ലോകത്തിന് മാതൃകയായി കേരളത്തിലെ കൃഷി വകുപ്പ്…. ബഹു: മുഖ്യമന്ത്രി ശ്രീ:പിണറായി വിജയനും, മന്ത്രി:വി.എസ്.സുനിൽകുമാറും അഭിനന്ദനങ്ങൾ….കാർഷിക മേഖലയിൽ പുതുചരിത്രമെഴുതിയ കാലഘട്ടം. സമ്പുഷ്ടമായ കൃഷിയുടെ പഴയകാല സംസ്കാരം തിരികെ പിടിച്ച 57 മാസം. പ്രളയം തകർത്ത കൃഷി ഇടങ്ങൾ പൂർവ്വസ്ഥിതിയിലാക്കിയ സർക്കാർ.കോവിഡിനെ അതിജീവിക്കാൻ കൃഷി വ്യാപനം വിജയിപ്പിച്ച സർക്കാർ എന്ന ഖ്യാതിയും നാം നേടി.മൂവാറ്റുപുഴ വഹിക്കുന്നത് നിർണ്ണായക പങ്ക്…അടച്ചു പൂട്ടിയ വാഴക്കുളം ജൈവ് കമ്പനിയെ വിജയതീരത്ത് എത്തിച്ചു.ലോകവിപണിയുടെ നെറുകയിലേക്ക് എത്താൻ ചെയർമാൻ EK ശിവന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാതൃക സ്ഥാപനമായി ജൈവ് മാറ്റപ്പെടുകയാണ്. വാഴക്കുളത്തെ പൈനാപ്പിൾ കർഷകരുടേയും തൊഴിലാളികളുടെയും ക്ഷേമം മുൻനിർത്തി കൃഷി വകുപ്പ് മന്ത്രി നടത്തിയത് ശ്രദ്ദേയമായ ഇടപെടലുകളായിരുന്നു.വീണ്ടും…ഇന്ത്യയിൽ ആദ്യമായി നേന്ത്രപ്പഴം യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യുന്നത് കേരളത്തിൽ നിന്നാണ്.വി.ഫ്.പി.സി.കെ മികച്ച വാഴപ്പഴം സംഭരിച്ച് മൂവാറ്റുപുഴ വാഴക്കുളം പാക്ക് ഹൗസിൽ എത്തിച്ച് ശീതീകരിച്ച് കണ്ടെയ്നർ വഴി കൊച്ചിയിൽ നിന്ന് കപ്പൽമാർഗ്ഗം യൂറോപ്പിൽ എത്തിക്കും.സാങ്കേതിക വിദ്യയുടെ ഉപയോഗപ്പെടുത്തൽ വഴി കർഷകർക്ക് മികച്ച വിലയും, ഏറെപ്പേർക്ക് തൊഴിലും ലഭ്യമാകും. കേരളം കാർഷിക മേഖലയിൽ പുത്തൻ ചുവട് വയ്പ്പ് നടത്തിയ കാലം. മാറ്റം എന്നത് ചെറിയ കാര്യമല്ല. മുന്നേ തകർന്ന ,തകർത്ത കാർഷിക മേഖല തളിരിട്ടത് LDF സർക്കാരിന്റെ ഇച്ഛാശക്തിയോടെ ഉള്ള പ്രവർത്തന ഫലമാണ്. ഇവിടെ നിർണ്ണായക കേന്ദ്രമാകാൻ നമ്മുടെ മൂവാറ്റുപുഴയ്ക്ക് കഴിഞ്ഞു. കർഷകരുടേയും തൊഴിലാളികളുടെയും അർപ്പണബോധത്തോടെ ഉള്ള ഇടപെടലുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

എൽദോ എബ്രഹാം MLA

Eldho Abraham


0 Comments

Leave a Reply

Avatar placeholder

Your email address will not be published. Required fields are marked *