വ്യവസായം ഉയരങ്ങളിലേക്കു

ആലപ്പുഴ ജില്ലയിലെ കോമളപുരം സ്പിന്നിങ് മില്‍ കൂടുതല്‍ ആധുനികവത്ക്കരണത്തിലൂടെ മുന്നേറുകയാണ്. രണ്ടാംഘട്ട നവീകരണത്തിന് പിന്നാലെ രണ്ട് ഓട്ടോകോര്‍ണര്‍ മിഷീനുകള്‍ കൂടി പ്രവര്‍ത്തനമാരംഭിച്ചു. വിദഗ്ധ സമിതി റിപ്പോര്‍ട്ട് പരിഗണിച്ച് 5.88 കോടി രൂപ ചെലവിലാണ് രണ്ട് ഓട്ടോ കോര്‍ണര്‍ മെഷീനുകള്‍ സ്ഥാപിച്ചത്. മില്ലില്‍ ഉല്‍പാദിപ്പിക്കുന്ന  നൂലിന്റെ ഗുണനിലവാരം ഉയര്‍ത്താനും അതുവഴി വിദേശ വിപണികളില്‍ അടക്കം വില്‍പ്പന നടത്താനും ഇതുവഴി സാധിക്കും. സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന കേരളാ സ്പിന്നേഴ്‌സ് പ്രതിസന്ധി കാരണം 2003ല്‍് അടച്ചു പൂട്ടിയിരുന്നു. Read more…

ഓങ്കോളജി പാർക്ക് – KSDP

പൊതുആരോഗ്യ മേഖലയുടെ കുതിപ്പിന് വലിയ ഊർജ്ജം പകരുന്ന പദ്ധതികൾക്കാണ് പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെ എസ് ഡി പി യിൽ ഇന്നലെ തുടക്കാമായത്. അതിൽ പ്രധാനമായതാണ് ഓങ്കോളജി പാർക്കിന്റെ നിർമ്മാണം. സംസ്ഥാനത്ത് ക്യാൻസർ രോഗികൾ കൂടിവരുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ മരുന്നുകൾ കുറഞ്ഞ് നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിക്കുന്ന പാർക്ക് ഈ മേഖലയിൽ വലിയ മാറ്റമുണ്ടാക്കും. ഒപ്പം ഇഞ്ചക്ഷൻ മരുന്നുകൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള വിദേശനിർമ്മിത യന്ത്രസാമഗ്രികൾ സ്ഥാപിച്ച നോൺ Read more…

കളം നിറച്ച് വികസനം

ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കായികവകുപ്പ് ഏറ്റെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തി.സിന്തറ്റിക് ഫുട്‌ബോള്‍ ടര്‍ഫ്, സിന്തറ്റിക്ക് ഹോക്കി സ്റ്റേഡിയം, രണ്ട് സിന്തറ്റിക് വോളിബോള്‍ കോര്‍ട്ട്, ഒരു മണ്‍ വോളിബോള്‍ കോര്‍ട്ട്,  ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആധുനിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കി.

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം

സ്‌പോട്‌സ് ക്വാട്ട പ്രകാരം എല്‍ഡിഎഫ് സര്‍ക്കാര്‍ 2016-21ല്‍ 580 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. യുഡിഎപിന്റെ 2011-15  കാലയളവില്‍ ആകെ 110 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്.കേരള ചരിത്രത്തില്‍ ആദ്യമായി 195 കായികതാരങ്ങള്‍ക്ക് ഒരുമിച്ച് നിയമനം നല്‍കി. കേരളാ പോലീസില്‍ 137 കായികതാരങ്ങള്‍ക്ക് നിയമനം നല്‍കി. സന്തോഷ് ട്രോഫിയില്‍ കിരീടം നേടിയ ടീമിലെ ജോലിയില്ലാതിരുന്ന 11 പേര്‍ക്ക് വിദ്യാഭ്യാസ വകുപ്പില്‍ എല്‍ ഡി ക്ലര്‍ക്ക് തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കി. കേരളത്തില്‍ Read more…

നിക്ഷേപ സൗഹൃദം കേരളം

മുന്‍കൂര്‍ അനുമതിയില്ലാതെ സൂക്ഷ്മ ചെറുകിട ഇടത്തരം (എം എസ് എം ഇ) വ്യവസായം തുടങ്ങാം. ഇതിനായി ‘-കേരള സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ സുഗമമാക്കല്‍’- നിയമം കൊണ്ടുവന്നു. ഒരു സാക്ഷ്യപത്രം മാത്രം നല്‍കി വ്യവസായം തുടങ്ങാം. 10 കോടി വരെ മുതല്‍മുടക്കുള്ള സംരംഭങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി വേണ്ട. എം എസ് എം ഇ ഇതര വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികളും ലളിതമാക്കി. 100 കോടി വരെ മുതല്‍മുടക്കുള്ള വ്യവസായ സംരംഭങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം Read more…

എന്തു കൊണ്ട്‌ തുടർ ഭരണം !!!

എന്ത് കാരണം കൊണ്ടാവാം ഒരു ശരാശരി മലയാളി ഇടതുപക്ഷ ഗവൺമെൻ്റ് തുടർന്നും ഭരിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടാവുക ???⭕1 ) കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ എല്ലാ കുടുംബങ്ങൾക്കും എ.പി.എൽ ,ബി.പി.എൽ വ്യത്യാസമില്ലാതെ സൗജന്യമായി റേഷൻ നൽകിയതാവുമോ??https://bit.ly/2Mvtgku⭕2 ) അതോ ഇതേ കോവിഡ് കാലത്ത് 86 ലക്ഷത്തോളം കുടുംബങ്ങൾക്ക് 17 ഇനം ആവശ്യസാധനങ്ങൾ അടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് ലഭിച്ചത് കൊണ്ടാവുമോ??https://bit.ly/3re0bsM⭕3 ) ചിലപ്പോൾ വിശപ്പു രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 20 Read more…

ടൂറിസം പദ്ധതികൾ

സാഹസികത കൈമുതലാക്കിയ മലയാളികളെ… കൊല്ലത്തേക്ക് സ്വാഗതം…  25 ടൂറിസം പദ്ധതികൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിൽ നാലെണ്ണം കൊല്ലം അസംബ്ലി മണ്ഡലത്തിലായിരുന്നു. ആശ്രാമം വാക്ക് വേ  നവീകരണം, അഡ്വഞ്ചർ പാർക്ക് അഷ്ടമുടി വാട്ടർ സ്പോർട്സ്, ഫ്ലൈ ബോർഡ്, ജെറ്റ്സ്കി, 48 പേർക്ക് സഞ്ചരിക്കാവുന്ന ടൂറിസം ബോട്ട്, 50 ലക്ഷം രൂപ ചിലവിൽ ഗ്രാമീണ പൈതൃകം തുളുമ്പുന്ന പ്രകൃതിരമണീയമായ വീരഭദ്രസ്വാമി ക്ഷേത്രത്തിനു  സമീപം അഷ്ടമുടിക്കായലിന്റെ  ഓരത്ത് ക്രാഫ്റ്റ് മ്യൂസിയം എന്നിവയാണ് ആരംഭിച്ചത്. 

മോട്ടോര്‍ വാഹന നികുതി ഇളവ്.

സംസ്ഥാനത്തെ സ്റ്റേജ് കാര്യേജ് ബസ്സുകളുടെയും കോണ്‍ട്രാക്റ്റ് കാര്യേജ് ബസ്സുകളുടെയും 2021 ജനുവരി ഒന്നിന് ആരംഭിച്ച ത്രൈമാസ വാഹന നികുതി പൂര്‍ണ്ണമായും ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ദീര്‍ഘകാലമായി കുടിശ്ശികയുള്ള മോട്ടോര്‍ വാഹന നികുതി തുക തവണകളായി അടയ്ക്കുന്നതിന് എല്ലാവിധ വാഹന ഉടമകള്‍ക്കും അനുവാദം നല്‍കി.

TAURUS DOWNTOWN TECHNOPARK PROJECT

ഐ.ടി വികസനത്തിൽ വലിയ കുതിച്ചുചാട്ടമാണ് ഈ സർക്കാരിൻ്റെ കാലത്തുണ്ടായത്. ആ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്ന പുതിയ പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതി. ബോസ്റ്റണ്‍ ആസ്ഥാനമായ ടോറസ് അവരുടെ പ്രവര്‍ത്തന വിപുലീകരണത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ആരംഭിക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.ഏകദേശം 1500 കോടി രൂപയുടെ നിക്ഷേപം ഉണ്ടാവുന്ന പദ്ധതിയാണ് ടോറസ് ഡൗണ്‍ടൗണ്‍ ട്രിവാന്‍ഡ്രം. 20 ഏക്കറില്‍ 50 ലക്ഷം ചതുരശ്രയടി ബില്‍റ്റപ് ഏരിയയില്‍ വരുന്ന പദ്ധതിയുടെ പൂര്‍ത്തീകരണത്തോടെ 30,000 പേർക്ക് Read more…

കേന്ദ്രം വിറ്റുതുലയ്ക്കുന്നു. കേരളം വാങ്ങി വളർത്തുന്നു !!!

ഇടത് ബദൽ എന്നതൊരു വായ്ത്താരിയല്ല….കേന്ദ്രം വിറ്റുതുലയ്ക്കുന്നു. കേരളം വാങ്ങി വളർത്തുന്നു. അക്ഷരാർത്ഥത്തിൽ നവകേരളം സൃഷ്ടിക്കുകയാണ് എൽഡിഎഫ് സർക്കാർ….ഹിന്ദുസ്ഥാൻ ന്യൂസ് പ്രിൻറ് ഏറ്റെടുക്കാൻ 200 കോടിയുടെ കിഫ്ബി അംഗീകാരം.ബാധ്യത മൂലം കേന്ദ്രസർക്കാർ അടച്ചുപൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനമാണ് ഹിന്ദുസ്ഥാൻ ന്യൂസ്‌പ്രിന്റ്‌ ലിമിറ്റഡ്‌(എച്ച്‌എൻഎൽ).ഏറ്റെടുക്കൽ സംബന്ധിച്ച് ഒഫീഷ്യൽ ലിക്വിഡേറ്ററുമായി സംസ്ഥാന വ്യവസായ വകുപ്പ്‌ നേരത്തെ ധാരണയിലെത്തിയിരുന്നു.  കമ്പനിയുടെ 100 ശതമാനം ഓഹരിയും സർക്കാരിന്‌ കൈമാറും.