ 1327 കിലോ സ്വർണം നാല്‌ Read more…

സ്ത്രീ ശാക്തീകരണത്തിലും ലിംഗ സമത്വത്തിലും ലോകത്തിന് മുന്‍പില്‍ നാണം കെട്ട് ഇന്ത്യ; മുന്‍ വര്‍ഷത്തേക്കാള്‍ 28 സ്ഥാനം പുറകില്‍

ന്യൂദല്‍ഹി: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട ലിംഗസമത്വവുമായി ബന്ധപ്പെട്ട പട്ടികയില്‍ ഏറ്റവും പുറകിലെ സ്ഥാനങ്ങളില്‍ ഇടം നേടേണ്ടി വന്ന് ഇന്ത്യ. 2021ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ 156 രാജ്യങ്ങളില്‍ 140 ആണ് ഇന്ത്യയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം 112ാം സ്ഥാനത്തായിരുന്നു രാജ്യം. സാമ്പത്തിരംഗത്തെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസത്തിനുള്ള അവസരം, ആരോഗ്യവും അതിജീവനവും, രാഷ്ട്രീയമേഖലയിലെ ശാക്തീകരണം എന്നീ നാല് ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ജെന്‍ഡര്‍ ഗ്യാപ് സൂചിക തയ്യാറാക്കിയിരിക്കുന്നതെന്ന് വേള്‍ഡ് ഇക്കണോമിക് Read more…

പ്രിയങ്ക പറയണം, വാധ്രയുടെ “അഴിമതി’യെപ്പറ്റി

ന്യൂഡൽഹിഅവിഹിത സ്വത്തിന്റെയും നിയമവിരുദ്ധ ഇടപാടുകളുടെയും പേരിൽ അന്വേഷണ ഏജൻസികളുടെ നോട്ടപ്പുള്ളിയായ ഭർത്താവ് റോബർട്ട്‌വാധ്രയെ ന്യായീകരിക്കുന്ന പ്രിയങ്ക ഗാന്ധിയുടെ ‘അഴിമതിവിരുദ്ധ’ പ്രസംഗങ്ങൾ പരിഹാസ്യം. യുപിഎ സർക്കാരിന്റെ കാലത്ത്‌ പല ഇടപാടുകളിലും വാധ്ര ‘കമീഷൻ’ പറ്റിയെന്നും രാജ്യത്തിനകത്തും പുറത്തും ദുരൂഹ സാമ്പത്തിക ഇടപാട് നടത്തിയെന്നുമാണ് പ്രധാന ആക്ഷേപം. എൻഡിഎ അധികാരമേറ്റതോടെ വാധ്രയുടെ ഇടപാടുകൾ ചികഞ്ഞ്‌ അന്വേഷണം സജീവമാക്കി. പെട്രോളിയം കമീഷന്‍ വില്ലകളായിലണ്ടനിലെ ബ്രയാൻസ്‌റ്റൺ സ്‌ക്വയറിൽ 25 കോടിയുടെ ആഡംബര വില്ല വാങ്ങിയതിന്റെ പേരിൽ Read more…

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും

കിഫ്‌ബിയുടെ മസാല ബോണ്ടിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അംഗീകാരമുണ്ടെന്ന്‌ സമ്മതിച്ച്‌ കേന്ദ്രസർക്കാരും. അനുമതിയില്ലാതെയാണ്‌ ബോണ്ടിറക്കിയതെന്നും അത്‌ വിദേശനാണ്യ മാനേജ്‌മെന്റ്‌ (ഫെമ) നിയമത്തിന്റെ ലംഘനമാണെന്നും പ്രതിപക്ഷം പ്രചരിപ്പിക്കുന്നതിനിടയിലാണ്‌ ലോക്‌സഭയിൽ സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യുഡിഎഫ്‌ എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിൽ തന്നെയാണ്‌ സർക്കാർ വിശദീകരണം. മസാല ബോണ്ടിന്റെ അനുമതിക്കായി കിഫ്‌ബിക്കുവേണ്ടി ആക്‌സിസ് ബാങ്കാണ് ആര്‍ബിഐയെ സമീപിച്ചത്. ഇതിന് ആര്‍ബിഐ ഫെമ പ്രകാരം അംഗീകാരം (നിരാക്ഷേപ പത്രം) നല്‍കുകയും ചെയ്തതായി കേന്ദ്ര ധനസഹമന്ത്രി Read more…

UDF 5 വർഷം 456 കോടി; LDF 3 വർഷം 1521 കോടി: ശബരിമല സര്‍ക്കാര്‍ പറയുന്നത്

ദേവസ്വം ബോര്‍ഡിന്റെ വരുമാനം സര്‍ക്കാര്‍ എടുക്കുന്നു എന്ന് ആര്‍എസ്എസും വിവിധ ഹിന്ദു സംഘടനകളും നിരന്തരം ആരോപണം ഉന്നയിക്കുമ്പോഴാണ് സര്‍ക്കാര്‍ കണക്കുകള്‍ പുറത്തുവിട്ടത്. ശബരിമല ഉള്‍പ്പടെ കേരളത്തിലെ ക്ഷേത്രങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രണ്ട് സര്‍ക്കാരുകള്‍ വകയിരുത്തിയ തുകയുടെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടു. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുണ്ടായ യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് വര്‍ഷം വകയിരുത്തിയതും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതുവരെ വകയിരുത്തിയതുമാണ് കണക്കുകള്‍. എല്‍ഡിഎഫ് സര്‍ക്കാര്‍ ശബരിമലയെയും ക്ഷേത്രങ്ങളെയും തകര്‍ക്കാന്‍ ശ്രമിക്കുന്നു Read more…